ഈ മെയ് മാസം വന്‍ശക്തികളുടെ രണ്ടു ഉച്ചകോടികള്‍ക്ക് ഷിക്കാഗോ മഹാനഗരം സാക്ഷിയാകും. ജി 8 എന്ന സമ്പന്ന രാജ്യക്കൂട്ടായ്മയുടെയും നാറ്റോ സൈനികസഖ്യത്തിന്റെയും ഉന്നതനേതാക്കള്‍ ഇവിടേയ്ക്ക് പറന്നിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ അധികാരികളുടെ തലവേദന എന്താണ്?
പ്രതിഷേധ പ്രകടനക്കാര്‍
ടൈം വാരികയുടെ കഴിഞ്ഞ വര്‍ഷത്തെ 'പേഴ്‌സണ്‍ ഓഫ് ദി ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടത് പതിവുപോലെ രാഷ്ട്രീയക്കാരോ ബിസിനസ് പ്രമുഖരോ അല്ല, മറിച്ച് 'പ്രൊട്ടസ്റ്റര്‍' അഥവാ പ്രതിഷേധപ്രകടനക്കാര്‍ ആണ്.
ആഗോളമുതലാളിത്തത്തെയും അധിനിവേശ യുദ്ധങ്ങളെയും എതിര്‍ക്കുന്ന ലക്ഷക്കണക്കിന് പ്രകടനക്കാര്‍ സ്ഥിരമായി ഉന്നംവയ്ക്കുന്ന വേദികളാണ് ജി 8, നാറ്റോ, വേള്‍ഡ് എക്കണോമിക് ഫോറം, ലോക വ്യാപാര സംഘടന തുടങ്ങിയവയുടെ ഉച്ചകോടികള്‍.
മെയ് 19 മുതല്‍ 21 വരെ നടക്കുന്ന ജി 8 നാറ്റോ സമാന്തരയോഗങ്ങള്‍ക്ക് മൊത്തം ചെലവ് 65 മില്യണ്‍ ഡോളര്‍ വരെ ആവും എന്ന് കണക്കാക്കപ്പെടുന്നു. ഈ ചെലവില്‍ നല്ലൊരു പങ്കും നികുതിയായി കൊടുക്കേണ്ടത് നാട്ടുകാരായതിനാല്‍ ഇവയുടെ നടത്തിപ്പില്‍ പുതുജനപങ്കാളിത്തം ഉറപ്പു വരുത്തണം എന്ന ആവശ്യം, പക്ഷേ, വിസ്മരിക്കപ്പെട്ടു. ലോകമാധ്യമ ശ്രദ്ധ ആകര്‍ഷിക്കുന്ന ഈ ഉച്ചകോടിയുടെ നടത്തിപ്പില്‍ സുതാര്യത നിലനിര്‍ത്തണമെന്നൊന്നും ഇപ്പോള്‍ അധികാരികള്‍ക്കില്ല.
പൊതുജനത്തിന് സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ സ്വകാര്യസ്ഥാപനങ്ങളിലും വ്യക്തികളിലും നിന്നാണ് യോഗം സംഘടിപ്പിക്കാന്‍ പണം പിരിക്കുന്നത്. അവരുടെ വ്യവസ്ഥാപിത താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന തീരുമാനങ്ങള്‍ വന്‍സ്വാധീനശക്തിയുള്ള ജി 8 നാറ്റോ കൂട്ടായ്മ സ്വീകരിക്കുന്നതിലേയ്ക്ക് ഇത്തരം 'സ്‌പോണ്‍സര്‍ഷിപ്പ്' വഴിതെളിക്കും എന്ന് പലരും കരുതുന്നു. യോഗം തീരുമാനങ്ങള്‍ എടുത്തു പിരിഞ്ഞു. മാസങ്ങള്‍ക്ക് ശേഷമേ ഈ സംഭാവനകളുടെ കണക്കുകള്‍ വെളിപ്പെടൂ.
കഴിഞ്ഞ ഒക്‌ടോബറില്‍ 'ഒക്കുപൈ വാള്‍സ്ട്രീറ്റ്' സമരത്തിനു പിന്തുണയുമായി ഷിക്കാഗോ ഗ്രാന്റ്പാര്‍ക്കില്‍ ആയിരങ്ങള്‍ പ്രകടനം നടത്തിയപ്പോഴാവണം, വരാനിരിക്കുന്ന പ്രതിഷേധക്കടലിനെ പ്പറ്റി ഒബാമയുടെ മുന്‍ 'ചീഫ് ഓഫ് സ്റ്റാഫ്' കൂടി ആയ മേയര്‍ റാം ഇമ്മാനുവല്‍ ആലോചിച്ചത്. അന്ന് 175 പ്രകടനക്കാരെ അറസ്റ്റ് ചെയ്തു നീക്കുമ്പോള്‍, ഭാവിയില്‍ ഇത്തരം പ്രകടനങ്ങള്‍ എങ്ങനെ നിയന്ത്രിക്കാം എന്ന് നഗരപിതാവും കൂട്ടരും തലപുകച്ചതിന്റെ ഫലമാവാം കഴിഞ്ഞ ദിവസങ്ങളില്‍ അനാവരണം ചെയ്ത 'താല്‍ക്കാലിക നിയന്ത്രണങ്ങള്‍'. അമേരിക്കയുടെ ഭരണഘടനയുടെ ഒന്നാം ഭേദഗതിയില്‍ അനുവദിച്ചിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കും വിധമുള്ള നിയമങ്ങള്‍ ആയിരുന്നു ഇവയില്‍ പലതും. പൊലിസ് സൂപ്രണ്ടിന് പേര് വെളിപ്പെടുത്താതെ ഇഷ്ടമുള്ള ആളുകളെ ജാഥകളെ നിയന്ത്രിക്കുന്ന 'നിയമപാലകര്‍' ആയി നിയമിക്കാം. പൊതുജന യോഗങ്ങള്‍ എവിടെയൊക്കെ, ഏതു സമയങ്ങളില്‍ കൂടാം എന്ന് ഭരണകൂടം തീരുമാനിക്കും. അതിനു പ്രത്യേക വേദികള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടും. ഉച്ചകോടി നടക്കുന്ന പ്രദേശത്തിന്റെ നിശ്ചിത ചുറ്റളവിനുള്ളില്‍ ആള്‍ക്കൂട്ടത്തെ അനുവദിക്കില്ല. 'ശബ്ദമലിനീകരണം' നിയന്ത്രിക്കാന്‍ 'ഡെസിബല്‍ ലെവല്‍' നിശ്ചയിക്കും. പാര്‍ക്കുകളും മറ്റു പൊതുസ്ഥലങ്ങളും നേരത്തെ അടയ്ക്കുകയോ പ്രവേശനം നിയന്ത്രിക്കപ്പെടുകയോ ചെയ്യും. പോലീസിനെ എതിര്‍ക്കുകയോ അറസ്റ്റ് ചെറുക്കുകയോ ചെയ്താല്‍ കൊടുക്കേണ്ട പിഴ 1000 ഡോളര്‍. (കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇത് 200 ഡോളര്‍ ആക്കികുറച്ചു. നൂറു പേര്‍ കൂടുന്നിടത്തെല്ലാം പ്രകടനക്കാര്‍ ഒരു 'പരേഡ് മാര്‍ഷലിനെ' വയ്ക്കണം എന്ന നിയന്ത്രണവും നീക്കം ചെയ്യപ്പെട്ടു.)
കോലാഹലം സൃഷ്ടിച്ചുവെങ്കിലും, പുതിയ 'പരേഡ് ഓര്‍ഡിനന്‍സ്' അല്‍പസ്വല്‍പം മാറ്റങ്ങളോടെ നിലവില്‍ വരും. മെയ് മാസത്തിലെ ഉച്ചകോടിയ്ക്ക് ശേഷവും ഈ 'താല്‍ക്കാലിക' നിയന്ത്രണങ്ങള്‍ തുടരും എന്നും കരുതപ്പെടുന്നു.
ഇത് കൂടാതെ, തന്റെ ഓഫീസിനു ഇഷ്ടപ്രകാരം പണം ചെലവ് ചെയ്യാനുള്ള വിശാല അധികാരത്തിനു വേണ്ടി മേയര്‍ സിറ്റി കൗണ്‍സിലിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. അപ്രതീക്ഷിതമായി എന്തെങ്കിലും സേവനം ആവശ്യം വന്നാല്‍, നിലവിലുള്ള സേവനദാതാക്കള്‍ക്ക് പുറമേയുള്ളവര്‍ക്ക് കോണ്‍ട്രാക്ട് കൊടുക്കാനുള്ള അധികാരവും മേയര്‍ ചോദിച്ചിട്ടുണ്ട്. അതായത് ടെണ്ടര്‍ വിളിക്കാതെ തോന്നിയവര്‍ക്ക് കോണ്‍ട്രാക്റ്റ് കൊടുക്കാം. പ്രകടനങ്ങളെ നിയന്ത്രിക്കാന്‍ വേണ്ട നിരീക്ഷണ ക്യാമറകളും അനുബന്ധ സജ്ജീകരണങ്ങളുമെല്ലാം വാങ്ങാനുള്ള ഉടമ്പടികളില്‍ മേയര്‍ക്ക് മേല്‍ ഒരു നിയന്ത്രണവും ഉണ്ടാവില്ല.
പ്രകടനങ്ങളെ ചെറുക്കുന്നത് ഷിക്കാഗോയില്‍ ഒരു പുതുമ അല്ല. ഇറാഖ് അധിനിവേശ യുദ്ധത്തിനെതിരായ പ്രകടനങ്ങള്‍ നടന്നപ്പോള്‍ അഞ്ഞൂറോളം പേരെ അറസ്റ്റ് ചെയ്തത് ഇപ്പോഴും ഇവിടെ ഒരു വിവാദമായി തുടരുന്നു. അന്നത്തെ അറസ്റ്റുകള്‍ അവകാശലംഘനമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനകള്‍ കൊടുത്ത കേസ് പിന്‍വലിക്കാന്‍ ഗവണ്‍മെന്റ് നടത്തിയ ശ്രമം കഴിഞ്ഞ ആഴ്ച കോടതിയില്‍ പരാജയപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ വിഡ്ഢിത്തമാണെന്ന് കോടതി പറഞ്ഞു.
സിയാറ്റിലില്‍ ലോക വ്യാപാര സംഘടനയുടെ ഉച്ചകോടിക്കെതിരെ 1999 ല്‍ നടന്ന രക്തപങ്കിലമായ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവാം പുതിയ നിയമങ്ങള്‍. ലണ്ടനില്‍ 1977ല്‍ മാത്രമാണ് ജി 8 നറ്റോ ഉച്ചകോടികള്‍ ഒരേ സമയത്ത് ഒരേ നഗരത്തില്‍ നടന്നത്. പല അമേരിക്കന്‍ നഗരങ്ങളിലും ഇപ്പോഴും പുകയുന്ന ഒക്കുപൈ വാള്‍സ്ട്രീറ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ ഉച്ചകോടികള്‍ നടക്കാന്‍ പോകുന്നത് എന്നും ഓര്‍ക്കണം.
'താല്‍ക്കാലിക' നിയന്ത്രണങ്ങള്‍ സ്ഥിരമാക്കും എന്ന് മനസ്സിലായതോടെ സന്നദ്ധ സംഘടനകള്‍ രൂക്ഷമായി പ്രതിഷേധിച്ചതുകാരണം ഈ ഉച്ചകോടികള്‍ നടത്താന്‍ ചുമതലയുള്ള സ്വകാര്യകമ്പനി ഇപ്പോള്‍ എല്ലാം രഹസ്യമായിട്ടാണ് ചെയ്യുന്നത്.
പൊതുസ്ഥലങ്ങളിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അമേരിക്കയുടെ ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്. അത്തരം എതിര്‍പ്പിന്റെ സ്വരം കേട്ട് വിയറ്റ്‌നാമിലും ഇപ്പോള്‍ ഇറാക്കിലും യുദ്ധങ്ങള്‍ നിലച്ചു. ഈ നാട്ടിലെ സാധാരണക്കാരന്റെ സമരകാഹളം കറുത്ത വര്‍ഗക്കാരന്റെ അവകാശസമരങ്ങള്‍ക്ക് ഊര്‍ജം നല്‍കി. സ്വന്തം ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമായി അമേരിക്കക്കാര്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന അഭിപ്രായസ്വാതന്ത്ര്യവും പൊതുസ്ഥലത്ത് യോഗം കൂടാനുള്ള അവകാശവും ഒക്കെ മെല്ലെ ഹനിക്കപ്പെടുകയാണോ?
സര്‍ക്കാര്‍ വക 'നിരീക്ഷണം' ശക്തമായ ഈ കാലത്ത് അമേരിക്കയില്‍ ഒരാള്‍ പ്രതിഷേധ പ്രകടനത്തിന് തെരുവില്‍ ഇറങ്ങാന്‍ ധൈര്യം കാട്ടിയാല്‍ അത് തന്നെ ഒരു വലിയ കാര്യമാണ്. സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, െ്രെഡവിംഗ് ലൈസന്‍സ്, സ്റ്റേറ്റ് ഐ ഡി കാര്‍ഡ് തുടങ്ങിയ എല്ലാ തിരിച്ചറിയല്‍ കാര്‍ഡുകളും കമ്പ്യൂട്ടര്‍വല്‍കൃതം ആയതിനാല്‍ ഇത്തരം 'നിയമ ലംഘനങ്ങള്‍' എല്ലാം രേഖപ്പെടുത്താന്‍ എളുപ്പമാണ്. അറസ്റ്റ് പോലെയുള്ള ഏതു പൊലിസ് കേസും മായാത്ത രേഖയായി ഭരണയന്ത്രത്തിന്റെ കമ്പ്യൂട്ടറുകളില്‍ ഉണ്ടാവും.
ഉപരിപഠനത്തിനോ വിദേശയാത്രയ്‌ക്കോ ജോലിക്കോ, എന്തിന്, ബാങ്ക് അക്കൗണ്ട് തുറക്കാനോ വീട് വാടകയ്ക്ക് എടുക്കാനോ പോലും പോകുമ്പോള്‍ ഈ തിരിച്ചറിയല്‍ കാര്‍ഡ് നമ്പരുകള്‍ ചോദിക്കുക പതിവാണ്. ഈ സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് വേണമെങ്കില്‍ കാര്‍ഡ് നമ്പരുകള്‍ ഉപയോഗിച്ചു അപേക്ഷകരുടെ 'ക്രിമിനല്‍' ചരിത്രം മുഴുവനും അന്വേഷിച്ചെടുക്കാന്‍ പറ്റും. അതുകൊണ്ട് ഭൂരിഭാഗം അമേരിക്കക്കാരും നിയമലംഘനമോ സാമ്പത്തിക കുറ്റങ്ങളോ ചെയ്യാതെ 'മാനംമര്യാദയ്ക്ക്' ജീവിക്കാനാണ് ശ്രമിക്കുക. ഇത്തരം അപകടങ്ങള്‍ വകവയ്ക്കാതെ പ്രതിഷേധപ്രകടനത്തിന് ഇറങ്ങി അറസ്റ്റ് വരിക്കാന്‍ ഇന്ന് അമേരിക്കന്‍ ജനത, പ്രത്യേകിച്ചു യുവതലമുറ, തയ്യാറാവുന്നു എന്നത് പ്രശ്‌നങ്ങള്‍ എത്ര രൂക്ഷമാണെന്ന് തെളിയിക്കുന്നു. അതിനു തടയിടാനാണ് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും.
ഈജിപ്തിലും ടുണീഷ്യയിലും, ലിബിയയിലും, സിറിയയിലും ഇത്തരം പ്രകടനങ്ങള്‍ നടന്നപ്പോള്‍ അതിനെ 'അറബ് വസന്തം' എന്ന് വിളിച്ചു കയ്യടിച്ച അമേരിക്കന്‍ ഭരണകൂടം, ഈ മെയ് മാസം ഇവിടെ ഒരു 'പ്രകടന വസന്തം' അനുവദിക്കില്ലേ? കണ്ടറിയാം.
ഇറാക്ക് യുദ്ധത്തിനെതിരെ ആദ്യമായി തെരുവില്‍ ഇറങ്ങിയവരില്‍പ്പെട്ടവരാണ് ഷിക്കാഗോ നിവാസികള്‍. അന്ന്, ആയിരക്കണക്കിനു പ്രകടനക്കാരെ അഭിസംബോധന ചെയ്ത ഒരു രാഷ്ട്രീയനേതാവുണ്ടായിരുന്നു. ഷിക്കാഗോ സെനറ്റര്‍ ആയിരുന്ന ബരാക് ഒബാമ. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
ഒബാമയുടെ രണ്ടാം വരവിനു മല്‍സരവേദി ആവുന്ന നഗരം എന്ന നിലയില്‍, അദ്ദേഹത്തിന്റെ പുനര്‍തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുന്ന, പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്ന വിധം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഒബാമയുടെ വിശ്വസ്തനായ മേയര്‍ ഇമ്മാനുവേല്‍ തയ്യാറാവില്ല എന്ന് പ്രതീക്ഷിക്കാം.
*
ഡോ. വിനോദ് ജനാര്‍ദ്ദനന്‍ ജനയുഗം 24 ജനുവരി 2012
My Blog List
Thursday, January 26, 2012
കരിനിയമങ്ങളുടെ അമേരിക്കന്‍കാലം
ചരിത്രം ഒരു പിരിയന്‍ ഗോവണിപോലെയാണ്. വ്യവസ്ഥിതിയും അതിനെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികളും പരസ്പരം നിരന്തരം പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ സമ്മര്‍ദ്ദം മൂലമാണ് ഒറ്റനോട്ടത്തില്‍ ചരിത്രം ഇങ്ങനെ ഒരു പിരിയന്‍ ഗോവണിയെപോലെ തോന്നിക്കുന്നതെന്ന് പറയാം.
ഇപ്പറഞ്ഞതിന് മികച്ച ദൃഷ്ടാന്തം ഇന്ന് അമേരിക്കയില്‍ കാണാം. ആധുനികകാലഘട്ടത്തിന്റെ വിപ്ലവാത്മകതയെ ശക്തമായ കോര്‍പ്പറേറ്റ് മാധ്യമങ്ങളാല്‍ ചങ്ങലക്കിട്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിതൊട്ട് മുതലാളിത്തം ചരിത്രത്തിന്റെ കപ്പിത്താനായി സ്വയം അവരോധിച്ചത്. ഇതിന്റെ അവസാനം 1960കളിലെ ഹെബര്‍മാസ്സിനെപോലെയുള്ള പുതിയ ഇടതുപക്ഷ ചിന്തകര്‍ മുന്‍കൂട്ടി കണ്ടിരുന്നു. നിലവിലുള്ള കോര്‍പ്പറേറ്റ് മാധ്യമഭീമന്മാരുടെ ധൃതരാഷ്ട്രാ ലിംഗനത്തില്‍ നിന്നും ലോകത്തെ മോചിപ്പിക്കുന്ന ഒരു പുതിയ മാധ്യമസംസ്‌കാരം ആനയെക്കൊല്ലാന്‍ ശേഷിയുള്ള ചെറിയ ഉറുമ്പുകളെന്നപോലെ രൂപംകൊണ്ടുവരുമെന്നാണ് പൊതുഇടങ്ങളെക്കുറിച്ചുള്ള തന്റെ പഠനത്തില്‍ ഹെബര്‍മാസ്സ് നിദര്‍ശിച്ചത്. 21-ാം നൂറ്റാണ്ടില്‍ ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടേയും രൂപത്തില്‍ തന്റെ കാഴ്ചപ്പാടുകള്‍ ശരിയാവുന്നതു കാണാനുള്ള ഭാഗ്യവും ഹെബര്‍മാസ്സിനുണ്ടായി. കാരണം അറബ് വസന്തം എന്ന കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ പ്രതിഭാസത്തിനും, വാള്‍സ്ട്രീറ്റ് പ്രസ്ഥാനത്തിനുമെല്ലാം പിന്നിലെ ഒരു പ്രധാനപ്രേരകശക്തി ഈ പുതിയ വാര്‍ത്താവിനിമയ സൗകര്യങ്ങളായിരുന്നു.
ഇങ്ങനെ ചരിത്രത്തിലെ വിപ്ലവശക്തികള്‍ പുതിയ ആയുധങ്ങളുമായി രംഗത്തെത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കുവാന്‍ മുതലാളിത്തശക്തികളും സജ്ജരായി മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ഐക്യനാടുകളില്‍ നിലവില്‍ വരാന്‍ പോകുന്ന കര്‍പ്പവകാശനിയമം ഇത്തരത്തിലുള്ള ഒരൊരുക്കത്തിന്റെ പ്രധാന ചവിട്ടുപടിയാണ്.
രണ്ടുനിയമങ്ങളാണ് അമേരിക്കയിലെ ജനപ്രതിനിധി സഭയുടെ പരിഗണനയിലുള്ളത്. ഒന്നാമത്തേത് സ്റ്റോപ്പ് ഒണ്‍ ലൈന്‍ പൈറസി ആക്ട്. ഇത് പ്രധാനമായും അമേരിക്കയിലെ വന്‍ സാംസ്‌കാരിക വ്യവസായങ്ങളായ ഹോളിവുഡിന്റേയും റുപര്‍ട്ട് മാര്‍ഡോക്കിന്റെ കമ്പനികളുടേയും ഉല്‍പന്നങ്ങളുടെ അനധികൃതമായ പകര്‍പ്പുകള്‍ വിതരണം ചെയ്യുന്ന വിദേശവെബ്‌സൈറ്റുകളെ ലക്ഷ്യം വെച്ചുള്ളതാണ്. രണ്ടാമത്തേതായി പ്രൊട്ടക്ട് ഐ പി ആക്ട്. ഭൗതിക സ്വത്തവകാശവുമായി ബന്ധപ്പെട്ട് വന്‍ അധികാരങ്ങള്‍ അമേരിക്കന്‍ നീതിന്യായ പീഠത്തിനും ഉദ്യോഗസ്ഥന്മാര്‍ക്കും നല്‍കുന്ന നിയമമാണിത്.
ഒറ്റനോട്ടത്തില്‍ ഈ നിയമത്തിന് കുഴപ്പമുണ്ട് എന്ന് പറയാനാവില്ല. കാരണം ഭൗതിക സ്വത്തവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള അവകാശം ഏതു രാജ്യത്തിനുമുണ്ട്. മാത്രവുമല്ല വര്‍ഷാവര്‍ഷം 400 ബില്യണ്‍ ഡോളറോളം വരുന്ന നഷ്ടമാണ് ഇത്തരം ഒരു നിയമത്തിന്റെ അഭാവത്തില്‍ അമേരിക്കയിലെ വന്‍കമ്പനികള്‍ക്കു ഉണ്ടാവുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ കയറൂരി വിടുന്നതും അപകടകരമാണ്. കാരണം വിപ്ലവം നടത്തുവാന്‍ മാത്രമല്ല കലാപങ്ങളും വംശഹത്യകളും ആസൂത്രിതമായി സംഘടിപ്പിക്കുവാനാവശ്യമായ കിംവദന്തികള്‍ പരത്താനും ഇവ ഉപയോഗിക്കാം. തെമ്മാടിത്തവും പ്രതിഷേധവും ഒരേയളവില്‍ കുഴഞ്ഞുമറിഞ്ഞ് കഴിഞ്ഞവര്‍ഷം ലണ്ടനിലുണ്ടായ കലാപങ്ങള്‍ ഈ ദിശയിലേക്കുള്ള ഒരുഗതി മാറ്റത്തിന്റെ സൂചനയും നല്‍കുന്നുണ്ട്. കാരണം ആ കലാപത്തില്‍ ആക്രമിക്കപ്പെട്ടവരില്‍ മിക്കവരും നിരപരാധികളും വിദേശികളുമൊക്കെയായിരുന്നു. മാത്രമല്ല ശക്തമായ നിയമങ്ങളുണ്ടായിരുന്നിട്ടും 2002 ലെ ഗുജാറാത്ത് വംശഹത്യക്കാലത്ത് 'ഗുജറാത്ത് സമാചാര, സന്ദേശ', തുടങ്ങിയ പ്രമുഖ ഗുജറാത്ത് ദിനപത്രങ്ങള്‍ ഫാസിസ്റ്റു ശക്തികളുടെ പ്രചാരണായുധമായി മാറിയതും നമ്മള്‍ കണ്ടതാണ്. എങ്കില്‍ പിന്നെ നിയന്ത്രണങ്ങളില്ലാത്ത ഒരവസ്ഥയെപറ്റി പറയേണ്ടതുണ്ടോ?
പക്ഷേ ഇത്തരത്തില്‍ സദുദ്ദേശത്തോടുകൂടിയുള്ള ഒരു നിയമനിര്‍മ്മാണമല്ല അമേരിക്കന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അവരുടെ ആവശ്യം റുപര്‍ട്ട് മാര്‍ഡോക്കിന്റേയും കൂട്ടരുടേയും മാധ്യമകുത്തകകളുടെ സംരക്ഷണമാണ്. എങ്കില്‍ മാത്രമെ ഏതാനും വ്യവസായികള്‍ നടത്തിക്കൊണ്ടു പോകുന്ന അമേരിക്കന്‍ ജനാധിപത്യത്തിനും ആഗോള മുതലാളിത്തത്തിനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടും അവരുടെ സമ്മതി നേടിയെടുത്തുകൊണ്ടും തങ്ങളുടെ കുത്തിക്കവര്‍ച്ച നിര്‍ബാധം തുടരാനാവുള്ളു. ഇല്ലാത്ത അതീവമാരകമായ ആയുധങ്ങള്‍ സദ്ദാമിന്റെ കൈയ്യിലുണ്ടെന്നു കിംവദന്തി പരത്തി അന്യായമായ ഇറാഖ് യുദ്ധത്തിന് അമേരിക്കന്‍ ജനസസാമാന്യത്തിന്റെ പിന്തുണനേടിക്കൊടുത്തത് ഈ മാധ്യമ കുത്തകകളാണ്. ഇറാഖ് യുദ്ധത്തെ തങ്ങള്‍ പിന്തുണച്ചിരുന്നു എന്ന് റുപര്‍ട്ട് മാര്‍ഡോക്ക് തന്നെ സമ്മതിച്ചതാണല്ലോ.
അങ്ങനെ തങ്ങളുടെ ആഭിജാത ഭരണത്തിന്റെ നെടുന്തൂണുകളിലൊന്നായ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ മേധാവിത്തം നിലനിറുത്തുക. ഒപ്പം ലോകത്തെമ്പാടുമുള്ള വിവിധ വെബ്‌സൈറ്റുകളുടെ പേരില്‍ നടപടിയെടുക്കുവാനും തങ്ങളുടെ മെമ്പര്‍മാരുടെ മേല്‍ ചാരപ്രവര്‍ത്തനം നടത്തുവാന്‍ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ നിര്‍ബന്ധിതമാക്കുവാനും അങ്ങനെ വിവരസാങ്കേതിക വിദ്യ തുറന്നുതന്നെ പ്രതിശബ്ദത്തിന്റേതായ പുതിയ പന്ഥാവുകള്‍ അടച്ചുസീല്‍വെക്കാനും ആണ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ വരാനിരിക്കുന്ന രണ്ട് ബില്ലുകള്‍ ആത്യന്തികമായി ലക്ഷ്യമിട്ടിരിക്കുന്നത്. മെഗാ അപ് ലോഡ് ഡോട്ട് കോമിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കന്‍ ഗവണ്‍മെന്റ് എടുത്ത നടപടി ഈ നിയമങ്ങള്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ഒരു ചിത്രം നമുക്ക് തരുന്നുണ്ട്.
ലോകത്തെ ഏറ്റവും ജനപ്രിയമായ ഫയല്‍ ഷെയറിംഗ് സൈറ്റുകളിലൊന്നാണ് മെഗാ അപ് ലോഡ്. അന്താരാഷ്ട്രനിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഡച്ചുകാരനായ കമ്പനി മേധാവിയെ ന്യൂഡിലണ്ടില്‍ വച്ച് അമേരിക്കയ്ക്ക് അറസ്റ്റു ചെയ്യാന്‍ നിലവിലുള്ള നിയമങ്ങള്‍വഴി കഴിഞ്ഞു. അതുകൊണ്ട് തന്നെ അറിയാതെ ഒരുസൈറ്റ് ഓപ്പണ്‍ ചെയ്തുപോയാല്‍ കരിനിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഭാവിയില്‍ ആരേയും എവിടേയും വെച്ച് അറസ്റ്റു ചെയ്യാനും ഗ്വോണ്ടനാമോകളിലേക്കയക്കാനും വരാനിരിക്കുന്ന നിയമങ്ങളുടെ സമര്‍ത്ഥമായ ഉപയോഗത്തിലൂടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികള്‍ക്കു എളുപ്പമാകും. മാത്രമല്ല ഭീകരതക്കെതിരെ എന്ന പേരില്‍ നടത്തുന്ന അധിനിവേശങ്ങള്‍ പോലെ പകര്‍പ്പവകാശ ലംഘനമാരോപിച്ച് ഇത്തരം സൈറ്റുകളുടെ സര്‍വറുകള്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങളില്‍ സൈനികാക്രമണമോ, സൈബര്‍ ആക്രമണമോ നടത്തുവാന്‍ അമേരിക്കയ്ക്കാകും. അവരതിനു മടിക്കില്ലായെന്ന് ഇറാനു നേരെ പലവുരു നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ തെളിയിച്ചു കഴിഞ്ഞതാണുതാനും. മാത്രമല്ല നാളത്തെ യുദ്ധം ആയുധങ്ങളുപയോഗിച്ചല്ല, മറിച്ച് സൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കുമെന്നുമാണ് കരുതപ്പെടുന്നത്.
ഇത്തരം നിയമനിര്‍മ്മാണങ്ങള്‍ക്ക് ഇന്ത്യയും ഒരുങ്ങുകയാണ്. കാരണം തിളങ്ങുന്ന ഇന്ത്യയുടെ ദുരിതം പിടിച്ച യഥാര്‍ത്ഥ ചിത്രം ഇത്തരം പുതിയ മാധ്യമങ്ങള്‍ ലോകസമക്ഷം അവതരിപ്പിക്കുന്നത് നമ്മുടെ ജനാധിപത്യം നടത്തിക്കൊണ്ടു പോകുന്ന ആഭിജാത വര്‍ഗ്ഗത്തിന് ഒട്ടുമേ പിടിക്കുന്നില്ല. അതുകൊണ്ട് തന്നെ അമേരിക്കയില്‍ നിര്‍ദ്ദിഷ്ട നിയമങ്ങള്‍ നിലവില്‍ വന്നാല്‍ നമ്മുടെ ജനാധിപത്യത്തിന്റെ നടത്തിപ്പുകാരുടെ ശബ്ദത്തിന് ശക്തിയേറും.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് വിക്കിലീക്ക്‌സിനെതിരെ നിയമവിരുദ്ധമായ നടപടികള്‍ എടുത്തുകൊണ്ടാണ് ജനാധിപത്യത്തിനെതിരെ തങ്ങളുടെ തനിനിറം അമേരിക്കന്‍ ഭരണകൂടം ഒരിക്കല്‍കൂടി വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ എന്തുവിലകൊടുത്തും പുതിയ നിയമങ്ങളെ ചെറുത്തു തോല്പിക്കുവാനാണ് ഇന്റര്‍നെറ്റ് കമ്പനികളുടെ ശ്രമം.
കഴിഞ്ഞവാരം അവര്‍ ഇതിന്റെ ആദ്യപടിയായി ഒരുദിവസം സൈബര്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഫലമായി അമേരിക്കന്‍ കോണ്‍ഗ്രസിലെ ചില പ്രധാന അംഗങ്ങള്‍ നിര്‍ദ്ദിഷ്ടബില്ലിനനുകൂലമായ തങ്ങളുടെ നിലപാടുകള്‍ പുനഃപരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുപോലെ തല്‍ക്കാലം ബില്ലവതരണം നീട്ടിക്കൊണ്ടുപോകുവാനും ഭരണകൂടം നിര്‍ബന്ധിതമായി.
ഈ കരിനിയമങ്ങള്‍ക്കെതിരെ ഇന്റര്‍നെറ്റ് രംഗത്തെ പ്രമുഖ കമ്പനികളായ യാഹുവും, ഗൂഗുളും തയ്യാറാക്കിയ ഓണ്‍ലൈന്‍ പെറ്റിഷനില്‍ ഏതാണ്ട് 7 മില്യണ്‍ ആളുകളാണ് ഇതുവരെ ഒപ്പിട്ടത്. ഇവരില്‍ നല്ലൊരുപങ്കും അമേരിക്കക്കാരാണ്. ഏതാണ്ട് അമേരിക്കന്‍ ജനസംഖ്യയുടെ 5% ഈ ശക്തമായ പ്രതികരണമാണ് തല്‍ക്കാലം മെല്ലെപ്പോകാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തിന്റെ ഈ താല്‍ക്കാലിക വിജയത്തിന് തുടര്‍ച്ചയുണ്ടാവട്ടെ എന്ന് നമുക്കാശംസിക്കാം.

Subscribe to:
Posts (Atom)
Search This Blog
About Me
- AGUDAYAKUMAR
- i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER