അമേരിക്ക അസാധാരണമായ ജനമുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കനേഡിയന്‍ വംശജരുടെ സംഘടനയായ ആഡ്ബസ്റ്റേഴ്സ് മുന്നോട്ടുവച്ച ആശയത്തില്‍നിന്നാണ് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ മുന്നേറ്റത്തിന്റെ തുടക്കമെങ്കിലും പ്രായോഗികമായി ഒരു സംഘടനയും പ്രത്യക്ഷ നേതൃത്വത്തില്‍ ഉണ്ടായിരുന്നില്ല.ഒരു സംഘം ചെറുപ്പക്കാരാണ് തുടക്കമിട്ടത്. ഇന്ന് അത് വംശത്തിന്റെയും വര്‍ണത്തിന്റെയും പ്രായത്തിന്റെയും ലിംഗത്തിന്റെയും അതിര്‍വരമ്പുകള്‍ക്ക് അതീതമായ ബഹുജനമുന്നേറ്റമായി വളര്‍ന്നിരിക്കുന്നു. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ വ്യത്യസ്തമാക്കുന്നത്. മുകള്‍പരപ്പിലെ വികാരങ്ങളെ മാത്രമല്ല അവര്‍ അഭിസംബോധന ചെയ്യുന്നത്. അടിസ്ഥാനപ്രശ്നങ്ങളുടെ അടിവേരുകള്‍ തേടുന്നുവെന്നതാണ് പ്രത്യേകത. ഏതൊരു മുന്നേറ്റവും ആരെ പ്രതിനിധാനം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഞങ്ങള്‍ 99 ശതമാനം എന്ന പ്രഖ്യാപനത്തിലൂടെ അവര്‍ അത് വ്യക്തമാക്കുന്നു. മഹാഭൂരിപക്ഷത്തെയാണ് ഈ ചെറുത്തുനില്‍പ്പ് പ്രതിനിധാനം ചെയ്യുന്നത്. വരുമാനത്തിന്റെ സിംഹഭാഗവും കൈയടക്കിയ ഒരുശതമാനം വരുന്ന അതിസമ്പന്നരുടെ താല്‍പ്പര്യങ്ങളെമാത്രം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരാണ് തങ്ങളുടെ മുന്നേറ്റമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി.
ന്യൂയോര്‍ക്കിലെ മൊത്തം വരുമാനത്തിന്റെ 50 ശതമാനവും ഒരു ശതമാനം വരുന്ന ഈ അതിസമ്പന്നര്‍ കൈയടക്കിവച്ചിരിക്കുന്നു എന്ന് ഇവര്‍ വിളിച്ചുപറയുന്നു. അമേരിക്കയിലെ വരുമാനത്തിന്റെ 40 ശതമാനവും ഈ ഒരു ശതമാനത്തിന്റെ കൈയിലാണ്. അസമത്വത്തിന്റെ അതിതീവ്രമായ വ്യാപനമാണ് ഇവര്‍ വരച്ചുകാട്ടുന്നത്. അടുത്തകാലത്ത് ഇക്കണോമിസ്റ്റ് വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ലോകത്തില്‍ ഏറ്റവും ശക്തമായ വരുമാന അന്തരം നിലനില്‍ക്കുന്ന രാജ്യമായി അമേരിക്ക മാറിയിരിക്കുന്നെന്ന് സൂചിപ്പിക്കുകയുണ്ടായി. വരുമാനത്തിലെ അസമത്വത്തെ സൂചിപ്പിക്കുന്ന ശാസ്ത്രീയ പ്രതീകമായ ഗിനി കോയിഫിഷ്യന്റ് അമേരിക്കയില്‍ നാല്‍പ്പതായി ഉയര്‍ന്നിരിക്കുന്നു. ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ വരുമാനം കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഇരട്ടിയായി. അതില്‍ അതിസമ്പന്നരായ പത്തുപേരുടെ വരുമാനം മൂന്നിരട്ടിയാണ് വര്‍ധിച്ചത്. ഏറ്റവും ചുരുങ്ങിയ കണക്കനുസരിച്ച് അമേരിക്കയിലെ സിഇഒമാരുടെ ശമ്പളം സാധാരണ തൊഴിലാളിയുടെ വരുമാനത്തിന്റെ 300 മടങ്ങ് അധികമാണ്. രണ്ടു ദശകത്തിനുള്ളില്‍ പത്തുമടങ്ങിന്റെ വ്യത്യാസമാണ് വരുമാന അന്തരത്തില്‍ ഉണ്ടായതെന്നാണ് ഇക്കണോമിസ്റ്റ് പറയുന്നത്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അമേരിക്കന്‍ സെന്‍സസ് ബ്യൂറോ റിപ്പോര്‍ട്ടു പ്രകാരം സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് അമേരിക്കന്‍ വംശജരുടെ വരുമാനത്തില്‍ 9.8 ശതമാനം ഇടിവുണ്ടായി എന്നാണ്. എന്നാല്‍ , സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയ വീണ്ടെടുക്കലിന്റെ കാലത്ത് വരുമാന ഇടിവ് ഇരട്ടിയായി എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭകാരികള്‍ പറയുന്ന പ്രധാന പ്രശ്നം. സാമ്പത്തിക മാന്ദ്യത്തില്‍നിന്നുള്ള വീണ്ടെടുക്കലിനായി നടത്തിയ ജാമ്യമെടുക്കലുകള്‍ ആരെയാണ് രക്ഷിച്ചതെന്ന പ്രധാനചോദ്യം ഇവര്‍ ഉയര്‍ത്തുന്നു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ജാമ്യമെടുക്കല്‍ നടത്തിയത്. ഇത് കമ്പനികളെ പ്രതിസന്ധിയില്‍നിന്ന് തല്‍ക്കാലത്തേക്ക് കരകയറ്റി. സിഇഒമാരുടെ വരുമാനം ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്നതാക്കി. എന്നാല്‍ , സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്കരമാവുകയാണ് ചെയ്തത്. കമ്മി കുറയ്ക്കുന്നതിന് സാമൂഹ്യക്ഷേമ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്ന നടപടി വലിയ പ്രതിഷേധം ഉയര്‍ത്തി. വാള്‍സ്ട്രീറ്റാണ് ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ധനമൂലധനത്തിന്റെ താല്‍പ്പര്യമാണത്. ഈ താല്‍പ്പര്യത്തിന് എതിരായ നിലപാടാണ് പ്രക്ഷോഭകാരികള്‍ ഉയര്‍ത്തുന്നത്. അതുകൊണ്ട് ഈ വ്യവസ്ഥയെ തച്ചുടയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കോര്‍പറേറ്റ് ആര്‍ത്തിക്കെതിരായ ശക്തമായ നിലപാടാണ് ഇവരുടേത്.
മൂലധനത്തിന്റെ കൊള്ളലാഭത്തിനായുള്ള ആര്‍ത്തിക്കെതിരാണ് തങ്ങള്‍ എന്ന് വാള്‍സ്ട്രീറ്റ് പ്രക്ഷോഭകാരികള്‍ പ്രഖ്യാപിക്കുമ്പോള്‍ ഈ മുന്നേറ്റത്തിന് സവിശേഷമാനം വരുന്നു. ആഗോളവല്‍ക്കരണം ശക്തിപ്പെടുത്തുന്ന ഭീതിജനകമായ തൊഴിലില്ലായ്മ ഈ ജനമുന്നേറ്റത്തിലെ പ്രധാന മുദ്രാവാക്യമാണ്. അമേരിക്ക സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് അഭിമുഖീകരിക്കുന്നത്. ഔദ്യോഗികമായി അത് 9.2 ശതമാനമാണ്. അമേരിക്കന്‍ തൊഴില്‍വകുപ്പിന്റെ 2011 ആഗസ്തിലെ കണക്കുപ്രകാരം 16നും 24നും ഇടയിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മ 51.1 ശതമാനായി വര്‍ധിച്ചെന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് ഇന്നുള്ളത്. അമേരിക്കന്‍ സെന്‍സസ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മയുടെ ഇടവേള 2007ല്‍ 16.6 ആഴ്ചയായിരുന്നെങ്കില്‍ 2011ല്‍ അത് 40.5 ആഴ്ചയായി. സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തൊഴിലുള്ളവരുടെ വരുമാനത്തിലും വലിയ ഇടിവ് ഇക്കാലയളവിലുണ്ടായി. താല്‍ക്കാലിക തൊഴില്‍ അവസരങ്ങളും ഇടിഞ്ഞു. ഇതാണ് വിദ്യാര്‍ഥികളിലും ചെറുപ്പക്കാരിലും വലിയ പ്രതിഷേധമുയര്‍ത്തിയത്.
സാമൂഹ്യക്ഷേമ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിയുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ, ആരോഗ്യ ചെലവുകള്‍ വര്‍ധിച്ചു. വായ്പയെടുത്ത് പഠിക്കുന്നവരില്‍ നല്ലൊരു പങ്കും ആശ്വാസം കണ്ടെത്തിയിരുന്നത് താല്‍ക്കാലിക തൊഴിലുകളില്‍നിന്നാണ്. ഇവര്‍ വലിയ പ്രതിസന്ധിയിലായി. കടം പെരുകി പഠനം മാത്രമല്ല ജീവിതവും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തവരുടെ വലിയ നിരയെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ കാണാന്‍ കഴിയും. വിദ്യാഭ്യാസവും ആരോഗ്യവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സമരക്കാര്‍ പറയുന്നു. ഇന്നത്തെ നയങ്ങള്‍ തിരുത്തികുറിക്കുകതന്നെ വേണമെന്ന ബാനറുകള്‍ പലരുടെയും കൈയില്‍ കാണാം. സാമൂഹ്യവും സാമ്പത്തികവുമായ അസമത്വത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ മാത്രമല്ല, മൂലധനത്തിന്റെ പ്രകൃതിവിഭവങ്ങളുടെ നഗ്നമായ ചൂഷണത്തിനെതിരെയും ഇവര്‍ നിലപാട് സ്വീകരിക്കുന്നു. കാലാവസ്ഥാവ്യതിയാനം പ്രധാനമുദ്രാവാക്യങ്ങളിലൊന്നായി വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകാരികള്‍ സ്വീകരിച്ചത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അമേരിക്കന്‍ വ്യവസ്ഥയ്ക്കെതിരായ അടിസ്ഥാനപരമായ നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് ആഗോളമാധ്യമങ്ങള്‍ ഈ മുന്നേറ്റത്തെ അവഗണിക്കുന്നത്. എഴുപതുകള്‍ക്കുശേഷം അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വലിയ ജനമുന്നേറ്റം സാധാരണഗതിയില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകേണ്ടതാണ്. മനുഷ്യത്വരഹിതമായി നടത്തുന്ന അറസ്റ്റും കുരുമുളക് പ്രയോഗവും ഉള്‍പ്പെടെയുള്ളവയും മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. അറബ് രാജ്യങ്ങളിലും മറ്റുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയ മാധ്യമങ്ങളുടെ നിശബ്ദതയ്ക്കു കാരണം, അവരുടെ വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കെതിരായ നിലപാടുകള്‍ പ്രക്ഷോഭകാരികള്‍ സ്വീകരിക്കുന്നുവെന്നതാണ്. കോര്‍പറേറ്റുകളുടെ കൊള്ളലാഭത്തിനും ധനമൂലധനത്തിന്റെ കഴുത്തറുപ്പന്‍ താല്‍പ്പര്യങ്ങള്‍ക്കും നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്കും എതിരാണ് തങ്ങളെന്ന് പ്രക്ഷോഭകാരികള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.
അണ്ണ ഹസാരെയ്ക്ക് 24 മണിക്കൂറും തത്സമയസംപ്രേഷണം നല്‍കിയ കോര്‍പറേറ്റ് മാധ്യമങ്ങളുടെ ആഗോളപങ്കാളികള്‍ ഇവിടെ നിശബ്ദത പാലിക്കുന്നത് ശ്രദ്ധേയം. സമ്മര്‍ദം തുറന്നുവിടുന്ന ഉപകരണത്തിന്റെ ദൗത്യം നിര്‍വഹിച്ച ഹസാരെ മോഡലുകളില്‍നിന്നു വ്യത്യസ്തമായി അടിസ്ഥാനപ്രശ്നങ്ങള്‍ ഉന്നയിക്കുന്ന പ്രക്ഷോഭം ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുമോയെന്ന് ഈ മാധ്യമങ്ങള്‍ ഭയപ്പെടുന്നു. ഇത് മനസ്സിലാക്കിത്തന്നെയാണ് ഇക്കൂട്ടര്‍ നിലപാട് സ്വീകരിക്കുന്നത്. തങ്ങളുടെ നിലപാടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദല്‍ പത്രംതന്നെ പ്രസിദ്ധീകരിച്ച് പ്രക്ഷോഭകാരികള്‍ പുതിയ മാതൃക സൃഷ്ടിച്ചു. സാധാരണ ഇത്തരം പുതിയ രീതികളെ പിന്തുണയ്ക്കുന്ന സാമൂഹ്യകൂട്ടായ്മകളും തമസ്കരണത്തിന്റെ പുതിയ രീതികള്‍ സ്വീകരിച്ചു. ഇതു സംബന്ധിച്ച വാര്‍ത്തകളും സന്ദേശങ്ങളും യാഹു സമര്‍ഥമായി മുക്കി. അത് തങ്ങളുടെ സംവിധാനത്തിനു പറ്റിയ സാങ്കേതികപ്പിഴവ് മാത്രമാണെന്ന അപമാനകരമായ വിശദീകരണം നല്‍കി പഴയരീതി പിന്തുടരുകയുംചെയ്തു. അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കുന്ന ചെപ്പടിവിദ്യകള്‍ ട്വിറ്ററും സ്വീകരിച്ചെന്ന വിമര്‍ശവും പ്രസക്തം.
വാള്‍സ്ട്രീറ്റ് മുന്നേറ്റത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു പ്രധാനഘടകം ട്രേഡ് യൂണിയനുകള്‍ നടത്തിയ ഐക്യപ്പെടലാണ്. അമേരിക്കയിലെ പ്രധാന തൊഴിലാളി ഫെഡറേഷനായ എഎഫ്എല്‍ - സിഐഒ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലിനെ പിന്തുണച്ചിട്ടുണ്ട്. തങ്ങള്‍ ഈ മുന്നേറ്റത്തെ ഏറ്റെടുക്കുന്നില്ലെങ്കിലും അവരുടെ നിലപാടുകളോട് യോജിപ്പാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ മോട്ടോര്‍ത്തൊഴിലാളി യൂണിയനും നേഴ്സുമാരുടെ സംഘടനയും ഈ മുന്നേറ്റത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ച് നടത്തി. മറ്റു പല തൊഴിലാളി സംഘടനകളും ഇതേ നിലപാടാണ് കൈക്കൊണ്ടത്. ഇത് അടുത്തകാലത്തൊന്നും അമേരിക്ക കണ്ടിട്ടില്ലാത്ത ഐക്യപ്പെടലാണ്. അമേരിക്കയുടെ വിദേശനയത്തിനെതിരായി ചരിത്രം സൃഷ്ടിച്ച ചില ഒത്തുചേരലുകളും പ്രകടനങ്ങളും ഇതിനുമുമ്പ് നടന്നിട്ടുണ്ടെങ്കിലും അടിസ്ഥാന ഘടനയെ തൊടുന്ന വലിയ മുന്നേറ്റം ആദ്യമായാണ്. വാള്‍സ്ട്രീറ്റ് പടിച്ചെടുക്കലില്‍ തുടങ്ങി എല്ലായിടങ്ങളിലേക്കും അത് വ്യാപിച്ചിരിക്കുന്നു. എത്രമാത്രം പ്രഹരശേഷി ഈ മുന്നേറ്റത്തിന് ഏല്‍പ്പിക്കാന്‍ കഴിയുമെന്ന കാര്യം കാത്തിരുന്നു കാണേണ്ട വിഷയമാണ്. പക്ഷേ, ഇതേ രീതിയില്‍ ആഗോള ധനമൂലധനത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് പഠിപ്പിക്കാന്‍ ഈ മുന്നേറ്റങ്ങള്‍ സഹായകരമാണ്.
*****
പി രാജീവ്, കടപ്പാട് :ദേശാഭിമാനി
My Blog List
Saturday, October 15, 2011
3 ജിയിലും വന്‍ അഴിമതി; നഷ്ടം 40,000 കോടി
രാജ്യത്തിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ 2ജി സ്പെക്ട്രം അഴിമതിക്കുപിന്നാലെ മൂന്നാംതലമുറ സ്പെക്ട്രം(3ജി) ലൈസന്‍സ് നല്‍കിയതിലും വന്‍അഴിമതി. 40,000 കോടിരൂപയാണ് 3ജി ഇടപാടില്‍ പൊതുഖജനാവിന് നഷ്ടമായത്. അഖിലേന്ത്യാ സര്‍വീസിനായി ലൈസന്‍സ് എടുക്കാതെ സ്വകാര്യകമ്പനികള്‍ ഒത്തുകളിച്ച് ഈ സേവനം റോമിങ്ങിലൂടെ നല്‍കുന്നത് വഴി 20,000 കോടി രൂപയാണ് നഷ്ടംവന്നത്. സ്വകാര്യകമ്പനികള്‍ ലേലത്തില്‍ ഒത്തുകളിച്ചതിനാല്‍ മറ്റൊരു 20,000 കോടിരൂപയും നഷ്ടമായി. ലൈസന്‍സ് ഇല്ലാത്ത മേഖലകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യക്കമ്പനികളെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ ടെലികോം വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടു. സ്വന്തം ലൈസന്‍സ് ഇല്ലാതെ മറ്റ് സ്വകാര്യക്കമ്പനികളുടെ ലൈസന്‍സ് ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന രീതി നിയമവിരുദ്ധമാണെന്നും അത്തരം കമ്പനികളുടെ പേരില്‍ നടപടിയെടുക്കണമെന്നും ടെലികോം വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് മോണിറ്ററിങ് സെല്‍ ആവശ്യപ്പെട്ടു.
22 സര്‍വീസ് മേഖലയിലാണ് 2010 ഏപ്രില്‍ -മെയ് മാസത്തില്‍ ലേലത്തിലൂടെ ലൈസന്‍സ് നല്‍കിയത്. മൊത്തം ഒമ്പതുകമ്പനിയാണ് ലേലത്തില്‍ പങ്കെടുത്തത്. ഇതില്‍ വൊഡഫോണ്‍ , എയര്‍ടെല്‍ , ഐഡിയ എന്നീ കമ്പനികളാണ് ലേലത്തില്‍ ഒത്തുകളിച്ചത്. ഒരു സര്‍വീസ് മേഖലയില്‍ എയര്‍ടെല്ലാണ് ലൈസന്‍സ് എടുക്കാന്‍ നിശ്ചയിച്ചതെങ്കില്‍ അവിടെ വൊഡഫോണും ഐഡിയയും ലേലത്തില്‍ ഉണ്ടാകില്ല. സ്വാഭാവികമായും ലേലത്തുകയും കുറയും. യഥാര്‍ഥത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ 25 ശതമാനമെങ്കിലും ലേലത്തുകയില്‍ കുറവുണ്ടായി എന്നാണ് കണക്കാക്കുന്നത്. ഇത് 20,000 കോടി രൂപവരെ വരുമെന്നാണ് കണക്കാക്കുന്നത്. മൂന്നു കമ്പനികളില്‍ ഏതെങ്കിലും ഒന്നിന് 22 മേഖലയിലും ലൈസന്‍സ് ഉറപ്പിച്ചു. വൊഡഫോണും ഐഡിയയും ഒമ്പത് സര്‍വീസ് മേഖലകളിലും ഭാരതി എയര്‍ടെല്‍ 13 സര്‍വീസ് മേഖലകളിലും ലൈസന്‍സ് നേടി. ഈ ലൈസന്‍സുകള്‍ പരസ്പരം ഉപയോഗിച്ച് റോമിങ്ങിലൂടെ ഇന്ത്യയിലെമ്പാടും മൂന്നുകമ്പനികളും യഥേഷ്ടം സര്‍വീസ് നടത്തുകയാണ്.
ഇങ്ങനെ സര്‍വീസ് നടത്തുന്നതിന് പ്രത്യേക അഖിലേന്ത്യാ ലൈസന്‍സ് വേണം. അതിന് അധികഫീസും നല്‍കണം. അത് ഒഴിവാക്കാനാണ് മൂന്നുകമ്പനികളും ഒത്തുകളിച്ച് എല്ലാ സര്‍വീസ് മേഖലകളിലും പരസ്പരം ലൈസന്‍സ് സമ്പാദിച്ചത്. ബിഎസ്എന്‍എല്‍ , എംടിഎന്‍എല്‍ എന്നീ പൊതുമേഖലാ കമ്പനികള്‍ മാത്രമാണ് അധിക പണം നല്‍കി അഖിലേന്ത്യാ ലൈസന്‍സ് വാങ്ങിയത്. എന്നാല്‍ , സ്വകാര്യക്കമ്പനികള്‍ ഈ ലൈസന്‍സിനായി പണം മുടക്കാതെ അഖിലേന്ത്യാ സര്‍വീസ് നടത്തുന്നതിനാല്‍ പൊതുമേഖലാ കമ്പനികള്‍ക്ക് മെച്ചമുണ്ടാക്കാന്‍ കഴിഞ്ഞതുമില്ല. വാര്‍ത്താവിനിമയമന്ത്രി കപില്‍ സിബല്‍ ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ ടെലികോംനയം സ്വകാര്യക്കമ്പനികളുടെ ഈ നിയമവിരുദ്ധ നടപടിക്ക് അംഗീകാരം നല്‍കുന്നതാണെന്ന് ഊര്‍ജ-ടെലികോം വിദഗ്ധന്‍ പ്രബീര്‍ പുര്‍കായസ്ത പറഞ്ഞു. സ്പെക്ട്രം പങ്കുവയ്ക്കാനും വിനിമയംചെയ്യാനും പുതിയ നയം അനുവദിക്കുന്നതോടെ നിലവിലുള്ള നിയമവിരുദ്ധനടപടി നിയമവിധേയമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
*****
വി ബി പരമേശ്വരന്‍, കടപ്പാട് : ദേശാഭിമാനി

Friday, October 14, 2011
അഴിമതിക്കാര്യത്തിലും ബിജെപിയും കോണ്‍ഗ്രസും ഇരട്ടകള്‍
ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സാധ്യത മുന്നില്‍ക്കണ്ടു പ്രവര്‍ത്തിക്കണമെന്ന് നേതാക്കള്‍ക്കും അണികള്‍ക്കും മുന്നറിയിപ്പു നല്‍കിക്കൊണ്ടാണ് ഈയിടെ ചേര്‍ന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം സമാപിച്ചത്. നേതാക്കള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് സമ്മതിച്ച നേതൃത്വം, അത് അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്യുകയുണ്ടായി. ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനമോഹിയുമായ നരേന്ദ്രമോഡിയുടെയും കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തെറിപ്പിക്കപ്പെട്ട യദ്യൂരപ്പയുടെയും അസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു യോഗം. യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ രഥയാത്രയുമായി അദ്വാനി ഇറങ്ങുന്നതാണ് മോഡിയെ ചൊടിപ്പിച്ചത്. ആര്‍എസ്എസ് നേതൃത്വത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയ മോഡി, അദ്വാനിക്കു മൂക്കുകയറിടുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ബിജെപിക്ക് കൂട്ടായ നേതൃത്വമാണ് ഉള്ളത് എന്ന് ആ പാര്‍ടിയുടെ പ്രസിഡന്‍റിനെക്കൊണ്ട് പ്രസ്താവന ഇറക്കിക്കാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല, താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല എന്ന് അദ്വാനിയെക്കൊണ്ട് തന്നെ പറയിക്കാനും മോഡിക്കു കഴിഞ്ഞു. രഥയാത്ര ഗുജറാത്തില്‍നിന്ന് ആരംഭിക്കാനായിരുന്നു അദ്വാനി ആദ്യം പ്ലാനിട്ടതും പ്രഖ്യാപിച്ചതും. അദ്വാനിയുടെ സ്വന്തം നിയോജകമണ്ഡലം ഗുജറാത്തിലെ ഗാന്ധിനഗറാണല്ലോ?
എന്നാല്‍ മോഡിയുടെ ഉടക്കു വന്നതിനെ തുടര്‍ന്ന് രഥയാത്രയുടെ ഉദ്ഘാടനം ബീഹാറിലേക്കു മാറ്റി. മോഡിയുടെ ഉപവാസം ബഹിഷ്കരിച്ച സഖ്യകക്ഷി നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിധീഷ്കുമാറിനെ രഥയാത്ര ഉദ്ഘാടനംചെയ്യാന്‍ അദ്വാനി ക്ഷണിച്ചിരിക്കയാണ്. നേതാക്കള്‍ തമ്മില്‍ അധികാരത്തിനായി വടംവലി ഒരു ഭാഗത്ത്; മറുഭാഗത്ത് തീവ്രഹിന്ദുത്വമാണോ മൃദുഹിന്ദുത്വമാണോ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ പ്രയോജനം ചെയ്യുക എന്ന നേതൃത്വത്തിന്റെ അവ്യക്തത. ഇതാണ് ആര്‍എസ്എസ് - ബിജെപി നേതൃത്വത്തെ കുഴയ്ക്കുന്നത്. അതിന്റെ പ്രതിഫലനം കൂടിയാണ് അദ്വാനി - മോഡി പോരായി പുറത്തു പ്രത്യക്ഷപ്പെടുന്നത്. അദ്വാനിയും തീവ്രഹിന്ദുത്വത്തിന്റെ ശക്തനായ വക്താവാണെങ്കിലും ഇടയ്ക്ക് ചില സര്‍ക്കസുകള്‍ അദ്ദേഹം കാണിച്ചതോടെ ആര്‍എസ്എസ് നേതൃത്വത്തിന് അദ്വാനി അഭിമതനല്ലാതായി. അല്ലെങ്കില്‍ പുറമെ അവര്‍ അങ്ങനെ ഭാവിക്കുന്നു. നേതൃത്വത്തിനിടയിലെ തമ്മിലടി രൂക്ഷമാവുമെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ വെളിവാകുന്നത്. മാത്രമല്ല ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ പറ്റിയ നേതാവില്ല എന്നതും ബിജെപിക്ക് വലിയ ശൂന്യതയാണ് നല്‍കുന്നത്.
ഇന്ത്യ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭീകരമായ അഴിമതിയാണ് യുപിഎ സര്‍ക്കാരിന്റെ കാര്‍മികത്വത്തില്‍ നടക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ പൊറുതി മുട്ടിക്കുന്നവിധം ജനവിരുദ്ധ നയങ്ങളാണ് ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമില്ല. സൗജന്യങ്ങളും സബ്സിഡികളും എല്ലാം വന്‍കിട കുത്തകകള്‍ക്കു മാത്രമായി അവര്‍ സംവരണം ചെയ്തിരിക്കയാണെന്ന കാര്യവും പ്രത്യക്ഷ യാഥാര്‍ത്ഥ്യമാണ്. പെട്രോളിന്റെ ഇടയ്ക്കിടയ്ക്കുള്ള വില വര്‍ദ്ധനവ് തന്നെ ഏറ്റവും നല്ല ഉദാഹരണം. അന്താരാഷ്ട്ര വിപണിയില്‍ ചെറിയ തോതില്‍ വര്‍ദ്ധനവു വന്നാല്‍ ഉടന്‍ ജനങ്ങള്‍ക്കുമേല്‍ വില വര്‍ദ്ധനവ് ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര വിപണിയില്‍ എത്ര കുറവുവന്നാലും കമ്പനികള്‍ കണ്ടില്ലെന്നു നടിക്കും. കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്ക് ഒത്താശയും നല്‍കും. ബാരലിന് 12.50 ഡോളറിന്റെ വിലക്കുറവാണ് സെപ്തംബര്‍ മുതല്‍ ഉണ്ടായിരിക്കുന്നത്. ഡോളര്‍ - രൂപ വിനിമയ നിരക്കില്‍ മാറ്റമുണ്ടായതിന്റെ പേരില്‍ 3.25 രൂപ വര്‍ദ്ധിപ്പിച്ച എണ്ണക്കമ്പനികളും കേന്ദ്ര സര്‍ക്കാരും ക്രൂഡ് ഓയിലിന്റെ വിലക്കുറവിനുനേരെ നിഷ്ഠുരമായ നിസ്സംഗത പുലര്‍ത്തുന്നു.
കടക്കെണികൊണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ വളത്തിന്റെ സബ്സിഡി വെട്ടിക്കുറച്ച് അവരുടെ ദുരിതം പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുന്നു. യഥാസമയം വായ്പകള്‍ കൊടുക്കാതെ അവരെ പൊറുതിമുട്ടിക്കുന്നു. വിദ്യാഭ്യാസ മേഖലയെ വാണിജ്യവല്‍കരിച്ച് പാവപ്പെട്ടവനെ അതിന്റെ പരിധിക്ക് പുറത്താക്കിക്കൊണ്ടിരിക്കുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും നല്‍കിവരുന്ന സബ്സിഡികളും സൗജന്യങ്ങളും അനാവശ്യമാണ്, അത് ഒഴിവാക്കണം എന്നതാണ് ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളുടെ കാതല്‍ . സബ്സിഡികളും ടാക്സ് ഇളവുകളും നല്‍കേണ്ടത് വന്‍കിട വ്യവസായികള്‍ക്ക് മാത്രമാണ് എന്ന് അതിന്റെ ഭക്തന്മാര്‍ വാദിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും ആഗോളവല്‍കരണ നയങ്ങളുടെ ശക്തരായ വക്താക്കളും പ്രയോക്താക്കളുമാണ്. ഇപ്പോള്‍ വന്‍ പകല്‍ക്കൊള്ളയ്ക്ക് വിധേയമാക്കപ്പെട്ട 2 ജി സ്പെക്ട്രം ഇടപാടിന്റെ പ്രാരംഭം ബിജെപി സര്‍ക്കാരിന്റെ കാലത്താണെന്നതും ശ്രദ്ധേയമാണ്. അതുപോലെ ഇന്ത്യയെ അമേരിക്കയുടെ തന്ത്രാത്മക പങ്കാളിയാക്കാന്‍ വ്യവസ്ഥയുള്ള 123 കരാറിന്റെ - ആണവക്കരാറിന്റെ - തുടക്കവും എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്. അന്ന് വിദേശകാര്യമന്ത്രിയായിരുന്ന ജസ്വന്ത്സിംഗ് നിരവധി തവണയാണ് യുഎസ് അധികൃതരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയത്. ആണവക്കരാറിനെ അതേപടി അനുകൂലിക്കുന്ന നിലപാടാണ് ബിജെപിയും സഖ്യകക്ഷികളും സ്വീകരിച്ചതും.
അഴിമതിയുടെ കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ യുപിഎയേക്കാള്‍ ഒട്ടും പിന്നിലായിരുന്നില്ല. പൊതുമേഖലകളുടെ സ്വകാര്യവല്‍കരണമായിരുന്നു അഴിമതി ചെയ്യാനുള്ള ഏറ്റവും നല്ല മേച്ചില്‍പ്പുറമായി അവര്‍ ഉപയോഗിച്ചത്. പൊതുമേഖലകളെ സ്വകാര്യവല്‍കരിക്കാന്‍ തന്നെ ഒരു വകുപ്പ് ഉണ്ടാക്കി. അതിന്റെ കാര്‍മികത്വത്തില്‍ പല പൊതുമേഖലാ സ്ഥാപനങ്ങളേയും നിസ്സാരവിലയ്ക്ക് അവര്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതി. കോവളത്തെ ഐടിഡിസി ഹോട്ടല്‍ തന്നെ നമുക്കു മുമ്പിലെ നല്ല ഉദാഹരണമാണ്. വെറും 40 കോടി രൂപയ്ക്ക് വിറ്റഴിക്കപ്പെട്ട ആ സ്ഥാപനം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 120 കോടി രൂപയ്ക്കാണ് അതു വാങ്ങിയ വ്യക്തി മറിച്ചുവിറ്റത്. അതുപോലെ എത്ര എത്ര സ്ഥാപനങ്ങളാണ് അവര്‍ ഒരു തത്വദീക്ഷയുമില്ലാതെ സ്വകാര്യമേഖലയ്ക്ക് തീറെഴുതിയത്! വിദ്യാഭ്യാസമേഖലയെയും ചരിത്ര പഠന സ്ഥാപനങ്ങളെയും വര്‍ഗീയവല്‍ക്കരിക്കുക എന്നത് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രധാന അജന്‍ഡയായിരുന്നു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തേയും ദേശീയ ചരിത്ര വികസന സമിതിയേയുമെല്ലാം വര്‍ഗീയവല്‍ക്കരണത്തിന് വിധേയമാക്കി. വാജ്പേയി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന വേളയിലാണ് ഗുജറാത്തില്‍ നിഷ്ഠുരമായ വംശഹത്യ അരങ്ങേറിയത് എന്നതും മനുഷ്യത്വമുള്ള ആര്‍ക്കും മറക്കാനാവില്ല. അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ തണലിലാണ് മോഡിയും കൂട്ടരും നിഷ്ഠുരമായ കൊലപാതകങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങളെയെല്ലാം ദുരുപയോഗം ചെയ്തുകൊണ്ട് നടപ്പാക്കിയത്. അഴിമതിയുടെയും ആഗോളവല്‍ക്കരണ നയങ്ങളുടെയും കാര്യത്തില്‍ ഇരട്ടകളാണ് കോണ്‍ഗ്രസും ബിജെപിയും അതുകൊണ്ടുതന്നെ അഴിമതിക്കെതിരെ ബിജെപി രഥയാത്ര നടത്തുന്നത് വലിയ തമാശയായി മാറുന്നു. കോണ്‍ഗ്രസിനേയും ബിജെപിയേയും അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തിയുള്ള ഭരണമേ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഗുണം ചെയ്യൂ. അവിടെയാണ് ഇടതുപക്ഷ - മതനിരപേക്ഷ സഖ്യത്തിന്റെ ആവശ്യകതയും പ്രസക്തിയും.
*****
ഗിരീഷ് ചേനപ്പാടി,ചിത്രങ്ങൾ : കടപ്പാട് : ഗൂഗിൾ

Tuesday, October 11, 2011
ചിലിയിലുദിക്കുന്നു പെണ്‍താരകങ്ങള്‍
"വിദ്യാഭ്യാസം പണത്തിനും കച്ചവടത്തിനുമുള്ളതല്ല; സമൂഹത്തിന്റെ സര്‍വതോമുഖമായ നന്മക്കാണ്".... ചിലിയിലെ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ആരംഭിച്ച സമരം ലോകശ്രദ്ധ നേടിക്കഴിഞ്ഞു
സാന്റിയാഗോ: ജീവിക്കാനുള്ള അവകാശങ്ങള്‍ക്കായി എണ്ണമറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചിലിയില്‍ നിന്ന് പുതിയൊരു സമരവാര്‍ത്ത. പൊതുവിദ്യാഭ്യാസം സാര്‍വത്രികമാക്കണമെന്നാവശ്യപ്പെട്ട് ഒരു പെണ്‍പള്ളിക്കൂടത്തില്‍ നിന്നാരംഭിച്ച സമരം ലോകശ്രദ്ധയാകര്‍ഷിച്ച പ്രക്ഷോഭരൂപം കൈവരിച്ചിരിക്കുന്നു. "ചിലിയന്‍ വിന്റര്‍" എന്നറിയപ്പെട്ട പ്രക്ഷോഭത്തെ പൊലീസ് അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്.
ചിലിയിലെ പ്രശസ്ത പള്ളിക്കൂടമായ കര്‍മീല കര്‍വാജല്‍ പ്രൈമറി ആന്‍ഡ് ഹയര്‍സെക്കന്ററി സ്കൂള്‍ ഇന്ന് വിദ്യാര്‍ഥിനികളുടെ നിയന്ത്രണത്തിലാണ്. സ്കൂളിന്റെ നിയന്ത്രണം അഞ്ച് മാസമായിട്ടും പോലീസിന് തിരിച്ചു പിടിക്കാനായിട്ടില്ല. ഇരുപതു വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനുശേഷം അധികാരത്തിലേറിയ കോടീശ്വരനായ സെബാസ്റ്റ്യന്‍ പിനോറെ നടപ്പാക്കിയ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയാണ് സമരം. ഈ സമരത്തിന്റെ നായിക കാമില എന്ന വിദ്യാര്‍ഥിനിയാണ്. ചിലി സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍പേഴ്സണാണ് കാമില. സമാധാനപരമായ സമരത്തിനു നേരെ പൊലീസ് എറിഞ്ഞ ടിയര്‍ഗ്യാസ് ഷെല്ലുകള്‍ ഉപയോഗിച്ച് സമാധാനത്തിന്റെ ചിഹ്നം ഉണ്ടാക്കുകയാണ് ഈ യുവവിപ്ലവകാരികള്‍ . ട്രേഡ് യൂണിയനുകളും ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ രണ്ട് ദിവസം ചിലി പൂര്‍ണമായും സ്തംഭിച്ചു. കാമിലയും മറ്റു നേതാക്കളുമായും പിനോറെ നേരിട്ട് ചര്‍ച്ചനടത്തി. 20,000 കോടി രൂപ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി അനുവദിച്ചു. ഭരണഘടനാ പരിഷ്കാരത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണ് കാമിലയും കൂട്ടരും.
വിദ്യാഭ്യാസരംഗത്തെ സമൂല പരിവര്‍ത്തനം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭമാണ് ഇവര്‍ നടത്തിവരുന്നത്. വിദ്യാഭ്യാസ ബില്‍ പിന്‍വലിക്കണമെന്നതാണ് ഇവരുടെ ഒന്നാമത്തെ ആവശ്യം. വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കുക, വിദ്യാഭ്യാസച്ചെലവ് കുറയ്ക്കുക, ദരിദ്രരും സമ്പന്നരുമെന്ന പ്രവണത വിദ്യാഭ്യാസരംഗത്തുനിന്ന് മാറ്റുക എന്നിവയാണ് ഇവര്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍ . ടൈല്‍സ് വിരിച്ച ക്ലാസ്റൂം തറയില്‍ അവരൊന്നിച്ചന്തിയുറങ്ങുന്നു, പരസ്പരം സിഗററ്റുകള്‍ കൈമാറിവലിക്കുന്നു, എതു നിമിഷവും പാഞ്ഞെത്താവുന്ന പൊലീസിന്റെ നീക്കങ്ങള്‍ക്ക് ചിലര്‍ കാതോര്‍ത്ത്് ഉറങ്ങാതിരിക്കുന്നു. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സമരരീതിയുമാണ് വിദ്യാര്‍ഥിനികള്‍ പോരാട്ടവീഥിയിലിറങ്ങിയത്. പൊലീസ് വിദ്യാലയത്തിലേക്ക് അടുക്കുംതോറും ഫെയ്സ് ബുക്കിലൂടെ കൈമാറുന്ന സന്ദേശത്തിലൂടെ മറ്റു സ്കൂളുകളിലെ കുട്ടികളും അയല്‍സമൂഹവും പ്രതിരോധത്തിനായി അണിനിരക്കുന്നു. സ്കൂളിലെ താഴത്തെ നിലയിലാണ് വിദ്യാര്‍ഥിനികള്‍ കിടന്നുറങ്ങുന്നത്. പുറംലോകത്തെ അറിയാനായി അവരൊരുമിച്ച് ടിവി കാണുന്നു.
ഭൂരിപക്ഷം പിന്തുണയുറപ്പായതോടെയാണ് പുതിയ സമരരീതി. പഠനദിനങ്ങളില്‍ താല്‍ക്കാലിക അധ്യാപകര്‍ സാമ്പത്തിക ശാസ്ത്രവും ജ്യോതിശാസ്ത്രവും യോഗയും വ്യായാമവും പഠിപ്പിക്കുന്നു. രാത്രികളിലും വാരാന്ത്യത്തിലും റോക്ക് ബാന്റുകളുടെ സംഗീതം ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ നടത്തി കാണാനെത്തുന്നവരില്‍ നിന്ന് ചെറിയതുക സ്വീകരിക്കുന്നു. ഇവര്‍ക്കായി അയല്‍ക്കാര്‍ ഭക്ഷണം പാചകം ചെയ്ത് നല്‍കുന്നു. ആവശ്യത്തിന് ശേഷം മറ്റു സ്കൂളുകളിലെ ദരിദ്ര വിദ്യാര്‍ഥികള്‍ക്കായി ഭക്ഷണം നല്‍കുന്നു. പത്തുതവണയാണ് പൊലീസ് സ്കൂള്‍ തിരികെ പിടിക്കാനായി ശ്രമിച്ചത്. കഴിഞ്ഞില്ല. ചുമതലകളെല്ലാം വിഭജിച്ചു നല്‍കിയിരിക്കുന്നു. സ്കൂള്‍ പ്രസിഡന്റിനെയും വക്താവിനെയും തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തി. ലൈംഗികതയും ലഹരിയും പെണ്‍പള്ളിക്കൂടത്തില്‍ നിരോധിച്ചു. അറുപതുകളില്‍ ഉന്നതവിദ്യാഭ്യാസം സൗജന്യമായിരുന്ന ചിലിയില്‍ ഇന്ന് ഫീസ് ഏറ്റവും കുറഞ്ഞ വാര്‍ഷികവേതനത്തിന്റെ മൂന്നിരട്ടിയാണ്.
വിദ്യാഭ്യാസവായ്പകളിലെ പലിശ നിരക്ക് 7% ആണ്. നിലവില്‍ ചിലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികച്ച ലാഭം നല്‍കുന്ന വ്യവസായമായാണ് പരിഗണിക്കുന്നത്. അഞ്ചു മാസങ്ങളിലെ ചിലിയന്‍ വിദ്യാഭ്യാസം നഷ്ടമായതായി രാഷ്ട്രീയക്കാര്‍ വിലപിക്കുമ്പോള്‍ ഇക്കാലയളവിലാണ് തങ്ങളേറെ പഠിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മേയില്‍ പൊതുമേഖലയിലെ സ്കൂള്‍ കൈമാറാന്‍ ശ്രമിച്ചപ്പോഴാണ് പ്രക്ഷോഭം തുടങ്ങിയത്. ചിലിയുടെ ഇടതുപക്ഷത്തിന് ഒരു പുതിയ നേതാവിനെയാണ് ലഭിച്ചിരിക്കുന്നത്. മികച്ച പ്രസംഗകയായ കാമിലക്ക് ബ്രസീലില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രക്ഷോഭത്തെ അഭിസംബോധനചെയ്യാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. രാജ്യാന്തര പ്രശസ്തിയാര്‍ജിച്ച ഈ പെണ്‍കുട്ടി പിനോഷേയുടെ സ്വേഛാധിപത്യത്തിനെതിരായ സമരങ്ങളില്‍ അണിനിരന്ന ചിലിയന്‍ കമ്യൂണിസ്റ്റ് ദമ്പതികളായ റെയ്നോള്‍ഡോ വലേജോയുടെയും മരിയേല ഡൗളിങ്ങിന്റെയും മകളാണ്.
*
കടപ്പാട്: ദേശാഭിമാനി

Sunday, October 9, 2011
ജനകീയ പ്രസ്ഥാനം മാറ്റത്തിന്റെ പടഹധ്വനി
വിപുലവും വീറുറ്റതുമായ ജനകീയ മുന്നേറ്റങ്ങളെത്തുടര്‍ന്നാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഞങ്ങളുടെ രാജ്യത്ത് പുരോഗമനപരമായ മാറ്റങ്ങളുടെ രണ്ട് പ്രധാന കാലഘട്ടങ്ങളുണ്ടായത്. സാമ്പത്തിക തകര്‍ച്ചയുടെ വര്‍ഷങ്ങളില്‍ ശക്തമായൊരു ജനകീയ പ്രസ്ഥാനമുണ്ടായി. അതിന്റെ മുന്നണിയില്‍ തൊഴിലാളി വര്‍ഗവും അവരുടെ സംഘടിത ശക്തിയും (ട്രേഡ് യൂണിയനുകള്‍) ഉണ്ടായിരുന്നു. സാമൂഹ്യ പുരോഗതിയുടെ ഒരു ചാലകശക്തിയായി അവര്‍ മാറി. പുരോഗമനപരമായ ഒട്ടേറെ നിയമനിര്‍മാണങ്ങളുടെ നട്ടെല്ലായി അത് മാറി - സാമൂഹ്യ സുരക്ഷിതത്വം, തൊഴിലില്ലായ്മ, ഇന്‍ഷ്വറന്‍സ്, ക്ഷേമപ്രവര്‍ത്തനങ്ങള്‍, യൂണിയനുകളായി സംഘടിക്കാനുള്ള അവകാശം തുടങ്ങിയവ.
മൂന്നുദശകങ്ങള്‍ക്കുശേഷം മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് നയിച്ച പ്രസ്ഥാനം കറുത്തവരോടുള്ള വിവേചനത്തെ ഇല്ലാതാക്കുകയും പൗരാവകാശ നിയമങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. അതിന്റെ ചുവടുപിടിച്ച് ആവേശകരമായ ഒട്ടേറെ ജനകീയ പോരാട്ടങ്ങളുണ്ടായി.ഇരുപ്രസ്ഥാനങ്ങളും - 1930 കളിലും 1960 കളിലുമുണ്ടായവ -വ്യത്യസ്തവും ജനകീയവും വീറുറ്റതും സ്വയമേവയുണ്ടായതും അതേസമയം തന്നെ സംഘടിതമായവയുമായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തെയും ജനകീയ പ്രവര്‍ത്തനത്തെയും ആ രണ്ട് പ്രസ്ഥാനങ്ങളും കൂട്ടിയിണക്കി. അതത് കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി തീര്‍ക്കുന്നതില്‍ ഇരുപ്രസ്ഥാനങ്ങളും നിര്‍ണായകമായിമാറി.
മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍, അന്ന് അവ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ പുരോഗമനപരമായ മാറ്റങ്ങള്‍, പരിമിതമായ തോതിലാണെങ്കില്‍പോലും സംഭവിക്കുകയില്ലായിരുന്നു.
ഇപ്പോഴത്തെ സാഹചര്യങ്ങളിലേയ്ക്ക് നോക്കുക. പ്രസിഡന്റും റിപ്പബ്ലിക്കന്‍ കക്ഷിയും തമ്മില്‍ കടത്തിന്റെ കാര്യത്തില്‍ സമീപകാലത്ത് ഒരു ഒത്തുതീര്‍പ്പുണ്ടായി. അതിനെതുടര്‍ന്ന് ഭരണത്തിനെതിരെ പുരോഗമന ചിന്താഗതിക്കാരും ഇടതുപക്ഷവും ശബ്ദമുയര്‍ത്തി. വളരെയേറെ നഷ്ടപ്പെടുന്നതും തിരിച്ച് വളരെക്കുറിച്ച് മാത്രം ലഭിക്കുന്നതും ആയ ഒന്നായി പലര്‍ക്കും അതനുഭവപ്പെട്ടു.
ഇന്നത്തെ പോരാട്ടത്തില്‍ അമേരിക്കന്‍ ജനത വേണ്ടരീതിയില്‍ അണിനിരന്നിട്ടില്ലായെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ഭൂരിപക്ഷം അമേരിക്കക്കാരും കാഴ്ചക്കാരായി മാറിയിരിക്കുന്നുവെന്നോ രാഷ്ട്രതലസ്ഥാനത്ത് എന്തു സംഭവിക്കുന്നുവെന്നറിയാന്‍ വീടിനുള്ളില്‍ കാത്തിരിക്കുന്നുവെന്നോ ഇതിനര്‍ഥമില്ല.
ഈ പോരാട്ടത്തിനുമാത്രമായി അങ്ങനെ പ്രത്യേകിച്ച് ഒരു പ്രശ്‌നമുണ്ടാകാന്‍ കാര്യമെന്താണ്? ഒബാമയുടെ തിരഞ്ഞെടുപ്പുമായി അതിനുബന്ധമുണ്ട്.
2008 ലെ തിരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ പ്രകടമായിരുന്ന തലത്തിലേയ്ക്ക് ജനകീയ പ്രവര്‍ത്തനം പലകാരണങ്ങളാലും ഉയര്‍ന്നിട്ടില്ല. അന്ന് ജനകീയ പ്രവര്‍ത്തനം അടിത്തട്ടുവരെ വ്യാപിക്കുകയും വിശാല സ്വഭാവം കൈവരിക്കുകയും ഐക്യരൂപം ഉണ്ടാക്കുകയും സുസ്ഥിരമായ ഭാവം കൈവരിക്കുകയും ചെയ്തിരുന്നു. അന്ന് ദശലക്ഷക്കണക്കിനാള്‍ക്കാരാണ് അതില്‍ പങ്കുചേര്‍ന്നത്. അവര്‍ വോട്ട് ചെയ്യാന്‍ പോയ ജനലക്ഷങ്ങളുടെ ചിന്താഗതിയെ സ്വാധീനിച്ചു.
എന്നാല്‍ തിരഞ്ഞെടുപ്പിനുശേഷമുള്ള കാലഘട്ടത്തില്‍ അതുണ്ടായില്ല. അതുകാരണം ഒബാമയുടെ തിരഞ്ഞെടുപ്പിലൂടെയുണ്ടായ പുരോഗമനപരമായ മാറ്റത്തിന്റെ ശക്തി ക്ഷയിച്ചുപോയി.
മുതലാളിത്ത വ്യവസ്ഥിതിയില്‍ ശക്തമായ ബഹുജന സമ്മര്‍ദം കൂടാതെ സാമൂഹ്യ പുരോഗതി സാധ്യമല്ല. പുരോഗമനപരവും വിപ്ലവകരവുമായ മാറ്റങ്ങളെ ചെറുക്കുന്ന തരത്തിലാണ് മുതലാളിത്തത്തിന്റെ ഘടന. എന്നാല്‍ അധികാര ദണ്ഡുകള്‍ വലതുപക്ഷക്കാരുടെ നിയന്ത്രണത്തിലായിരിക്കുന്നതിനാല്‍ ചില സാഹചര്യങ്ങളില്‍ അത് വളരെ കര്‍ക്കശ സ്വഭാവം കൈക്കൊള്ളുകയും ചെയ്തു. അതാണിപ്പോള്‍ സംഭവിക്കുന്നത്.
ജനലക്ഷങ്ങളെ അണിനിരത്തുന്ന ശക്തമായൊരു ബഹുജന പ്രസ്ഥാനവും പുരോഗമന സ്വഭാവത്തോടുകൂടിയുള്ള ഒരു പരിപാടിയും ഇല്ലാത്തിടത്തോളം കാലം രാഷ്ട്രീയരംഗം വലതുപക്ഷം നിയന്ത്രിക്കുകയാവും ചെയ്യുക. നിയമനിര്‍മാണരംഗത്ത് വല്ലപ്പോഴും മാത്രമുണ്ടാകുന്ന വളരെ ചെറിയ ചില നേട്ടങ്ങളില്‍ കാര്യങ്ങള്‍ ഒതുങ്ങിപോകും. ഇപ്പോഴത്തെ സ്ഥിതി അതാണ്.
ഇപ്പോഴത്തെ രാഷ്ട്രീയ ആവശ്യകത വ്യക്തമാണ്. പുരോഗമനപരമായ മാറ്റത്തിനുവേണ്ടി അളവിലും ഗുണത്തിലും ജനകീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക. അത് സംഭവിക്കുമോ ഇല്ലയോയെന്നത് ജനങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. സാധാരണജനങ്ങള്‍ എന്തുചെയ്യുന്നുവെന്നതാണ് പ്രശ്‌നം. 1930 കളിലും 1960 കളിലും സംഭവിച്ച പുരോഗമനപരവും ജനാധിപത്യപരവുമായ മുന്നേറ്റത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകം അമേരിക്കന്‍ ജനതയുടെ പ്രവര്‍ത്തനങ്ങളായിരുന്നു. ഇപ്പോഴത്തെ ഭീതിജനകമായ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് ജനലക്ഷങ്ങളുടെ മുന്‍കൈ പ്രവര്‍ത്തനം അനിവാര്യമായിരിക്കുന്നു.
2008 ല്‍ അനുഭവപ്പെട്ട വന്‍ സാമ്പത്തികമാന്ദ്യം 1930 കളില്‍ ഉണ്ടായ വന്‍ സാമ്പത്തിക തകര്‍ച്ചയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. അമേരിക്കന്‍ (ലോകത്തിന്റെയും) മുതലാളിത്തത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിന്റെ നാലാം വര്‍ഷത്തിലേയ്ക്ക് കടക്കുകയാണ്.
പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ആഗോളസമ്പദ്ഘടനയില്‍, സാമ്പത്തികവും ധനപരവുമായിട്ടുള്ള പ്രത്യാഘാതങ്ങള്‍ ആദ്യം യൂറോപ്പിലും പിന്നീട് അമേരിക്കയിലും അതിനുശേഷം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും അനുഭവപ്പെടും.
സാമ്പത്തിക വിദഗ്ധനും ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലെ പംക്തിയെഴുത്തുകാരനുമായ പോള്‍ ക്രൂഗ്മാന്‍ പറയുന്നത് സര്‍വനാശമായിരിക്കും അതെന്നാണ്.
അതെ, നിരാശാജനകമാണ് കാര്യങ്ങള്‍. ഈ അപകട ഭീഷണിയെ നേരിടുന്നതിന്, ധനമേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ലളിതവല്‍ക്കരിക്കുകയും ചെയ്യുക, കടാശ്വാസം നല്‍കുക തുടങ്ങിയ വിവേകപൂര്‍ണമായ നടപടികളാണ് അത്‌ലാന്റിക്കിന്റെ ഇരുഭാഗങ്ങളിലുമുള്ള രാഷ്ട്രങ്ങള്‍ സ്വീകരിക്കേണ്ടത്. ലളിതമായി പറഞ്ഞാല്‍, ഗവണ്‍മെന്റുകളും അന്താരാഷ്ട്ര നാണയനിധി, യൂറോപ്യന്‍ യൂണിയന്‍ എന്നിങ്ങനെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളും സമ്പദ്ഘടനയുടെ സിരകളിലേയ്ക്ക് കൂടുതല്‍ പണമൊഴുക്കണം. പലിശനിരക്കുകള്‍ കുറയ്ക്കണം, വായ്പകള്‍ സുഗമമായി ലഭ്യമാക്കണം. കടത്തില്‍ മുങ്ങിയ ഗവണ്‍മെന്റുകളുടെ കടങ്ങള്‍, ചിലവ് ചുരുക്കല്‍ നിബന്ധനകള്‍ ഒന്നുംകൂടാതെ എഴുതി തള്ളണം.
എന്നാല്‍ അവര്‍ ചെയ്യുന്നത് അതല്ല. ചിലവ് ചുരുക്കല്‍ എന്നതായിരിക്കുന്നു ഔദ്യോഗികനയം. അതിന്റെ ഭാരം മുഴുവന്‍ പേറേണ്ടിവരുന്നത് തൊഴിലാളി വര്‍ഗവും സാധാരണക്കാരുമാണ്.
ഇന്ന് പ്രകാശത്തിന്റെ ഒരു തിരിനാളം കാണുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസിഡന്റ് ഒബാമ ചെയ്ത പ്രസംഗത്തിലാണ്. റിപ്പബ്ലിക്കന്മാര്‍ അതിനെ സര്‍വശക്തിയുമുപയോഗിച്ചെതിര്‍ക്കുമെന്നതില്‍ സംശയമില്ല. ചില ഡെമോക്രാറ്റുകളും അവര്‍ക്കൊപ്പം ചേര്‍ന്നേക്കും.
ജനലക്ഷങ്ങള്‍ ആവശ്യപ്പെടുന്നത് പ്രസിഡന്റ് ഒബാമ നിര്‍ദേശിച്ചിട്ടുള്ള തൊഴില്‍ നിയമം പാസാക്കുകയെന്നതാണ്. ഡെമോക്രാറ്റുകളെയെല്ലാം അതിന് അനുകൂലമായി അണിനിരത്തണം. മിതവാദികളായ റിപ്പബ്ലിക്കന്മാരെക്കൂടി അവരുടെ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിയെടുക്കണം.
അസാധ്യമെന്നുതോന്നുന്നുണ്ടോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 1960 കളില്‍ പൗരാവകാശ പ്രസ്ഥാനത്തെ വെള്ളക്കാര്‍ക്ക് മേധാവിത്വമുണ്ടായിരുന്ന ദക്ഷിണ അമേരിക്കയിലെ ഡെമോക്രാറ്റുകളായ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണയ്ക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? അങ്ങനെ സംഭവിക്കില്ലായെന്നു തന്നെയാണ് പലരും പറഞ്ഞത്. എന്നാല്‍ അത് സംഭവിച്ചു. ശക്തമായ പൗരാവകാശ പ്രസ്ഥാനം തന്നെയായിരുന്നു അതിനുകാരണം.
ഇന്ന് ജനലക്ഷങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നു. തൊഴിലില്ലാത്തവരുടെയും സമ്പദ്ഘടനയുടെയും രക്ഷയ്ക്കായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ബില്‍ പാസാക്കിയെടുക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് അവര്‍ക്കു കഴിയും.
*****
സാം വെബ്, സി പി യൂ എസ് എ ചെയർ, കടപ്പാട് : ജനയുഗം

വാച്ചാത്തിയുടെ വേദന
തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ ആദിവാസികളുടെ കൊച്ചു ഗിരിവര്‍ഗ ഗ്രാമമായ വാച്ചാത്തി, അച്ചടിമാധ്യമങ്ങളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളുടെയും പ്രമുഖ സ്ഥാനത്ത് ഇടം നേടിയത് പെട്ടെന്നാണ്. റിപ്പോര്‍ട്ടുകളുടെ പ്രളയം; സ്ഥലത്തുചെന്ന് നടത്തിയ റിപ്പോര്‍ട്ടുകള്‍ ; മുഖപ്രസംഗങ്ങള്‍പോലും ചില പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഈ റിപ്പോര്‍ട്ടുകളെല്ലാം തന്നെ, ധര്‍മപുരി ജില്ലാ കോടതി സെപ്തംബര്‍ 29ന് നടത്തിയ ഒരു വിധിയെക്കുറിച്ചുള്ളതായിരുന്നു - തമിഴ്നാട് സംസ്ഥാനത്തിലെ വനം, റവന്യൂ, പോലീസ് വകുപ്പുകളിലെ 215 ഉദ്യോഗസ്ഥന്മാരെ വിവിധ കാലയളവുകളിലേക്ക് ശിക്ഷിച്ചുകൊണ്ടുള്ള വിധിയെക്കുറിച്ച്. ഇങ്ങനെ ശിക്ഷിക്കപ്പെട്ടവരില്‍ മൂന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെടുന്നുണ്ട്. ഏതെങ്കിലും ക്രിമിനല്‍ കുറ്റങ്ങളെ സംബന്ധിച്ച ഒരു സാധാരണ കേസായിരുന്നില്ല അത്.
സംസ്ഥാനത്തിലെ നിയമപാലകരായ ഉദ്യോഗസ്ഥന്മാര്‍ ഈ ഗിരിവര്‍ഗ ഗ്രാമത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ നടത്തിയ പൈശാചികവും ലജ്ജാകരവുമായ ആക്രമണത്തെ സംബന്ധിച്ച കേസായിരുന്നു അത്. സ്ത്രീകളെ ബലാല്‍സംഗം ചെയ്തു; പുരുഷന്മാരെ ആക്രമിച്ചു; കുട്ടികളെപ്പോലും വെറുതെ വിട്ടില്ല. വീട്ടുമൃഗങ്ങളെയും കോഴികളെയും പിടിച്ചുകൊണ്ടുപോയി. വീടുകള്‍ കൊള്ള ചെയ്തു; കൊള്ളിവെച്ചു. കുടിവെള്ളത്തിനുള്ള കിണറുകള്‍ മലിനമാക്കി. ചന്ദനമരം വെട്ടിവീഴ്ത്തുന്നതു കണ്ടുപിടിക്കുന്നതിനുള്ള സര്‍ച്ചിന്റെപേരിലാണ് ഇതെല്ലാം നടത്തപ്പെട്ടത്. തുടര്‍ച്ചയായി മൂന്നുദിവസമാണ് ആ ഗ്രാമത്തില്‍ ഈ ആക്രമണം നടന്നത് - 1992 ജൂണ്‍ 20, 21, 22 തീയതികളില്‍ . അവിടെ ഏതുതരത്തിലുള്ള അക്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് പുറംലോകത്തിന് അറിയാമായിരുന്നില്ല. ശരീരശേഷിയുള്ള പുരുഷന്മാരെയെല്ലാം അടിച്ചോടിച്ചു. സ്ത്രീകളെയും കുട്ടികളെയും പൈശാചികമായ ക്രൂരതയ്ക്കിരയാക്കി. അതിനൊക്കെശേഷം ഒരു കള്ളക്കേസ് കെട്ടിച്ചമച്ച് 233 പേരെ പിടിച്ച് ജയിലിലിട്ടു. 15 വൃദ്ധരും 28 കുട്ടികളും 90 സ്ത്രീകളും അതില്‍ ഉള്‍പ്പെടുന്നു.
19 കൊല്ലമെങ്കിലും കഴിഞ്ഞിട്ടാണ് വിധി വരുന്നത് എന്ന് എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നുണ്ട്. എന്നാല്‍ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ അണിനിരത്തുന്നതിനും ഭഗീരഥപ്രയത്നം തന്നെ വേണ്ടിവന്നു എന്ന് അവര്‍ കാണുന്നില്ല. പൈശാചിക സംഭവങ്ങളെല്ലാം നടന്ന് എത്രയോ ദിവസം കഴിഞ്ഞാണ് വാര്‍ത്തകള്‍ പുറംലോകം അറിയുന്നത്. അഖിലേന്ത്യാ കിസാന്‍ സഭയുടെ (എഐകെഎസ്) ഭാഗമായ തമിഴ്നാട് ട്രൈബല്‍ പീപ്പിള്‍സ് അസോസിയേഷന്‍ തഹസില്‍ദാരുടെ ഓഫീസിനുമുന്നില്‍ 1992 ജൂലൈ 13ന് പ്രതിഷേധ പ്രകടനം നടത്തിയപ്പോഴാണത്. സര്‍ക്കാരിന്റെഭീഷണികളെയും ഇടപെടലുകളെയും എതിര്‍പ്പിനെയും അവഗണനയേയും എല്ലാം നേരിട്ടുകൊണ്ട് ഇരുപതുകൊല്ലക്കാലത്തോളം നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെതുടക്കമായിരുന്നു അത്. 1992 ജൂലൈ 14ന് വാച്ചാത്തി ഗ്രാമത്തിലെത്തിയ ഒരു സംഘം സാമൂഹ്യപ്രവര്‍ത്തകര്‍ ജനങ്ങളോട് സംസാരിച്ചു; വിവരങ്ങള്‍ ശേഖരിച്ചു. അന്ന് സിപിഐ എമ്മിന്റെസംസ്ഥാന സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്ന എ നല്ലശിവന്റെ നേതൃത്വത്തില്‍ ഒരു സംഘം സിപിഐ എം നേതാക്കന്മാര്‍ ജൂലൈ 28ന് ഗ്രാമം സന്ദര്‍ശിച്ചു. കര്‍ഷകസംഘം നേതാക്കളായ കെ വരദരാജന്‍ , ജി വീരയ്യന്‍ തുടങ്ങിയവരും പാപ്പാ ഉമാനാഥും മൈഥിലീ ശിവരാമനും ആ സംഘത്തിലുണ്ടായിരുന്നു. വാച്ചാത്തിയിലെ ഹതഭാഗ്യരായ ആദിവാസികളുടെ മേല്‍ നടത്തപ്പെട്ട പൈശാചികമായ ആക്രമണത്തിന്റെവിശദാംശങ്ങള്‍ വെളിയില്‍ അറിയിച്ചത് ഈ നേതാക്കന്മാരാണ്. എന്നാല്‍ അതൊന്നും പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ ഒരു താല്‍പര്യവും കാണിച്ചില്ല.
അന്നത്തെ ജയലളിതാ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയായിരുന്ന ചെങ്കോട്ടിയന്‍ സിപിഐ എം നേതാക്കളെ പരിഹസിക്കുകയാണുണ്ടായത്. മലയുടെ മുകളിലുള്ള ഒരു ഗ്രാമമാണ് വാച്ചാത്തി, നല്ലശിവനെപോലെയുള്ള ഒരു വയസ്സന്‍ അവിടെ ചെന്നിട്ടേയുണ്ടാവില്ല എന്ന് മന്ത്രി പരിഹസിച്ചു. ബഹുമാനപ്പെട്ട പാര്‍ലമെന്‍റ് അംഗത്തോടുള്ള ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രതികരണമാണത്! സിപിഐ എം ഒഴികെ മറ്റൊരു രാഷ്ട്രീയ പാര്‍ടിയും ഈ പ്രശ്നം ഗൗരവമായിട്ടെടുത്തില്ല. മദിരാശി ഹൈക്കോടതിയില്‍ എ നല്ലശിവന്‍ ഒരു പെറ്റീഷന്‍ സമര്‍പ്പിച്ചതിനുശേഷം മാത്രമാണ് ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. അതിനുമുമ്പ് ട്രൈബല്‍സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളുകയാണുണ്ടായത്. ദേശീയ പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷന്റെ ദക്ഷിണമേഖലാ കമ്മീഷണറുടെ മുന്നില്‍ മൈഥിലി ശിവരാമന്‍ ഈ പ്രശ്നം കൊണ്ടുവന്നു. ഐഎഎസ്സുകാരിയായ കമ്മീഷണര്‍ പാമാത്തി ആഗസ്ത് 6, 7, 8 തീയതികളില്‍ ഗ്രാമം സന്ദര്‍ശിച്ച് വിശദവിവരങ്ങള്‍ സംഭരിച്ചു. ആഗസ്ത് 5ന് ഈ പ്രശ്നം പാര്‍ലമെന്‍റില്‍ ഉന്നയിക്കപ്പെട്ടു. സെപ്തംബര്‍ 3ന് സുപ്രീംകോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യപ്പെട്ടു.
ട്രൈബല്‍ അസോസിയേഷന്റെജനറല്‍ സെക്രട്ടറി പി ഷണ്‍മുഖം സെപ്തംബര്‍ 4ന് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഇക്കാര്യത്തില്‍ കഴിയുന്ന വേഗത്തില്‍ വാദം കേള്‍ക്കണമെന്ന് സെപ്തംബര്‍ 8ന് സുപ്രീംകോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ വാദം കേള്‍ക്കല്‍ നീണ്ടുപോയി. ഒടുവില്‍ ഐഎഎസ് ഓഫീസറായ പാമാത്തിയോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സെപ്തംബര്‍ 11ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. സിബിഐ അന്വേഷണം നടത്തണം എന്ന് മദിരാശി ഹൈക്കോടതി 1995 ഫെബ്രുവരി 24ന് ഉത്തരവിട്ടു. ഈ ഘട്ടത്തില്‍പോലും സിബിഐ അന്വേഷണത്തിനെതിരായി സംസ്ഥാന ഗവണ്‍മെന്‍റ് അപ്പീല്‍ കൊടുക്കുകയാണുണ്ടായത്. അത് തള്ളപ്പെട്ടു. അതിനുശേഷമാണ് 1995ല്‍ 269 പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.
ബലാല്‍സംഗക്കുറ്റം ആരോപിക്കപ്പെട്ടവരെ തിരിച്ചറിയുന്നതിനുള്ള പരേഡ് നടത്താന്‍ സിബിഐ തീരുമാനിച്ചപ്പോള്‍ , പ്രതികള്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്തു. കോടതി അവരുടെ ആവശ്യം തള്ളിക്കളഞ്ഞു. 269 പ്രതികളില്‍ 155 പേര്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്മാരും 108 പേര്‍ പോലീസ് ഉദ്യോഗസ്ഥന്മാരും 6 പേര്‍ റവന്യൂ ഉദ്യോഗസ്ഥന്മാരും ആയിരുന്നു. കേസ് നടത്തിപ്പിനെ തടയുന്നതിനുള്ള എല്ലാ തന്ത്രങ്ങളും അവര്‍ പയറ്റിനോക്കി. സിപിഐ എമ്മിന്റെയും മറ്റ് ബഹുജന സംഘടനകളുടെയും സഹായം ഉണ്ടായിരുന്നില്ലെങ്കില്‍ , അക്രമത്തിന്നിരയായവരില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ , ഈ പ്രയത്നങ്ങളെല്ലാം തകരുകയും കുറ്റവാളികള്‍ വിജയിക്കുകയും ചെയ്യുമായിരുന്നു.
വിചാരണ ശരിയായ വിധത്തില്‍ നടക്കുന്നതിനുവേണ്ടി എത്രയോ പെറ്റീഷനുകള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു; പ്രതിഷേധ പ്രകടനങ്ങളും റാലികളും നടത്തപ്പെട്ടു. മറ്റ് ജില്ലകളിലെ വിവിധ കോടതികളിലേയ്ക്കും ഈ കേസ് നീണ്ടു. ഒരു സ്പെഷ്യല്‍ പ്ലീഡറെ നിയമിക്കുന്നതിന് സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചു. 2002ല്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടു. പട്ടികജാതി - പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്നനുസരിച്ച്, ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള പെറ്റീഷന്‍ 2002 നവംബറില്‍ ഫയല്‍ ചെയ്തു. സുപ്രീംകോടതി അതിന് നിര്‍ദ്ദേശിച്ചിട്ടുപോലും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നഷ്ടപരിഹാരം നല്‍കുന്നതിനെ സംബന്ധിച്ച് ഹൈക്കോടതിയില്‍നിന്ന് കര്‍ശനമായ മറ്റൊരു കല്‍പനയുണ്ടായതിനുശേഷമാണ് 124 ലക്ഷം രൂപ ഇരകള്‍ക്ക് നല്‍കിയത്.
നിരവധി കോടതികളില്‍നിന്ന് എത്രയോ ഇടപെടലുകള്‍ ഉണ്ടായതിനുശേഷമാണ് ഒടുവില്‍, 2008ല്‍ ധര്‍മപുരി ജില്ലാ കോടതിയില്‍ ശരിക്കുള്ള വിചാരണ ആരംഭിച്ചത്. എല്ലാ പ്രതികളെയും ശിക്ഷിച്ചുകൊണ്ടുള്ള വിധി ഒടുവില്‍ ഉണ്ടായിരിക്കുന്നു. ഈ കാലത്തിന്നിടയില്‍ 269 പ്രതികളില്‍ 54 പേര്‍ മരിച്ചുപോയിരുന്നു. ശിക്ഷിക്കപ്പെട്ട 215 പ്രതികളില്‍ 12 പേര്‍ 10 വര്‍ഷത്തെ കഠിനതടവ് അനുഭവിക്കണം; 17 പേര്‍ 7 വര്‍ഷത്തെ കഠിന തടവ് അനുഭവിക്കണം. മറ്റുള്ളവരെ വിവിധ കാലയളവുകളിലേക്കും ശിക്ഷിച്ചു. വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ വിവിധ കാലയളവുകളിലേയ്ക്കാണ് ഓരോരുത്തരും ശിക്ഷിയ്ക്കപ്പെട്ടിട്ടുള്ളതെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. തടവുശിക്ഷയ്ക്കുപുറമെ പ്രതികള്‍ 6.55 ലക്ഷം രൂപ പിഴ കൊടുക്കുകയും വേണം. ബലാല്‍സംഗത്തിന്നിരയായ 18 സ്ത്രീകള്‍ ഓരോരുത്തര്‍ക്കും ആശ്വാസമെന്ന നിലയില്‍ 15,000 രൂപ വീതം ലഭിക്കും. ഏറെ വൈകിയിട്ടാണ് വിധി വന്നതെങ്കിലും എല്ലാ പ്രതികളെയും ശിക്ഷിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ആശ്വാസം തന്നെയാണ്.
വിവിധ വിഭാഗങ്ങളിലുള്ളവര്‍ ഈ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ആക്രമണം നടന്ന കാലത്ത് തമിഴ്നാട്ടില്‍ എഐഎഡിഎംകെ മന്ത്രിസഭയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി അധികാരത്തിലെത്തി. എന്നാല്‍ അതിലൊരു സര്‍ക്കാരും ആക്രമണത്തിന് ഇരയായവരെ സഹായിക്കാന്‍ തയ്യാറായിരുന്നില്ല. പത്തൊമ്പത് കൊല്ലക്കാലത്തെ ഈ കൊടിയ ദുഃഖത്തിലെല്ലായ്പ്പോഴും, ആക്രമണത്തിന് ഇരയായവരോടൊപ്പം നിന്നത് സിപിഐ എമ്മും ട്രൈബല്‍ പീപ്പിള്‍സ് അസോസിയേഷനും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയും തന്നെയാണ്. കേസ് നടത്തുന്നതിന് ആവശ്യമായ ഫണ്ട് സംഭരിക്കുന്നതിന് സിഐടിയു യൂണിയനുകള്‍ , പ്രത്യേകിച്ചും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍, ഉദാരമായ സംഭാവന നല്‍കി. ആള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയനിലെ അഭിഭാഷകര്‍ നല്‍കിയ പിന്തുണ പ്രത്യേകം എടുത്തു പറയേണ്ടതാണ്.
"വാച്ചാത്തി ആവര്‍ത്തിക്കുന്നത് പരിഷ്കൃത രാഷ്ട്രമായ ഇന്ത്യയ്ക്ക് അസഹ്യമാണെ"ന്ന് പറയാമെങ്കിലും, വിവിധ സ്ഥലങ്ങളില്‍ , വിവിധ രൂപങ്ങളില്‍ അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അവയില്‍ വളരെ കുറച്ച് സംഭവങ്ങളേ പുറംലോകം അറിയുന്നുള്ളൂ. ഇത്തരം സാമൂഹ്യമായ അടിച്ചമര്‍ത്തലുകളും അതിക്രമങ്ങളും അവസാനിക്കുമെന്ന് ഉറപ്പുവരുത്താന്‍ എത്രയോ കാര്യങ്ങള്‍ ചെയ്യാനുണ്ട്. വാച്ചാത്തി സംഭവത്തിലെ ഇരകളെ സഹായിക്കുന്നതിനും പ്രതികളെ ശിക്ഷിപ്പിക്കുന്ന തരത്തില്‍ ഇരകളെ അണിനിരത്തി തിരിച്ചടിക്കുന്നതിനും സിപിഐ എമ്മും വിവിധ ബഹുജന സംഘടനകളും വഹിച്ച പങ്ക് ശ്ലാഘനീയമാണ്. ഈ മാസം (ഒക്ടോബര്‍) നടക്കാനിരിക്കുന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നത്, ബലാല്‍സംഗത്തിന്നിരയായ 18 സ്ത്രീകളില്‍ ഒരാളാണ് എന്നത് എടുത്തുപറയേണ്ടതാണ്.
*****
എ കെ പത്മനാഭന്‍, കടപ്പാട് :ചിന്ത വാരിക

സ്വര്‍ഗം കീഴടക്കാന്‍ കുതിച്ച പോരാളി....CHE
സിഐഎയും ബൊളീവിയന്‍ കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നില്ലെങ്കില്‍ , ഇപ്പോള്‍ ഫിദലിനേക്കാള്‍ രണ്ട് വയസ്സ് ഇളപ്പമായി, 83 വയസ്സുകാരനായ ലോകകമ്യൂണിസ്റ്റ്നേതാവായി ചെ നമ്മുടെ സജീവപ്രചോദനമായി നിറഞ്ഞുനില്‍ക്കുമായിരുന്നു. എന്നാല്‍ , രക്തസാക്ഷിയായ ചെയുടെ സ്വാധീനവും ഒട്ടും, ഒട്ടും അപ്രധാനമല്ലതന്നെ. ഒരു പക്ഷേ, കൂടുതല്‍ തീക്ഷ്ണമാണ് രക്തസാക്ഷിത്വത്തിലൂടെ-അസാന്നിധ്യത്തിലൂടെയുള്ള സ്മരണയായി ചെയുടെ സ്വാധീനം. അഗ്നിയിലെഴുതിയ അപൂര്‍ണമായ ഒരു കവിതയാണ് ചെഗുവേര. ലാറ്റിനമേരിക്കയിലെ ജനത- ഇതരനാടുകളിലെയും - സ്വന്തം പോരാട്ടങ്ങള്‍കൊണ്ട് അത് പൂര്‍ണമാക്കാന്‍ ഒട്ടൊക്കെ വിജയകരമായി ശ്രമിക്കുകയാണ്. ചെഗുവേരയെ 1967 ഒക്ടോബര്‍ 9ന് ആണ് ബൊളീവിയയില്‍വച്ച് വെടിവച്ചുകൊന്നത്. കൂടുതല്‍ കരുത്തോടെ വിപ്ലവശക്തികള്‍ ഉണര്‍ന്നെണീക്കാനാണോ ആ നിഷ്ഠുരവധം ഇടയാക്കുന്നത് എന്ന് ഘാതകക്കൂട്ടം - അമേരിക്കന്‍ സിഐഎയും അവരുടെ ആജ്ഞാനുവര്‍ത്തികളായ ലാറ്റിനമേരിക്കന്‍ പിന്തിരിപ്പന്മാരും- ഇപ്പോള്‍ തലപുകഞ്ഞ് ആലോചിക്കുന്നുണ്ടാവുമോ എന്നറിയില്ല. നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു അത്. ചെയുടെ വിരിമാറിലേക്ക് വെടിയുണ്ട പായിക്കുന്നതിനുമുമ്പ് അവസാനമായി എന്തെങ്കിലും സന്ദേശം ആരെയെങ്കിലും അറിയിക്കാനുണ്ടോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടി ആ മഹാവിപ്ലവകാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നു. "എനിക്കറിയാം, നിങ്ങള്‍ എന്നെ വെടിവയ്ക്കാന്‍ പോവുകയാണ്.
ഞാന്‍ ജീവനോടെ പിടിക്കപ്പെടരുതായിരുന്നു. ഫിദലിനോടു പറയൂ; ഈ പരാജയം വിപ്ലവത്തിന്റെ അവസാനമല്ല എന്ന്; വിപ്ലവം വിജയശ്രീലാളിതമാവും മറ്റിടങ്ങളില്‍ . അലൈഡയോടു പറയൂ ഇത് മറക്കാനും, വേറെ വിവാഹം കഴിക്കാനും. സന്തോഷവതിയാകാനും കുട്ടികളെ പഠിപ്പിക്കാനും; സൈനികരോട് ശരിക്ക് ഉന്നംപിടിക്കാനും പറയൂ; നിങ്ങള്‍ ഇതുകൂടി മനസിലാക്കണം - നിങ്ങള്‍ ഒരു മനുഷ്യനെയാണ് കൊല്ലുന്നത്". താന്‍ ഏറ്റെടുത്ത സമരമുന്നണിയിലെ പോരാട്ടത്തില്‍ സംഭവിച്ച പരാജയം ചെ അംഗീകരിക്കുന്നു. എന്നാല്‍ , അത് വിപ്ലവത്തിന്റെ പരാജയമല്ല എന്നും ചുരുങ്ങിയവാക്കുകളില്‍ വ്യക്തമാക്കി. മറ്റിടങ്ങളില്‍ വിപ്ലവം ആത്യന്തികമായി വിജയശ്രീലാളിതമാവുകതന്നെ ചെയ്യും എന്ന ദീര്‍ഘദര്‍ശനം, ഇളകിമറിയുന്ന ലാറ്റിനമേരിക്ക ഇന്ന് ഒരുപരിധിവരെ - ഒരു പരിധിവരെ മാത്രമാണ് - സാക്ഷാല്‍ക്കരിക്കുന്നു. മാത്രമല്ല ചെയുടെയും സഹപോരാളികളുടെയും രക്തംവീണു കുതിര്‍ന്ന ബൊളീവിയയില്‍ ഈവമൊറയിലിസിന്റെ നേതൃത്വത്തില്‍ ജനകീയസമരമുന്നണി ഭരണനേതൃത്വം നേടി ചരിത്രം രചിച്ചു. ചെയുടെ രക്തസാക്ഷിത്വത്തിന്റെ ആറാംവാര്‍ഷികത്തോടെ ചിലിയില്‍ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ചേര്‍ന്ന കൂട്ടുകെട്ട് കൈവരിച്ച തെരഞ്ഞെടുപ്പുവിജയത്തെ അട്ടിമറിക്കുവാന്‍ സിഐഎക്ക് നഗ്നമായി ഇടപെടേണ്ടിവന്നു. തുടര്‍ന്നുവന്ന പിനോഷെ സ്വേച്ഛാധിപത്യ മര്‍ദകവാഴ്ച ഇടതുപക്ഷവിരുദ്ധ ശക്തികളുടെയും ആ കൂട്ടരുടെ സംരക്ഷകരും സഹായികളുമായ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഹീനമുഖം കൂടുതല്‍ വെളിപ്പെടുത്തി. നിക്കരാഗ്വ, എല്‍സാല്‍വദോര്‍ , ഗ്വാട്ടിമാല തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കയോടൊപ്പം ഉശിരന്‍ ഗറില്ലാസമരങ്ങള്‍ വളര്‍ന്നുവന്നു.
അതിന്റെ തുടര്‍ച്ചയായും ഭാഗമായും വേറിട്ടും നടന്ന തെരഞ്ഞെടുപ്പ് ബലപരീക്ഷണങ്ങളില്‍ സിഐഎയുടെ സാര്‍വത്രികമായ ഇടപെടലുകളുണ്ടായിട്ടുകൂടി വിശാല ഇടതുപക്ഷ കൂട്ടായ്മകള്‍ കരുത്തുനേടുകയും പലപ്പോഴും വിജയശ്രീലാളിതമാവുകയുംചെയ്തു. പുരോഗമനപരമായ മാറ്റത്തിന്റെ അനിവാര്യതയില്‍ യഥാര്‍ഥ വിപ്ലവകാരികള്‍ക്കുള്ള ശാസ്ത്രീയമായ ശുഭാപ്തിവിശ്വാസമാണ്, തനിക്കുനേരെ ചീറിവരുന്ന വെടിയുണ്ടയുടെ കണ്ണില്‍ നോക്കി ഉറച്ച ശബ്ദത്തില്‍ , പ്രവചനസ്വഭാവത്തില്‍ സംസാരിക്കുവാന്‍ ചെയെ പ്രാപ്തനാക്കിയത. അത് ചരിത്രാനുഭവങ്ങള്‍ വ്യക്തമാക്കുന്നു. കമ്യൂണിസ്റ്റുപാര്‍ടികള്‍ക്കും നേതാക്കള്‍ക്കുമെതിരെ സത്യമെന്ന മട്ടില്‍ അപവാദപ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്ന മാധ്യമ സിന്‍ഡിക്കറ്റിന്റെ പിടിയില്‍നിന്ന് "ചെ"യ്ക്കും ഫിദലിനും രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടില്ല എന്നത് കൗതുകകരമാണ്. ചെ ക്യൂബ വിട്ടത് ഫിദല്‍കാസ്ട്രോയുമായി താത്വിക തര്‍ക്കവും സംഘടനാപരമായ വിയോജിപ്പുംമൂലമാണെന്നതാണ് ഇത്തരത്തിലുള്ള ഒരു കെട്ടുകഥ. അതിസൂക്ഷ്മമായ ഗവേഷണപഠനങ്ങള്‍ക്കുശേഷം ചെഗുവേരയുടെ ആധികാരികവും ബൃഹത്തുമായ ജീവചരിത്രം (che Guevara, A Revolutionary Life, 814 പേജ് - ബാന്റം ബുക്സ് - ലണ്ടന്‍) എഴുതിയ ജോണ്‍ ലീ ആന്‍ഡേഴ്സണ്‍ സംശയരഹിതമായി ഇത്തരം ഭാവനാസൃഷ്ടികളും ദുരുപദിഷ്ടകഥകളും പൊളിച്ചുകാട്ടി. പോരാട്ടത്തിനിടയില്‍ ശരീരത്തില്‍ തുളഞ്ഞുകയറിയ വെടിയുണ്ടകളേറ്റ് രക്തം ഇറ്റുവീഴുന്ന ശരീരവുമായി ലാഹിഗ്വേരയിലെ ഇടിഞ്ഞുപൊളിഞ്ഞ ഒരു ചെറിയ സ്കൂള്‍കെട്ടിടത്തിലെ ചെളിത്തറയില്‍ കൈകാലുകള്‍ കെട്ടിയിടപ്പെട്ട്, ശ്വാസോച്ഛ്വാസം ചെയ്യാന്‍ വിഷമിച്ചുകിടന്ന ആസ്ത്മാരോഗികൂടിയായ ചെയില്‍നിന്ന് ഫിദലിനെതിരെ എന്തെങ്കിലും പ്രതികരണങ്ങള്‍ കിട്ടാന്‍ സിഐഎ പ്രതിനിധിയും അയാളുടെ ബൊളീവിയന്‍ സഹായികളും മറ്റും ശ്രമിച്ചു പരാജയപ്പെട്ട കാര്യം സുവിദിതമാണ്. ബൊളീവിയയിലെ ഗറില്ലായുദ്ധത്തെ സഹായിക്കുന്നതില്‍ ക്യൂബയും ഫിദലും ശ്രദ്ധാപൂര്‍വം നീങ്ങിയില്ല എന്ന തരത്തിലും ഗൂഢമായ ലക്ഷ്യത്തോടെ ചിലര്‍ വാദിക്കുകയുണ്ടായി. അതിന്റെ നിരര്‍ഥകതയും ആന്‍ഡേഴ്സണിന്റെ ഗ്രന്ഥത്തിന്റെ 744-ാം പേജില്‍ സംശയരഹിതമായി തുറന്നുകാട്ടുന്നു. 1967 ജൂണ്‍ 26 മുതല്‍ 30വരെ ക്യൂബ സന്ദര്‍ശിച്ച സോവിയറ്റ് പ്രധാനമന്ത്രി കോസിഗിന്‍ , ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഗറില്ലാ പോരാട്ടങ്ങള്‍ക്ക് ക്യൂബ പിന്തുണ നല്‍കുന്നതിനെ വിമര്‍ശിക്കുകയുണ്ടായി. അതിന് ഫിദല്‍ നല്‍കിയ മറുപടി വ്യക്തമായിരുന്നു. "ഓരോ ലാറ്റിനമേരിക്കക്കാരനും തന്റെ രാജ്യം വിമോചിപ്പിക്കാനുള്ള അവകാശമുണ്ട്. അതിന് ക്യൂബ പിന്തുണ നല്‍കും". വര്‍ഷങ്ങള്‍ക്കുശേഷം, ഇന്ത്യയിലെ ക്യൂബന്‍ ഐക്യദാര്‍ഢ്യസമിതി ശേഖരിച്ച ധാന്യശേഖരം പേറുന്ന "കരീബിയന്‍ പ്രിന്‍സസ്സ്" എന്ന കപ്പല്‍ കല്‍ക്കത്തക്കടുത്തുള്ള ഹാല്‍ദിയ തുറമുഖത്തുനിന്ന് ദീര്‍ഘയാത്രചെയ്ത് ക്യൂബയിലെ ഹവാനാ തുറമുഖത്ത് നങ്കൂരമിട്ടപ്പോള്‍ , അവിടെ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ സ.സുര്‍ജിത്തിനൊപ്പം പങ്കെടുത്ത സന്ദര്‍ഭത്തിലെ ഒരനുഭവം സൂചിപ്പിക്കുന്നത് പ്രസക്തമാണെന്നുതോന്നുന്നു.
സ. ഫിദലിന്റെ ഓഫീസില്‍ നടന്ന രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹം വ്യക്തമാക്കിയ ഒരു സുപ്രധാന കാര്യം സോവിയറ്റ് ഉപദേഷ്ടാക്കള്‍ , ചില കാര്യങ്ങളില്‍ ക്യൂബന്‍സാഹചര്യം ശരിക്ക് അപഗ്രഥിച്ച് പഠിക്കാതെ നല്‍കിയ നിര്‍ദേശങ്ങള്‍ തങ്ങള്‍ സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വേണ്ടെന്നുവയ്ക്കുകയോ ആവശ്യമായ ചില ഭേദഗതികളോടെമാത്രം നടപ്പാക്കുകയോ ചെയ്തിട്ടുണ്ട് എന്നായിരുന്നു. 1967 ഒക്ടോബര്‍ 15ന് ചെയുടെ രക്തസാക്ഷിത്വത്തിന്റെ 7-ാം ദിവസം ഫിദല്‍ ആ വാര്‍ത്ത ക്യൂബയില്‍ ഔപചാരികമായി സ്ഥിരീകരിക്കുകയും മൂന്നുദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയുംചെയ്തു. ഒക്ടോബര്‍ 18ന് ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ 10 ലക്ഷത്തില്‍പരം ജനതയെ അഭിസംബോധനചെയ്തുകൊണ്ട് തന്റെ ഉറ്റസഖാവിന്റെ വേര്‍പാടില്‍ ദുഃഖവും അമര്‍ഷവും രേഖപ്പെടുത്തിക്കൊണ്ട് ഫിദല്‍ സംസാരിച്ചു. "വിപ്ലവപോരാട്ടത്തിന്റെ കലാകാരനായിരുന്നു ചെ. അദ്ദേഹത്തിന്റെ മരണത്തില്‍ ആഹ്ലാദഗാനം മുഴക്കുന്നവര്‍ക്കുതെറ്റി. അദ്ദേഹത്തിന്റെ ഗറില്ലാസമരത്തിന്റെ പരാജയമാണ്, അദ്ദേഹത്തിന്റെ അടവുകളുടെ പരാജയമാണ്, അദ്ദേഹത്തിന്റെ ആശയങ്ങളുടെ പരാജയമാണ് അദ്ദേഹത്തിന്റെ മരണം എന്ന് വിശ്വസിക്കുന്നവര്‍ക്കു തെറ്റി"... ഫിദല്‍ പ്രഖ്യാപിച്ചു. തന്റെ ഹൃദയസ്പര്‍ശിയായ ചരമോപചാരപ്രസംഗം ഫിദല്‍ സമാപിപ്പിച്ചത് ഇപ്രകാരമായിരുന്നു: "നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെയായിരിക്കണം എന്ന് നമ്മോടു ചോദിച്ചാല്‍ , നമ്മുടെ സര്‍വവിപ്ലവമനസ്സും ഹൃദയവും ചേര്‍ത്ത് നാം ദൃഢമായി പറയും നമ്മുടെ മക്കള്‍ ചെയെപ്പോലെ ആയിരിക്കണം". 1978 ജൂലൈയില്‍ ഹവാനയില്‍ നടന്ന അന്താരാഷ്ട്ര വിദ്യാര്‍ഥി യുവജന സമ്മേളനത്തില്‍ പങ്കെടുത്ത സന്ദര്‍ഭത്തില്‍ ചെ സ്മരണ ഉണര്‍ത്തുന്ന ഒരു പ്രദര്‍ശനം കണ്ടത് മറക്കാനാവില്ല. ചെയുടെ ധീരസാഹസികമായ ജീവിതം, വിപ്ലവാനന്തര ക്യൂബയില്‍ കരിമ്പിന്‍തോട്ടത്തില്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം പാര്‍ടി നേതാക്കള്‍ സന്നദ്ധ ജോലിസംഭാവന നല്‍കുന്ന പരിപാടിയില്‍ ആസ്ത്മയുടെ ശല്യം വകവയ്ക്കാതുള്ള ചെയുടെ പങ്കാളിത്തം ഒക്കെ പരാമര്‍ശിച്ചശേഷം ബൊളീവിയന്‍ പോരാട്ടവും രക്തസാക്ഷിത്വവുംവരെ വിവരിച്ച യുവവളന്റിയര്‍ , ഫിദലിന്റെ പ്രസംഗത്തിന്റെ അവസാനഭാഗം അവതരിപ്പിച്ചപ്പോള്‍ കണ്ണീര്‍ നിയന്ത്രിക്കാനായില്ല; ആ സഖാവിനും കേട്ടുനിന്ന ഞങ്ങള്‍ പലര്‍ക്കും.
ചെ അതിതീവ്രവാദ സമരശൈലിയുടെ വക്താവാണെന്നും, അതിനാല്‍ നക്സലൈറ്റുകള്‍ , മാവോയിസ്റ്റുകള്‍ തുടങ്ങിയ ജനുസ്സില്‍പെട്ടവര്‍ക്കാണ് "ചെ"യെ നേതാവും മാതൃകയുമാക്കാന്‍ സാധിക്കുകയെന്നും ഒരു വാദമുണ്ട്. തീവ്രവാദികള്‍ അങ്ങനെ അവകാശപ്പെടുന്നതുമാത്രമല്ല; ചില "കമ്യൂണിസ്റ്റ്" സഖാക്കള്‍ അങ്ങനെ വകവച്ചുകൊടുക്കാറുമുണ്ട്. ഇത് അത്യന്തം അബദ്ധജടിലമായ ധാരണയാണ്. പാര്‍ലമെന്ററി-പാര്‍ലമെന്ററി ഇതര സമരമുറകളെ വസ്തുനിഷ്ഠസാഹചര്യം വിലയിരുത്തി ഉചിതമായി ആശ്രയിക്കുക; സാധ്യമാണെങ്കില്‍ കൂട്ടിയിണക്കുക എന്ന ശാസ്ത്രീയ കമ്യൂണിസ്റ്റ് ധാരണയാണ് "ചെ" മുറുകെ പിടിച്ചിരുന്നത്; വിശദീകരിച്ചുപോന്നിട്ടുള്ളത്. ഗറില്ലാ സമരമുറയുടെ പൊതുതത്വങ്ങള്‍ എന്ന രചനയില്‍ അദ്ദേഹം വ്യക്തമാക്കി:
Where a Government has come into power through some form of popular vote, fradulent or not, and maintains atleast an appearence of constitutional legality, the guerilla outbreak cannot be promoted, since the possibilities of peaceful struggle have not yet been exhausted".
ചെയുടെയും സഹരക്തസാക്ഷികളുടെയും ഭൗതികാവശിഷ്ടം, ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനായി ഹവാനയില്‍ വിപ്ലവചത്വരത്തില്‍ പ്രത്യേക ശവമഞ്ചത്തില്‍ വച്ചിരുന്നതിനരികില്‍ , വികാരവിചാരങ്ങള്‍ ഇരമ്പുന്ന മനസ്സുമായി നിന്ന നിമിഷങ്ങള്‍ അവിസ്മരണീയമാണ്. 1997 ജൂലൈ 14നായിരുന്നു അത്. തുടര്‍ന്ന് ഒക്ടോബര്‍ 17ന് സാന്താക്ലാരായില്‍ ഔദ്യോഗിക ബഹുമതികളോടെ ചെയുടെയും ഇതരരക്തസാക്ഷികളുടെയും ഭൗതികാവശിഷ്ടം സംസ്കരിച്ചു. ബൊളീവിയയില്‍ ജനാധിപത്യസര്‍ക്കാര്‍ നിലവില്‍വന്നതിനെത്തുടര്‍ന്ന് നടന്ന നയതന്ത്രനീക്കങ്ങളെത്തുടര്‍ന്നാണ് മുമ്പ് അജ്ഞാതസ്ഥലത്ത് രഹസ്യമായി മറവുചെയ്യപ്പെട്ട ചെയുടെയും സഖാക്കളുടെയും ഭൗതികാവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് ക്യൂബക്ക് കൈമാറിയത്. ചെ യുടെ ജീവിതത്തിലെ ഉറ്റവരായ പല സഖാക്കളെയും കാണാനും സംസാരിക്കാനും സാധിച്ച ഊഷ്മള സ്മരണകളുണ്ട്. "ചെ"യുടെ ജീവിതസഖാവായിരുന്ന അലൈഡയെയും മകള്‍ അലൈഡിറ്റയെയും കാണാനും സൗഹാര്‍ദപ്പെടാനും കഴിഞ്ഞത് വിപ്ലവപ്രസ്ഥാനം നല്‍കിയ ഏറ്റവും അമൂല്യമായ ജീവിതാനുഭവമാണ്. "ഏത് അനീതിയും നിന്നെ ക്രോധംകൊണ്ട് വിറകൊള്ളിക്കുമെങ്കില്‍ , നിന്നെ ഞാന്‍ സഖാവേ എന്നുവിളിക്കും" ചെയുടെ ഈ വാക്കുകള്‍ തിരിച്ചറിവുള്ള ഏതൊരാളും ഉരുവിടുന്ന കാലത്തിനായി നമുക്ക് പ്രവര്‍ത്തിക്കാം. സ്വര്‍ഗത്തെ കീഴടക്കാനായി കടന്നാക്രമിച്ച പോരാളികള്‍ എന്ന് പാരീസ് കമ്യൂണാര്‍ഡുകളെ കാള്‍ മാര്‍ക്സ് വിശേഷിപ്പിച്ചു. ചെ ആ വാക്കുകള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നു. പ്രൊമിത്തിയൂസ് ഒരു മിത്താണെന്ന് കരുതിയവര്‍ക്ക് തെറ്റിയെന്നും ചെ യുടെ ജീവിതവും രക്തസാക്ഷിത്വവും അനാവരണം ചെയ്യപ്പെടുന്ന യുഗത്തിന്റെ ഗതിയിലുള്ള സ്വാധീനവും വെളിപ്പെടുത്തുന്നു.
*
എം എ ബേബി ദേശാഭിമാനി വാരാന്തപ്പതിപ്പ് 09 ഒക്ടോബര്‍ 2011

Subscribe to:
Posts (Atom)
Search This Blog
About Me
- AGUDAYAKUMAR
- i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER