പ്ലാനിംഗ് കമ്മിഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ദാരിദ്ര്യം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഭരണാധികാരി വര്‍ഗവും ഭരണസംവിധാനവും ജനങ്ങള്‍ക്കെതിരെ നടത്തിയ എക്കാലത്തെയും ഏറ്റവും വലിയ തട്ടിപ്പും രാജ്യത്തെ പട്ടിണിപാവങ്ങളോടുള്ള കടുത്ത വഞ്ചനയുമാണ്. കഴിഞ്ഞ അഞ്ച്‌വര്‍ഷങ്ങള്‍ക്കുള്ളില്‍ ദരിദ്രരുടെ എണ്ണം 7.3 ശതമാനം കുറഞ്ഞുവെന്നും ഇന്ത്യ ലോക സമ്പദ്ഘടനയെക്കാള്‍ വേഗത്തില്‍ വളരുകയാണെന്നുമാണ് പ്ലാനിംഗ് കമ്മിഷന്റെ അവകാശവാദം. 2004-05 ല്‍ ദരിദ്രര്‍ ജനസംഖ്യയുടെ 37.2 ശതമാനമായിരുന്നത് 2009-10 ല്‍ 29.8 ആയി കുറഞ്ഞുവെന്നാണ് കമ്മിഷന്റെ കണക്കുകള്‍. ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്ന ഏതൊരു നിഷ്പക്ഷമതിയും ഈ കണക്കുകള്‍ വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നും കേന്ദ്രസര്‍ക്കാരിനെയും നവ ഉദാര സാമ്പത്തിക നയങ്ങളെയും വെള്ളപൂശാനുള്ള അധികാരിവര്‍ഗത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നും തിരിച്ചറിയും. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കടുത്തതൊഴില്‍ രാഹിത്യത്തിന്റെയും വികൃതമുഖം ലോകത്തിന്റെ മുന്നില്‍ മറച്ചുപിടിക്കാന്‍ ഭരണകൂടം നടത്തിവരുന്ന നിരന്തര ശ്രമങ്ങളില്‍ അവസാനത്തേതാണ് പ്ലാനിംഗ് കമ്മിഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
പ്ലാനിംഗ് കമ്മിഷന്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ബി പി എല്‍ സംബന്ധിച്ച് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രതിദിനം 32-26 രൂപയില്‍ താഴെ ഉപഭോഗ ചിലവിനു ശേഷിയില്ലാത്തവരെയാണ് ദാരിദ്ര്യരേഖയ്ക്കു താഴെയായി കണക്കാക്കുന്നതെന്നു പറഞ്ഞിരുന്നു. രാജ്യത്തുടനീളം പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് കമ്മിഷനും കേന്ദ്രസര്‍ക്കാരും ആ വാദഗതികളില്‍ നിന്നു പിന്മാറുകയായിരുന്നു. അന്നത്തെ ദാരിദ്ര്യരേഖ മാനദണ്ഡം ഒന്നുകൂടി താഴ്ത്തിക്കൊണ്ടാണ് പ്ലാനിംഗ് കമ്മിഷന്റെ പുതിയ റിപ്പോര്‍ട്ട്. അതനുസരിച്ച് നഗരങ്ങളില്‍ 28.35 രൂപയ്ക്കും ഗ്രാമങ്ങളല്‍ 22.42 രൂപയ്ക്കും മുകളില്‍ ഉപഭോഗ ചിലവു ശേഷിയുള്ള എല്ലാവരും ദാരിദ്ര്യരേഖയ്ക്കു മുകളിലാണ്. ഇത് ജനങ്ങളുടെ സാമാന്യബോധത്തിനു നേരെയുള്ള വെല്ലുവിളിയാണ്. പ്ലാനിംഗ് കമ്മിഷന്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഒക്‌ടോബറില്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും കേന്ദ്രസര്‍ക്കാരും കമ്മിഷനും സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടി വരുകയും ചെയ്തത്. തുടര്‍ന്നുള്ള മാസങ്ങളിലാണ് ഇന്ത്യന്‍ രൂപ രാഷ്ട്ര ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ച നേരിട്ടത്. ഈ വസ്തുതകള്‍ അനുഭവിച്ചറിഞ്ഞ ജനങ്ങള്‍ക്കു മുന്നിലാണ് ഒക്‌ടോബറിലെക്കാള്‍ താഴ്ന്ന മാനദണ്ഡവുമായി രാജ്യത്തിന്റെ വളര്‍ച്ചയെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്ലാനിംഗ് കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നത്. അന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷും പ്ലാനിംഗ് കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അലുവാലിയയും ടെണ്ടുല്‍ക്കര്‍ കമ്മറ്റി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ മാറ്റിവച്ച് പുതിയ കമ്മറ്റിയെ നിയോഗിക്കുകയായിരുന്നു. പ്ലാനിംഗ് കമ്മിഷനും ഇന്ത്യന്‍ ജീവിത യാഥാര്‍ഥ്യങ്ങളുമായുള്ള വലിയ അന്തരമാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് വെളിവാക്കുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായുള്ള പ്ലാനിംഗ് കമ്മിഷന്‍ പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് അപമാനകരമാണ്. ഇത്തരത്തില്‍ അരുണാഭമായ ഒരു ചിത്രം വരച്ചുകാട്ടാന്‍ ശ്രമിക്കുമ്പോഴും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ആ കണക്കുകള്‍ തന്നെ അനുസരിച്ച് സമ്പൂര്‍ണ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.
പ്ലാനിംഗ് കമ്മിഷന്റെ ഇപ്പോഴത്തെ റിപ്പോര്‍ട്ട്, മുമ്പെന്നത്തേതുമെന്നപോലെ വ്യക്തമായ സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തയ്യാറാക്കിയിട്ടുള്ളത്. അനേക കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു ഉയര്‍ത്തിയെടുക്കാനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ ഗവണ്‍മെന്റ് വിസമ്മതിക്കുന്നു. അതിനുവേണ്ടി ചിലവഴിക്കേണ്ട തുകകള്‍കൂടി കോര്‍പ്പറേറ്റ് ചൂഷണത്തിനു അനുകൂലമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വകമാറ്റി ചിലവഴിക്കണം. അടിസ്ഥാന സൗകര്യ വിസനത്തിന്റെ പേരില്‍ ചിലവഴിക്കുന്ന ഭീമമായ സംഖ്യകളെല്ലാം ആ ലക്ഷ്യപ്രാപ്തിക്കാണ്. ചരക്കുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തിയാലെ കോര്‍പ്പറേറ്റ് നിക്ഷേപത്തിനും വളര്‍ച്ചയുടെ കുതിപ്പിനും വഴിയൊരുക്കാനാവൂ. നിക്ഷേപം, വളര്‍ച്ച, ചരക്കുകളുടെ സുഗമമായ നീക്കം ഇത് അന്തമില്ലാത്ത വളര്‍ച്ചാ ചക്രമാണ്. അതില്‍ പാവപ്പെട്ടവര്‍ ഒരു ഘടകമേയല്ല. അതാണ് പ്ലാനിംഗ് കമ്മിഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാജ്യത്ത് അമ്പതുശതമാനത്തിലേറെ ഭവനങ്ങള്‍ക്ക് സ്വന്തമായി കക്കൂസുകളില്ല. ഏഴുസംസ്ഥാനങ്ങളിലെ ദാരിദ്ര്യം സബ്‌സഹാറന്‍ ആഫ്രിക്കയെപ്പോലും പിന്നിലാക്കിയിരിക്കുന്നു. ലോകത്തില്‍ ഏറ്റവുമധികം കുട്ടികള്‍ വളര്‍ച്ച മുരടിപ്പ് നേരിടുന്നത് ഇന്ത്യയിലാണ്. സ്ത്രീകളില്‍ നാല്‍പതു ശതമാനവും വിളര്‍ച്ച രോഗബാധിതരാണ്. ഈ വസ്തുതകള്‍ നമ്മെ തുറിച്ചു നോക്കുമ്പോഴാണ് മന്‍മോഹന്‍സിംഗും മൊണ്ടേക്‌സിംഗ് അലുവാലിയയും നേതൃത്വം നല്‍കുന്ന രാജ്യത്തിന്റെ പ്ലാനിംഗ് കമ്മിഷന്‍ നമ്മോടു പറയുന്നത് ഇന്ത്യ ലോക്‌സമ്പദ്ഘടനയെക്കാള്‍ വേഗത്തില്‍ വളരുന്നുവെന്ന്. ഇത് ഭരണകൂട കാപട്യത്തിന്റെ പാരമ്യമാണ്.
*
ജനയുഗം മുഖപ്രസംഗം 21 മാര്‍ച്ച് 2012
My Blog List
Friday, March 23, 2012
വൈദ്യുതി പ്രതിസന്ധി ക്ഷണിച്ചു വരുത്തിയതോ ?
വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും കേരളത്തില്‍ സജീവമാകുകയാണ്. ആസൂത്രണത്തിലെ പിഴവുകള്‍ മൂലം ഈ വേനല്‍ക്കാലത്ത് കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നതാണ് ഇതില്‍ മുഖ്യമായത്. അതേ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെങ്കിലും കൂടുതല്‍ ഗൗരവമേറിയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ് വൈദ്യുതി ബോര്‍ഡ് സംസ്ഥാന റെഗുലേറ്ററി കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ . അടുത്ത സാമ്പത്തിക വര്‍ഷം ( 2012 - 2013) കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 85 ശതമാനം മാത്രമേ നിറവേറ്റാന്‍ കഴിയൂ എന്നാണ് കെ.എസ്.ഇ.ബി ഇതില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഒപ്പം 3240 കോടി രൂപയുടെ റവന്യൂ കമ്മി നികത്താനായി ഏര്‍പ്പെടുത്തേണ്ടി വരുന്ന വലിയ താരിഫ് വര്‍ദ്ധന സംബന്ധിച്ച സൂചനകളും പ്രസ്തുത നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്.
കേരളത്തിലെ നില ഈ വിധം സങ്കീര്‍ണ്ണമാകുമ്പോള്‍ നവ ലിബറല്‍ നയങ്ങള്‍ പിന്തുടരുക വഴി ഇന്ത്യയിലെ വൈദ്യുതി മേഖല പൊതുവില്‍ ആഴമേറിയ പ്രതിസന്ധിയില്‍ അമരുന്നതിന്റെ വാര്‍ത്തകളും ദേശീയ മാധ്യമങ്ങളില്‍ ഇടം പിടിക്കുകയാണ്. ഇന്ത്യയിലെ 5 സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ വ്യവസായ ശാലകള്‍ക്ക് നിര്‍ബന്ധിത പവര്‍ ഹോളിഡേ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറെക്കുറേ എല്ലാ സംസ്ഥാനങ്ങളിലും മണിക്കൂറുകള്‍ നീളുന്ന ലോഡ് ഷെഡ്ഡിംഗ് ഇതിനകം തന്നെ ഏര്‍പ്പെടുത്തിയും കഴിഞ്ഞു. വൈദ്യുതി ബോര്‍ഡുകളും വിതരണ കമ്പനികളും ഭീമമായ സാമ്പത്തിക നഷ്ടത്തിലാണെന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകളും പുറത്തു വന്ന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധി ആസൂത്രണത്തിലെ പിഴവുകള്‍ മൂലമാണെങ്കില്‍ വരാന്‍ ഇരിക്കുന്ന പ്രതിസന്ധിയും ഇന്ത്യയാകെ അഭിമുഖീകരിക്കുന്ന വൈദ്യുതി പ്രതിസന്ധിയും നവ ലിബറല്‍ പരിഷ്കരണങ്ങള്‍ നടപ്പാക്കിയതുവഴി ക്ഷണിച്ചു വരുത്തിയതാണ്. ജല വൈദ്യുതി ഉല്‍പ്പാദനം കൃത്യമായ ആസൂത്രണത്തിലൂടെ ക്രമീകരിക്കുന്നതില്‍ വന്ന പാളിച്ചകള്‍ വൈദ്യുതി ബോര്‍ഡിന്റെ കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്.
2012 മാര്‍ച്ച് മാസത്തെ ആദ്യ ദിനങ്ങളിലെ കണക്കുകള്‍ പ്രകാരം ജല സംഭരണികളില്‍ അവശേഷിക്കുന്നത് ഏകദേശം 2230 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനത്തിന് പര്യാപ്തമായ ജലമാണ്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 400 ദശലക്ഷം കുറവാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട കാലവര്‍ഷമാണ് ഇത്തവണ ലഭിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സമാനമായ കാലയളവില്‍ മുന്‍ വര്‍ഷം സംഭരണികളിലേക്ക് ആകെ ലഭിച്ച നീരൊഴുക്ക് 6495 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലമായിരുന്നെങ്കില്‍ ഈ വര്‍ഷം ലഭിച്ചത് 7070 ദശലക്ഷം യൂണിറ്റിനുള്ളതാണ്. 575 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള നീരൊഴുക്ക് ഈ വര്‍ഷം അധികമായി ലഭിച്ചുവെന്ന് വ്യക്തം. അശാസ്ത്രീയമായി ജല വൈദ്യുതി ഉല്‍പ്പാദനം ക്രമീകരിച്ചത് വഴി വേനല്‍ക്കാലത്തെ ഉപയോഗത്തിനായി ലഭിക്കുന്ന ജല വൈദ്യുതി ആകട്ടെ 400 ദശലക്ഷം കുറവ് മാത്രവും. 2011 സെപ്റ്റംബര്‍ മുതലാണ് ഈ അശാസ്ത്രീയമായ പ്രവണത പ്രകടമായി കാണുന്നത്. പട്ടിക കാണുക ജല വൈദ്യുത ഉല്‍പ്പാദനം - താരതമ്യം (ദശലക്ഷം യൂണിറ്റില്‍) 2010 2011 സെപ്റ്റംബര്‍ 556 839 ഒക്ടോബര്‍ 578 788 നവംബര്‍ 508 618 ഡിസംബര്‍ 565 623 മുല്ലപ്പെരിയാര്‍ ഭീഷണിയുമായി ഈ അമിത ഉല്‍പ്പാദനത്തെ ഇപ്പോള്‍ ബന്ധപ്പെടുത്തുന്നുണ്ടെങ്കിലും പ്രസ്തുത വിവാദം ആരംഭിക്കുന്ന നവംബറിനും വളരെ മുമ്പ് തന്നെ ഈ അമിത ഉല്‍പ്പാദന പ്രവണത ആരംഭിച്ചിരുന്നു എന്ന് മേല്‍കണക്കുകളില്‍ നിന്നും വ്യക്തമാണ്.
മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷത്തില്‍ ലഭിക്കുന്ന നീരൊഴുക്ക് ജല സംഭരണികളില്‍ പരമാവധി സംഭരിച്ചു വെയ്ക്കത്തക്ക നിലയ്ക്ക് ഉല്‍പ്പാദനം ക്രമീകരിക്കുകയും അതോടൊപ്പം വൈദ്യുതി കമ്പോളത്തില്‍ നിന്നും കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭ്യത പരമാവധി ഉപയോഗപ്പെടുത്തുകയും ആണ് ചെയ്തിരുന്നത്. ഇത്തവണ ഈ രീതി കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. ഇതിന്റെ ഫലമായി വൈദ്യുതി ഉപയോഗം വന്‍ തോതില്‍ വര്‍ദ്ധിക്കുന്ന വേനല്‍ക്കാലത്ത് ആവശ്യകത നിറവേറ്റുന്നതിന് കമ്പോളത്തെ അമിതമായി ആശ്രയിക്കേണ്ട നിലയാണ് സൃഷ്ടിച്ചിരിക്കുന്നത്. വര്‍ഷകാലത്തെ അപേക്ഷിച്ച് കമ്പോള നിരക്കുകള്‍ നാല് മടങ്ങായി വര്‍ദ്ധിച്ചിരിക്കുകയാണ് ഈ വേനല്‍ക്കാലത്ത്. വര്‍ഷകാലത്ത് കമ്പോളത്തില്‍ യൂണിറ്റിന് 3 മുതല്‍ 4 രൂപ വരെ നിരക്കില്‍ വൈദ്യുതി ലഭ്യമായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ തന്നെ നിരക്കുകള്‍ യൂണിറ്റിന് 10 മുതല്‍ 16 രൂപവരെ ഉയര്‍ന്നിരിക്കുന്നു. വേനല്‍ ആരംഭിച്ച സന്ദര്‍ഭത്തില്‍ തന്നെ കേരളത്തിന്റെ പ്രതി ദിന വൈദ്യുതാവശ്യകത 60 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുന്നു. ജല സംഭരണികളിലെ ഇപ്പോഴത്തെ ലഭ്യത അനുസരിച്ച് പ്രതിദിന ഉല്‍പ്പാദനം 22 ദശലക്ഷം മാത്രമാണ് പ്രതീക്ഷിക്കാന്‍ കഴിയുന്നത്.
കേന്ദ്ര വിഹിതമായി ഏകദേശം 26-27 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലഭ്യത. പ്രതിദിനം 11 മുതല്‍ 12 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി അമിത നിരക്കില്‍ കണ്ടെത്തിയാല്‍ മാത്രമേ ഇപ്പോഴത്തെ ആവശ്യകത നിറവേറ്റാന്‍ കഴിയൂ. വേനല്‍ കടുക്കുന്നതോടെ വൈദ്യുതാവശ്യകത ഇനിയും ഉയരുകയും ചെയ്യും. വന്‍ വില നല്‍കിയാല്‍ പോലും പുറത്തു നിന്നും വൈദ്യുതി കൊണ്ടുവരാന്‍ കഴിയില്ല എന്ന സ്ഥിതിയും ഇതിനിടെ സംജാതമായിട്ടുണ്ട്. രാജ്യത്തിന്റെ ഇതര മേഖലകളില്‍ നിന്നും ദക്ഷിണേന്ത്യയിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പ്രസരണ ശൃംഖലയുടെ ശേഷി 2900 മെഗാവാട്ട് ആണ്. ഇതില്‍ ഒറീസയിലെ താല്‍ച്ചര്‍ നിലയം (2000 മെഗാവാട്ട്) തുടങ്ങിയുള്ള നിലയങ്ങളില്‍ നിന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ച വൈദ്യുതി കൊണ്ടുവരാനുള്ള ശേഷി കഴിച്ചാല്‍ ലഭ്യമാവുക കേവലം 750 മെഗാവാട്ടാണ്. ഈ ശേഷി തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ മുന്‍കൂട്ടി തന്നെ ബുക്ക് ചെയ്ത് കഴിഞ്ഞതിനാല്‍ കേരളത്തിന് പുറത്തു നിന്നും വൈദ്യുതി കൊണ്ടുവരാനുള്ള വഴി ഏറെക്കുറെ അടഞ്ഞിരിക്കുകയാണ്.
കര്‍ണ്ണാടകയിലെ ഒരു സ്വകാര്യ നിലയത്തില്‍ നിന്നും ഒരു വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാന്‍ മുന്‍കൂര്‍ കരാര്‍ ആയിരുന്നുവെങ്കിലും കര്‍ണ്ണാടക സര്‍ക്കാര്‍ ഇതര സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതി വില്പ്പന തടഞ്ഞ് ഉത്തരവായ പശ്ചാത്തലത്തില്‍ ആ സാധ്യതയും അടഞ്ഞിരിക്കുന്നു. കേരളത്തിലെ താപ നിലയങ്ങളിലെ വൈദ്യുതി ഉല്‍പ്പാദനച്ചിലവ് ഉയര്‍ന്നതായതിനാല്‍ ( ഏകദേശം യൂണിറ്റിന് 11 രൂപ) അവിടെ നിന്നുള്ള ഉല്‍പ്പാദനം മുന്‍പ് പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ പ്രതിദിനം ഏകദേശം 5 ദശലക്ഷം യൂണിറ്റ് ഈ നിലയങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചും ദിവസാടിസ്ഥാനത്തില്‍ ദക്ഷിണേന്ത്യന്‍ കമ്പോളത്തില്‍ നിന്നും കൂടിയ നിരക്കില്‍ ലഭ്യമാകുന്ന പരിമിതമായ വൈദ്യുതി ഉപയോഗിച്ചും ( ഏകദേശം 1 മുതല്‍ 2 ദശലക്ഷം യൂണിറ്റ്) ജല വൈദ്യുത ഉല്‍പ്പാദനം അനുവദനീയമായതിനേക്കാള്‍ അധികമായി ഉല്‍പ്പാദിപ്പിച്ചും ആണ് ഇപ്പോള്‍ താല്‍ക്കാലികമായി ബോര്‍ഡ് നിയന്ത്രണങ്ങളില്ലാതെ മുന്നോട്ട് പോകുന്നത്. തീര്‍ച്ചയായും വരുന്ന കാലവര്‍ഷം വരെ പിടിച്ചു നില്ക്കാന്‍ ഈ ക്രമീകരണങ്ങള്‍ മതിയാകില്ല. കൂടുതല്‍ കടുത്ത നടപടികള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. 2012 - 13 സാമ്പത്തിക വര്‍ഷം ആവശ്യം വരുന്ന 20,226 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ സ്ഥാനത്ത് 18,148 ദശലക്ഷം യൂണിറ്റ് ലഭ്യമാക്കാനേ കഴിയൂ എന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനു മുന്നില്‍ ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്ന കണക്കുകളില്‍ ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
വരുന്ന വര്‍ഷം സാധാരണ നിലയ്ക്കുള്ള കാലവര്‍ഷം കണക്കിലെടുത്ത് കൊണ്ടുള്ള കണക്കുകളാണ് ഇത്. കേരളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതാവശ്യകത കണക്കിലെടുത്ത് ഏറ്റെടുത്തിരുന്ന പദ്ധതികളും ഏര്‍പ്പെട്ടിരുന്ന കരാറുകളും പ്രവര്‍ത്തിപഥത്തിലെത്താത്ത സാഹചര്യത്തിലാണ് ഇപ്രകാരം ഒരു വൈദ്യുതി കമ്മി വരും വര്‍ഷം മുതല്‍ പ്രതീക്ഷിക്കുന്നത്. അതിരപ്പള്ളി പദ്ധതി, ഒറീസയിലെ കല്‍ക്കരി പാടത്തു നിന്നും കേരളത്തിന് അനുവദിച്ച കല്‍ക്കരി ഉപയോഗപ്പെടുത്തിയുള്ള ചീമേനി സൂപ്പര്‍ താപനിലയം എന്നിവ ഈ നിലയ്ക്ക് ഇനിയും പ്രവര്‍ത്തിപഥത്തിലെത്താത്ത പദ്ധതികളാണ്. എല്‍ .എന്‍ .ജി അടിസ്ഥാനപ്പെടുത്തിയുള്ള വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിട്ടിരുന്നെങ്കിലും എല്‍ .എന്‍ .ജിക്ക് ഇപ്പോള്‍ ആവശ്യപ്പെടുന്ന അമിത വില കണക്കിലെടുക്കുമ്പോള്‍ നിര്‍ദ്ദിഷ്ട വാതക പദ്ധതികളില്‍ നിന്നും വൈദ്യുതി താങ്ങാവുന്ന നിരക്കില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. കൂടംകുളം ആണവ നിലയത്തില്‍ നിന്നും കരാര്‍ പ്രകാരം 2011 ല്‍ വൈദ്യുതി ലഭിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പദ്ധതി അനിശ്ചിതത്വത്തിലാണ്.
കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അനാവശ്യ വിവാദങ്ങളെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലാണ്. വളര്‍ന്നു വരുന്ന ഈ സാഹചര്യം കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ക്കും കുത്തനെയുള്ള നിരക്ക് വര്‍ദ്ധനയ്ക്കും വഴിവെക്കും എന്നാണ് റെഗുലേറ്ററി കമ്മീഷന് ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ അടിസ്ഥാനത്തില്‍ വൈദ്യുതി മേഖലയില്‍ നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതു വഴി ഉല്‍പ്പാദന രംഗം ആകെ അനിശ്ചിതത്വത്തിലാണ്. വൈദ്യുതി ഉല്‍പ്പാദനം ലൈസന്‍സ് ആവശ്യമില്ലാത്ത സ്വതന്ത്ര മേഖല ആക്കുകയും സ്വകാര്യ മേഖലയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കുകയും വഴി വൈദ്യുതി കമ്മി മറികടക്കും എന്നാണ് കേന്ദ്ര ഗവണ്‍മെന്റ് അവകാശപ്പെട്ടിരുന്നത്. സ്വകാര്യ മേഖലയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വൈദ്യുതി കമ്പോളം ശക്തമാക്കുകയും ചെയ്തു. എന്നാല്‍ ലൈസന്‍സ് ആവശ്യമില്ലാത്ത മേഖല ആയി ഉല്‍പ്പാദന രംഗം മാറിയതോടെ ഗവര്‍മെന്റിന് ഇപ്പോള്‍ ഈ മേഖലയില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിയാത്ത നിലയാണ്. വൈദ്യുതി ഉല്‍പ്പാദന ശേഷി കൂട്ടിച്ചേര്‍ക്കുന്നത് ആരുടേയും ഉത്തരവാദിത്വം അല്ലാതായി മാറിയിരിക്കുന്നു. കടുത്ത വൈദ്യുതിക്ഷാമത്തെ തുടര്‍ന്ന് കമ്പോളത്തില്‍ ഉയര്‍ന്ന വില നല്‍കുന്നവര്‍ക്ക് മാത്രം വൈദ്യുതി ലഭ്യമാക്കുന്ന സ്ഥിതിയും സംജാതമായിരിക്കുന്നു. ഈ സ്ഥിതി ഇന്ത്യയിലെ എല്ലാ വൈദ്യുതി ബോര്‍ഡുകളുടേയും വിതരണ സ്ഥാപനങ്ങളുടേയും സാമ്പത്തിക സ്ഥിതി തകര്‍ക്കുന്നതിന് ഇടയാക്കി എന്നാണ് മുന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ആയിരുന്ന വി.കെ.ഷുങ്ക്ളു അദ്ധ്യക്ഷനായ സമിതി പ്ലാനിംഗ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണക്കുകള്‍ കാണിക്കുന്നത്.
ഇന്ത്യയിലെ വൈദ്യുതി ബോര്‍ഡുകളുടെ സഞ്ചിത നഷ്ടം 1.07 ലക്ഷം കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ നഷ്ടം ആകട്ടെ വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കിയ 97,000 കോടി രൂപയുടെ സബ്സിഡി കണക്കിലെടുത്ത ശേഷമുള്ളതാണ്. കേരളത്തിലെ വൈദ്യുതി മേഖല പൊതുമേഖലയില്‍ സംരക്ഷിച്ചുകൊണ്ടുള്ള ഒരു ബദല്‍ നയമാണ് കഴിഞ്ഞ എല്‍ .ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. എന്നാല്‍ കുറഞ്ഞ നാളുകളിലെ ആസൂത്രണ രാഹിത്യം കൊണ്ട് വലിയൊരുപ്രതിസന്ധിയിലേക്ക് കേരളത്തെ ഇപ്പോള്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. കേരളത്തിന്റെ ബദല്‍ സംരക്ഷിക്കുന്നതിന് പൊതു മേഖലയുടെ മുന്‍കൈയില്‍ ഇതിനകം ആസൂത്രണം ചെയ്തിട്ടുള്ള വിവിധ വൈദ്യുതി ഉല്‍പ്പാദന പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇന്ത്യയാകെ വൈദ്യുതി മേഖല തകരുമ്പോഴും കേരളത്തിന് പിടിച്ച് നില്‍ക്കാന്‍ കഴിയണമെങ്കില്‍ അത് അനിവാര്യമാണ്.
*
ബി.പ്രദീപ് ചിന്ത വാരിക

റെയില്‍വെ സ്വകാര്യ വല്‍ക്കരണത്തിനായുള്ള ബജറ്റ്
റെയില്‍വെ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച അന്നുതന്നെ അത് ചെയ്ത മന്ത്രി ദിനേശ് ത്രിവേദിയെ മാറ്റാന്‍ അദ്ദേഹത്തിന്റെ പാര്‍ടി നേത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഒരുതരത്തില്‍ പറഞ്ഞാല്‍ , അത് ആ ബജറ്റിനെക്കുറിച്ച് ജനസാമാന്യത്തിനുള്ള പ്രതികരണത്തിന്റെ പ്രതീകമാണ്.
പ്രധാനമായി രണ്ടുതരം പ്രതികരണങ്ങളാണ് റെയില്‍വെ ബജറ്റ് അവതരിപ്പിക്കപ്പെട്ട ദിവസം ഉയര്‍ന്നുവന്നത്. ഒന്ന്, തീവണ്ടിക്കൂലി കിലോമീറ്ററിനു 2 പൈസ മുതല്‍ 30 പൈസ വരെ വിവിധ ക്ലാസുകാര്‍ക്കായി വര്‍ധിപ്പിച്ചത്. ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കനത്ത പ്രഹരമാണത്. ഭക്ഷ്യധാന്യങ്ങള്‍ , കല്‍ക്കരി, ഇരുമ്പ് - ഉരുക്ക് മുതലായ അവശ്യവസ്തുക്കളുടെ കടത്തുകൂലി 20 ശതമാനം കണ്ട് ഏതാനും ദിവസം മുമ്പ് വര്‍ധിപ്പിച്ചിരുന്നു. അതിനുപുറമെയാണ് യാത്രാനിരക്കുകളിലെ വര്‍ധന. 24000 കോടി രൂപയില്‍പരം വര്‍ധനയാണ് റെയില്‍വെ വരവില്‍ പ്രതീക്ഷിക്കുന്നത്. എട്ടുവര്‍ഷമായി റെയില്‍വെ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നില്ല. അടുത്തകാലത്ത് ഡീസല്‍ വില വര്‍ധിപ്പിച്ചതിനു അനുസരിച്ച് റെയില്‍വെ കൂലി വര്‍ധിപ്പിച്ചിരുന്നില്ല.
റെയില്‍വെ സാമ്പത്തിക പരാധീനതകളില്‍പെട്ടിട്ടും മുന്‍ റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചാര്‍ജ് വര്‍ധന മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴും മാറ്റിവെക്കണമെന്നാണ് അവരുടെ ആവശ്യം. വാസ്തവത്തില്‍ , മമതാ ബാനര്‍ജിയുടെ കാര്യക്ഷമമല്ലാത്തതും ദീര്‍ഘവീക്ഷണമില്ലാത്തതുമായ ഭരണമാണ് റെയില്‍വെയെ ഇന്നത്തെ ദുര്‍ഗതിയില്‍ എത്തിച്ചത്. ഓപ്പറേറ്റിങ് റേഷ്യോ (നൂറു രൂപ വരവുണ്ടാക്കാന്‍ വേണ്ടി വരുന്ന ചെലവ്) കഴിഞ്ഞവര്‍ഷം 91.1 ശതമാനമായിരുന്നത് ഇപ്പോള്‍ 95 ശതമാനമായി. ലാലുപ്രസാദ് യാദവ് റെയില്‍വെ മന്ത്രി ആയിരുന്നപ്പോള്‍ ആ ചെലവ് ഏതാണ്ട് 80 ശതമാനമായിരുന്നു. അതുകൊണ്ടാണ് അന്ന് റെയില്‍വെ ലാഭത്തിലായിരുന്നതും. മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച് നടപ്പാക്കാത്തതോ രാമേശ്വരം ക്ഷൗരംപോലെ അല്‍പം എന്തെങ്കിലും മാത്രം ചെയ്തുവെച്ചതോ ആയ നൂറുക്കണക്കിനു പദ്ധതികളുണ്ട് റെയില്‍വെയില്‍ . ഓപ്പറേറ്റിങ് റേഷ്യോ ഈയിടെയായി വര്‍ധിക്കാന്‍ പ്രധാന കാരണം അപ്പപ്പോഴത്തെ സൗകര്യത്തിനു ചില പദ്ധതികള്‍ ആരംഭിച്ചതും മുമ്പ് ആരംഭിച്ചവ പൂര്‍ത്തിയാക്കാതിരുന്നതുമാണ്. ഈ പ്രവണത അതിന്റെ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം റെയില്‍വെ ബജറ്റില്‍നിന്ന് ഏറെ പ്രതീക്ഷിക്കാമെന്ന് ഉമ്മന്‍ചാണ്ടിയും സഹമന്ത്രിമാരും സൃഷ്ടിച്ച പ്രതീതി സോപ്പുകുമിളപോലെ പൊലിഞ്ഞു. കേന്ദ്രത്തിലും കേരളത്തിലും ഒരേ പാര്‍ടിയാണ് നേതൃത്വം വഹിക്കുന്നത് എന്നതിനാല്‍ എല്‍ഡിഎഫ് ഭരണകാലത്ത് ഉണ്ടായ അവഗണന ഈ വര്‍ഷം ഉണ്ടാവില്ല എന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും മറ്റ് യുഡിഎഫ് നേതാക്കളും പ്രചരിപ്പിച്ചത്. എന്നാല്‍ , സംസ്ഥാനം ആവശ്യപ്പെട്ട ഒരു കാര്യം പോലും നടപ്പാക്കാത്ത സ്ഥിതി ഉണ്ടായത് ഈ വര്‍ഷം മാത്രമാണ്.
മുന്‍ വര്‍ഷങ്ങളില്‍ ആവശ്യപ്പെട്ട് തരാതിരുന്ന ഒരു പുതിയ തീവണ്ടിയും ഈ വര്‍ഷം തന്നിട്ടില്ല. ആകെ അനുവദിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെടാത്ത ഒരു തീവണ്ടിയും. ഒരു തീവണ്ടി പ്രതിദിനമാക്കി. രണ്ടു തീവണ്ടികള്‍ അടുത്ത ഒരു പ്രധാന കേന്ദ്രത്തിലേക്ക് നീട്ടി. കഞ്ചിക്കോട് റെയില്‍കോച്ച് ഫാക്ടറിക്ക് വക നീക്കിവെച്ചിട്ടുള്ളത് 35 കോടി രൂപയാണ്. അതില്‍ കോച്ച് ഫാക്ടറി പണിക്കുള്ളത് ഒരു കോടി രൂപ മാത്രമാണ്. ചേര്‍ത്തല വാഗണ്‍ ഫാക്ടറിക്ക് അതുപോലുമില്ല. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച തിരുവനന്തപുരത്ത് റെയില്‍വെ മെഡിക്കല്‍ കോളേജിനായി ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോള്‍ അതിനെപ്പറ്റി മിണ്ടാട്ടമേയില്ല. വാട്ടര്‍ ബോട്ടിലിങ്ങ് പ്ലാന്‍റ് മുതലായവയുടെയും സ്ഥിതി അതു തന്നെ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റെയില്‍വെ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന വാഗ്ദാനം മുമ്പുണ്ടായിരുന്നു. ഒന്നും സംഭവിച്ചില്ല. ഇക്കടുറി അതേക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. എന്നാല്‍ , വേറെ ചില റെയില്‍വെ സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനുകളാക്കാനുള്ള നിര്‍ദ്ദേശം പുതിയ ബജറ്റിലുണ്ട്. എറണാകുളം - കായംകുളം പാതകള്‍ ഇരട്ടിപ്പിക്കുന്നത് പൂര്‍ത്തിയാക്കുന്നതിനെയും ആരംഭിച്ചുവെച്ച മറ്റ് പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കുന്നതിനെയും റെയില്‍വെ ബജറ്റ് പാടെ അവഗണിച്ചിരിക്കയാണ്.
സാമ്പത്തിക പ്രയാസംകൊണ്ടാണ് അവയെല്ലാം സമയത്ത് പണി തീര്‍ക്കാര്‍ കഴിയാത്തതെന്ന് റെയില്‍വെ മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. എന്നിട്ട് അദ്ദേഹം പുതിയ ഒട്ടേറെ പദ്ധതികള്‍ (അദ്ദേഹത്തിന്റെ അവകാശവാദം അനുസരിച്ച് സകല എംപിമാരെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍) നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ടി കേന്ദ്രത്തിലും കേരളത്തിലും ഭരണനേതൃത്വം വഹിക്കുന്നതുകൊണ്ട് കേരളത്തിനു പ്രത്യേക പ്രയോജനമൊന്നും ലഭിക്കില്ല എന്നു മുമ്പും അനുഭവമുള്ളതാണ്. റെയില്‍ വകുപ്പ് പലപ്പോഴും ഏതെങ്കിലും സംസ്ഥാനത്ത് മാത്രം വേരോട്ടമുള്ള പാര്‍ടികളാണ് കൈകാര്യം ചെയ്യാറുള്ളത്. അവയുടെ മന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാന താല്‍പര്യം മാത്രമാണ് നോക്കാറുള്ളത്. അതിലെ അന്യായം അഥവാ വിവേചനം തിരുത്തുന്നതിനു ഭരണനേതൃത്വം വഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കോ കേരളത്തില്‍നിന്നുള്ള എ കെ ആന്‍റണിയെ പോലുള്ള സീനിയര്‍ മന്ത്രിമാര്‍ക്കോ കഴിയാറില്ല. അല്ലെങ്കില്‍ അവര്‍ അക്കാര്യം ശ്രദ്ധിക്കാറില്ല. ആ അവഗണന ഈ വര്‍ഷം കൂടുതല്‍ രൂക്ഷമായി. ഈ വര്‍ഷത്തെ റെയില്‍വെ ബജറ്റിനു മറ്റൊരു വശമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ, ഏറ്റവും വലിയ ജനസേവന സംവിധാനത്തെ ആഗോളവല്‍ക്കരണത്തിനും അതിന്റെ ഭാഗമായി സ്വകാര്യ കുത്തകകള്‍ക്കും വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്.
യാത്രാ സുരക്ഷയുടെയും ആധുനികീകരണത്തിന്റെയും മധുരം പുരട്ടിയാണ് ഈ നടപടി. സുരക്ഷക്ക് കകോദ്കറും ആധുനികീകരണത്തിനു സാം പിത്രോഡയും നയിക്കുന്ന കമ്മിറ്റികളുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് റെയില്‍മന്ത്രി ദിനേശ് ത്രിവേദി ഈ രണ്ടുപേരെയും സുരക്ഷയും ആധുനികീകരണവും നടപ്പാക്കുന്നതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കയാണ്. അതിനു അദ്ദേഹം പറയുന്നത് മൊത്തത്തില്‍ 11 ലക്ഷം കോടി രൂപയിലധികം വേണ്ടിവരും എന്നാണ്. എങ്ങനെ ഈ തുക കണ്ടെത്തും? സ്വകാര്യമേഖലയെ റെയില്‍വെയുടെ ചുമതല വര്‍ധിച്ചതോതില്‍ ഏല്‍പ്പിക്കുകയാണ് ഗവണ്‍മെന്‍റ് ഇതിനു കണ്ടിരിക്കുന്ന മാര്‍ഗം. കഴിഞ്ഞവര്‍ഷം 49,000 കോടി രൂപയും ഈ വര്‍ഷം 60,000 കോടി രൂപയുമാണ് റെയില്‍വെയുടെ വാര്‍ഷിക പദ്ധതി. അത് രണ്ടോ മൂന്നോ ഇരട്ടിയായി വര്‍ധിപ്പിച്ച് തുടര്‍ച്ചയായി 10 വര്‍ഷം പ്രവര്‍ത്തിച്ചാല്‍ മാത്രമേ സുരക്ഷാ - ആധുനികീകരണ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയൂ. റെയില്‍വെയുടെ കയ്യില്‍ ഏറെ ഭൂമിയുണ്ട് നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളില്‍ . റെയില്‍വെ സ്റ്റേഷനുകളടക്കം സ്വകാര്യമേഖലയെ പങ്കാളികളാക്കി ആധുനികീകരിക്കുക എന്ന റെയില്‍വെ മന്ത്രിയുടെ നിര്‍ദ്ദേശം റെയില്‍വെ ഭൂമി സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാന്‍ ഉള്ളതാണ്.
സുരക്ഷയുടെ പേരില്‍ റെയിലുകളും സിഗ്നല്‍ സംവിധാനവും ഒക്കെ വ്യാപകമായി മാറ്റേണ്ടിവരും. റെയില്‍വെയുടെ ഉരുക്കു ഉപഭോഗം മാത്രം വരും വര്‍ഷങ്ങളില്‍ 63,000 കോടിയിലധികം രൂപയുടേതായി വര്‍ധിക്കും എന്നാണ് ആ മേഖലയിലെ വ്യവസായങ്ങള്‍ ഇതിനകം കണക്കുകൂട്ടുന്നത്. അങ്ങനെ വിവിധ വ്യവസായങ്ങള്‍ക്ക് റെയില്‍വെയുടെ ആധുനികീകരണം കൊണ്ട് എന്തു ലാഭം ലഭിക്കും എന്നതാണ് വ്യവസായ - വ്യാപാര മേഖലകളില്‍ ഇപ്പോള്‍ കൊണ്ടുപിടിച്ച ചര്‍ച്ച. റെയില്‍വെയിലെ ശുചിത്വനിലവാരം, ആഹാരലഭ്യത, അതിന്റെ ഗുണനിലവാരം, ശാരീരിക അവശതകള്‍ ഉള്ളവര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ , അതിവേഗം ഓടുന്ന തീവണ്ടികള്‍ക്കുള്ള സംവിധാനം ഇവയെല്ലാം യാത്രക്കാര്‍ക്കു പ്രതീക്ഷയും ആശ്വാസവും പകരുന്ന വിഷയങ്ങളാണ്. അതേസമയം അതേ വിഷയങ്ങള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാവുന്ന വേളകളാണ്. പൊതുമേഖലാ സ്ഥാപനമായ റെയില്‍വെയെ അതിന്റെ ശേഷിയും നൈപുണിയും അടിസ്ഥാനമാക്കി വികസിപ്പിക്കുന്നതിനുപകരം സ്വകാര്യമേഖലയെ പങ്കാളികളാക്കി വികസിപ്പിക്കാനുള്ള റെയില്‍വെ ബജറ്റിലെ നീക്കത്തിന്റെ അര്‍ഥം അതാണ്. റെയില്‍വെ കൂലിനിരക്കുകള്‍ നിശ്ചയിക്കുന്നത് വൈദ്യുതിയുടെയും മറ്റും കാര്യത്തിലെന്നപോലെ ഒരു സ്വതന്ത്ര അതോറിറ്റിക്കുവിടാനുള്ള നീക്കം ഈ സ്വകാര്യവല്‍ക്കരണ നീക്കത്തിന്റെ വിളംബരമാണ്.
*
സി പി നാരായണന്‍ ചിന്ത വാരിക

ആഗോള മൂലധനത്തിന്റെ നയപ്രഖ്യാപനം രാഷ്ട്രപതി നടത്തുമ്പോള്‍
ഒരു തെരഞ്ഞെടുപ്പു തോല്‍വിയുണ്ടായി എന്നതുകൊണ്ടു മാത്രം ഇന്ത്യന്‍ ഭരണവര്‍ഗം അതിന്റെ ഭരണ, സാമ്പത്തികനയങ്ങള്‍ മാറ്റുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതിനാല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ വലിയ അത്ഭുതമൊന്നും ആരും പ്രതീക്ഷിച്ചിട്ടില്ല. ആഗോള മൂലധന ശക്തികളുടെയും സാമ്രാജ്യത്വത്തിന്റെയും ഇന്ത്യന്‍ കോര്‍പ്പറേറ്റ് ശക്തികളുടെയും താല്‍പര്യസംരക്ഷണം തന്നെയാണ് കോണ്‍ഗ്രസിന് പ്രധാനം. അതാണ് പൂര്‍ണമായും നയപ്രഖ്യാപനത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്. ദേശീയ തൊഴിലുറപ്പു പദ്ധതി, ആദിവാസി വനാവകാശ നിയമം, പൊതുമേഖലയെ സംരക്ഷിക്കല്‍ തുടങ്ങി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ജനോപകാര നടപടികളും പരിപാടികളും ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദം മൂലമായിരുന്നു.
വിദേശനയത്തിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് പൂര്‍ണ്ണമായി വിധേയമാകുന്ന അവസ്ഥ ഇടതുപക്ഷ സ്വാധീനം മൂലം ഉണ്ടായില്ല. ഇടതുപക്ഷ പിന്തുണയില്ലാത്ത രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഓരോ വര്‍ഷവും ഈ നയങ്ങളില്‍ നിന്നുള്ള പടിപടിയായുള്ള പിന്മാറ്റം ദൃശ്യമാണ്. ഇന്ത്യന്‍ ജനതയ്ക്ക് അനുദിനം ദുരിതം വര്‍ധിപ്പിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് ഈ വര്‍ഷവും നയപ്രഖ്യാപനത്തിന്റെ സന്ദേശം. എന്നാല്‍ നേട്ടങ്ങള്‍ കൊട്ടിഘോഷിക്കാന്‍ കണക്കുകളുടെയും യാഥാര്‍ഥ്യങ്ങളുടെയും പിന്‍ബലമില്ലാത്തതിനാല്‍ വിവിധ മേഖലകളുടെ തകര്‍ച്ചയുടെ ചിത്രവും അറിയാതെയാണെങ്കിലും നയപ്രഖ്യാപനത്തില്‍ നിറഞ്ഞിട്ടുണ്ട്.
വന്‍ അഴിമതികളുടെ കരിനിഴലില്‍ നില്‍ക്കുമ്പോഴും സത്യസന്ധമായ ഭരണമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് നയപ്രഖ്യാപനത്തിന്റെ ആമുഖത്തില്‍ പറയുന്നത്. ആരോഗ്യമേഖലയില്‍ കഴിഞ്ഞ ഏഴര വര്‍ഷമായി പൊതുനിക്ഷേപം കുറഞ്ഞത് പ്രതികൂലഫലങ്ങളുണ്ടാക്കി, ദാരിദ്ര്യം, പട്ടിണി, നിരക്ഷരത എന്നിവ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ജനങ്ങളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ പരോക്ഷമായ കുറ്റസമ്മതങ്ങളുണ്ട് നയപ്രഖ്യാപനത്തില്‍ . എന്നാല്‍ ഇതിനു കാരണമായ നയങ്ങള്‍ തിരുത്തില്ല. പൊതുനിക്ഷേപം വര്‍ധിപ്പിക്കുന്നതിനു പകരം പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങളെയാണ് പ്രധാന മേഖലകളില്‍ മുന്നോട്ടുവെക്കുന്നത്. ദാരിദ്ര്യം, പട്ടിണി, നിരക്ഷരത എന്നിവ തുടച്ചുനീക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ട് ജനങ്ങളുടെ ജീവിതമാര്‍ഗം സംരക്ഷിക്കുമെന്ന പ്രഖ്യാപനമല്ലാതെ വ്യക്തമായ പദ്ധതി പറയുന്നില്ല. ജനങ്ങള്‍ക്ക് തൊഴിലും നാടിന് വികസനവും നല്‍കിക്കൊണ്ട് സാമ്പത്തികസുരക്ഷ നേടും. സാമ്പത്തികവളര്‍ച്ച ദ്രുതഗതിയിലാക്കാന്‍ ഊര്‍ജസുരക്ഷ നേടും. പരിസ്ഥിതിയെ ദ്രോഹിക്കാത്ത വികസനമാണ് മറ്റൊരു ലക്ഷ്യം. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനും വൈവിധ്യത്തിനും ഹാനി വരുത്താതെ ആഭ്യന്തരസുരക്ഷ ഉറപ്പുവരുത്തുകയും ബാഹ്യമായ ഭീഷണികളെ നേരിടുകയും ചെയ്യും തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ട്.
വിദേശ മൂലധനത്തിന് കൂടുതല്‍ വാതില്‍ തുറന്നുകൊടുക്കുന്നത് സുപ്രധാനമായ പ്രവര്‍ത്തനമായി നയപ്രഖ്യാപനത്തില്‍ വിശേഷിപ്പിക്കുന്നു. നവ ലിബറല്‍ നയങ്ങള്‍ തുടരുമ്പോഴും സാമ്പത്തികവളര്‍ച്ച താഴേക്കാണെന്ന് നയപ്രഖ്യാപനത്തില്‍ സമ്മതിക്കുന്നു. നടപ്പു സാമ്പത്തികവര്‍ഷം ലോക സാമ്പത്തികവ്യവസ്ഥയ്ക്കു തന്നെ ഹാനികരമായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന നയപ്രഖ്യാപനത്തില്‍ ഇന്ത്യയുടെ സാമ്പത്തികനിലയെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ നല്‍കുന്നില്ല. 2010-11 സാമ്പത്തികവര്‍ഷം 8.4 ശതമാനം സാമ്പത്തികവളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്ത് നടപ്പു സാമ്പത്തികവര്‍ഷം ഏഴ് ശതമാനമായി അത് ചുരുങ്ങും. അടുത്ത സാമ്പത്തികവര്‍ഷം ഇത് എട്ട് ശതമാനത്തിനും ഒന്‍പത് ശതമാനത്തിനുമിടയിലേക്ക് ഉയരും. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഒന്‍പത് ശതമാനം സാമ്പത്തികവളര്‍ച്ചാനിരക്കും കാര്‍ഷികമേഖലയില്‍ നാല് ശതമാനം വളര്‍ച്ചാനിരക്കുമാണ് ലക്ഷ്യമാക്കുന്നത്. 2010-11 ല്‍ 4,60,000 കോടി രൂപ കാര്‍ഷികവായ്പയായി നല്‍കിയെന്ന് അഭിമാനിക്കുന്ന നയപ്രഖ്യാപനത്തില്‍ 2011-12ല്‍ ഇത് 4,75,000 കോടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്രയും നേട്ടങ്ങളുണ്ടാക്കിയെങ്കില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നതെന്താണെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ തുക നീക്കിവെക്കുമെന്ന് പറയുന്നില്ല. മാനദണ്ഡങ്ങള്‍ മാറ്റുമെന്നു മാത്രമാണ് പറയുന്നത്. കള്ളപ്പണം നിയന്ത്രിക്കാന്‍ ബിനാമി ഇടപാട് നിരോധന നിയമം കൊണ്ടുവരികയും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ഭേദഗതി ചെയ്യുകയും ചെയ്യും. കള്ളപ്പണം നിയന്ത്രിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണത്തിന്റെ അളവ് കണ്ടെത്താന്‍ സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് പഠനം നടത്തിക്കും. ആദായനികുതി വിഭാഗത്തിന് വിദേശത്ത് ഓഫീസുകള്‍ തുറന്നും ഇരട്ടനികുതി ഒഴിവാക്കാനും നികുതിവിവരങ്ങള്‍ കൈമാറാനുമുള്ള കരാറുകള്‍ കൊണ്ടുവന്നും കള്ളപ്പണം നിയന്ത്രിക്കാന്‍ ശ്രമിക്കും. അടുത്ത സാമ്പത്തികവര്‍ഷം 85 ലക്ഷം പേര്‍ക്കും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് എട്ട് കോടി ആളുകള്‍ക്കും തൊഴില്‍ മികവ് നല്‍കാനുള്ള 1500 പുതിയ ഐടിഐകളും 5000 മികവ് പരിശീലനകേന്ദ്രങ്ങളും സ്ഥാപിക്കാന്‍ 13000 കോടി രൂപ നീക്കിവെക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ഇത് നടപ്പാക്കുകയെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
*
വി ജയിന്‍ ചിന്ത വാരിക

Subscribe to:
Posts (Atom)
Search This Blog
About Me
- AGUDAYAKUMAR
- i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER