മുഅമ്മര്‍ ഗദ്ദാഫി വിടവാങ്ങുമ്പോള്‍ ലോകചരിത്രത്തിലെ അപൂര്‍വതയ്ക്കാണ് വിരാമമാകുന്നത്. സാമ്രാജ്യത്വത്തിന്റെ ആയുധബലത്തിനുമുന്നില്‍ രാജ്യങ്ങളും ഭരണാധികാരികളും കീഴടങ്ങുന്ന കാലത്ത് ലോകജനതയെ ആവേശംകൊള്ളിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് താരപരിവേഷത്തിലേക്കുയര്‍ന്ന ഗദ്ദാഫി ഒടുവില്‍ അവരുടെ പല ആവശ്യങ്ങള്‍ക്കും കീഴടങ്ങിയത് വിനയാവുകയും ചെയ്തു.
ബെദൂയിന്‍ (അറബ് നാടോടി) കര്‍ഷകകുടുംബത്തില്‍ 1942 ജൂണ്‍ ഏഴിനായിരുന്നു മുഅമ്മര്‍ ഗദ്ദാഫിയുടെ ജനനം. ഇറ്റലിയുടെ കോളനിവല്‍ക്കരണത്തെ എതിര്‍ത്ത് ജയിലിലായ പോരാളിയുടെ മകന് കുട്ടിക്കാലംമുതല്‍ ദേശീയബോധം രൂപപ്പെട്ടത് സ്വാഭാവികം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഈജിപ്ത് പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസറിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായി. അറബ് ദേശീയവാദിയായുള്ള ഗദ്ദാഫിയുടെ രൂപമാറ്റം അവിടെ തുടങ്ങി. ഇതിന്റെ പേരില്‍ സ്കൂളില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ട്രിപോളിയിലെ ലിബിയന്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ഗദ്ദാഫി, ബെന്‍ഗാസിയിലെ സൈനിക അക്കാദമിയില്‍ പഠിച്ച് പട്ടാളത്തില്‍ ഓഫീസറായി. 1951ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ ലിബിയ ദരിദ്രരാജ്യമായിരുന്നു. എണ്ണനിക്ഷേപം കണ്ടെത്തിയതോടെയാണ് രാജ്യം സാമ്പത്തികമായി മുന്നേറിയത്.
രാജ്യം ഭരിച്ച ഇദ്രിസ് രാജാവും കുടുംബാംഗങ്ങളും ഈ സമ്പത്ത് കൈവശപ്പെടുത്തി. അമേരിക്കയും ബ്രിട്ടനും ഇറ്റലിയുമെല്ലാം എണ്ണപ്പണം കൈക്കലാക്കുകയും ചെയ്തു. ഇതെല്ലാം നാട്ടുകാരെ അസ്വസ്ഥരാക്കി. രാജഭരണത്തോടുള്ള ഈ പ്രതിഷേധമാണ് ഗദ്ദാഫിയെ വളര്‍ത്തിയത്. 1969ല്‍ തന്റെ 27-ാംവയസ്സില്‍ , ഗദ്ദാഫിയുടെ നേതൃത്വത്തില്‍ ഇദ്രിസ് രാജാവിനെ പുറത്താക്കി. അധികാരം പിടിച്ചെടുത്ത ഗദ്ദാഫി 1970കളില്‍ അമേരിക്കയ്ക്കും സാമ്രാജ്യത്വത്തിനും എതിരായ പുരോഗമനപാത സ്വീകരിച്ചു. വൈദേശിക ഇടപെടലുകളെ എതിര്‍ത്ത ഗദ്ദാഫി, വിദേശികളെ നാടുകടത്തുകപോലും ചെയ്തു. അമേരിക്ക അടിച്ചേല്‍പ്പിച്ച ഉപരോധങ്ങളെ ശക്തമായി നേരിട്ടു. എണ്ണവ്യവസായത്തെ ദേശസാല്‍ക്കരിക്കുകയും ആഫ്രിക്കയിലെ വിമോചനപോരാട്ടങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത ഗദ്ദാഫി, സോവിയറ്റ് യൂണിയനുമായി അടുത്തു. അമേരിക്കയ്ക്കും യൂറോപ്പിനും ബദലായി ഐക്യ ആഫ്രിക്ക സൃഷ്ടിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു. ചികിത്സയും വിദ്യാഭ്യാസവും സൗജന്യമാക്കിയതടക്കം മാതൃകാപരമായ പല പദ്ധതിയും ഗദ്ദാഫിഭരണം ലിബിയക്ക് സമ്മാനിച്ചു. ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാനായും ഗദ്ദാഫി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും മുന്‍കൈ എടുത്തു.
അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ ഗദ്ദാഫിയെ, നിരവധിതവണ അവര്‍ വധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 1986ല്‍ ട്രിപോളിയില്‍ നടത്തിയ ബോംബാക്രമണത്തില്‍ തലനാരിഴയ്ക്കാണ് ഗദ്ദാഫി രക്ഷപ്പെട്ടത്. വളര്‍ത്തുമകളടക്കം 35 പേര്‍ കൊല്ലപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയാണ് ഗദ്ദാഫിയുടെ വീഴ്ചയും ആരംഭിച്ചത്. നിലനില്‍പ്പിനായി അദ്ദേഹത്തിന് അമേരിക്കയ്ക്കുമുന്നില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഗദ്ദാഫിഭരണം ഏകാധിപത്യത്തിന്റെ എല്ലാ ദൂഷ്യങ്ങളുടെയും വിളനിലമായി. ഉപജാപവൃന്ദവും ബന്ധുക്കളുമടങ്ങുന്ന സംഘം ഭരണനിയന്ത്രണം ഏറ്റെടുത്തു. അധികാരവും സമ്പത്തും ഗദ്ദാഫിയുടെയും പുത്രന്മാരുടെയും അവരുടെ ബന്ധുമിത്രാദികളുടെയും കുത്തകയായി. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി. രാഷ്ട്രീയപ്രവര്‍ത്തനം നിരോധിച്ചു. പട്ടാള അട്ടിമറിക്കുള്ള സാധ്യത ഒഴിവാക്കാന്‍ സ്വന്തം സൈന്യത്തെ ഗദ്ദാഫി ബോധപൂര്‍വം ദുര്‍ബലമാക്കി. അംഗരക്ഷകരായി ആയുധധാരികളായ വനിതകളെയും വിദേശ കൂലിപ്പടയാളികളെയും നിയമിച്ചു. ജനങ്ങളില്‍നിന്ന് അകന്ന ഗദ്ദാഫിയുടെ സാമ്രാജ്യവിരുദ്ധസമീപനത്തിലും അയവുവന്നു. ഏറ്റുമുട്ടലിന്റെ പാതവെടിഞ്ഞ് ഒത്തുതീര്‍പ്പുകള്‍ക്കാണ് അദ്ദേഹം ശ്രമിച്ചത്. അമേരിക്കയുമായും പാശ്ചാത്യരാജ്യങ്ങളുമായും 2005ല്‍ അദ്ദേഹം ധാരണയിലെത്തി. അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി ലിബിയയിലെ ആണവകേന്ദ്രങ്ങള്‍ പൊളിച്ചുനീക്കി. പാശ്ചാത്യ എണ്ണക്കമ്പനികള്‍ക്കും ബഹുരാഷ്ട്രകുത്തകകള്‍ക്കും രാജ്യത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തു. അറബ്വസന്തത്തോടെ ഗദ്ദാഫിയുടെ കുടുംബവാഴ്ചയ്ക്കെതിരെ ലിബിയയിലും വികാരമുയര്‍ന്നു. ഫെബ്രുവരിയില്‍ തുടങ്ങിയ പ്രക്ഷോഭം അത്ര ശക്തമല്ലാതിരുന്നതിനാല്‍ ഒതുക്കാന്‍ ഗദ്ദാഫി ശ്രമിച്ചു. എന്നാല്‍ , അവസരം കാത്തിരുന്ന അമേരിക്കയും യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങളും എല്ലാ അന്താരാഷ്ട്രമര്യാദകളും മാറ്റിവച്ച് തുറന്നയുദ്ധം ആരംഭിച്ചു. ഇതോടെ ഭരണകൂടത്തിലെ പല ഉന്നതരും ഗദ്ദാഫിയെ തള്ളിപ്പറഞ്ഞു. വിദേശരാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയിലും അറബ്ലീഗിലുമുള്ള നയതന്ത്രപ്രതിനിധികള്‍ ഒന്നൊന്നായി രാജിവച്ച് വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. നാറ്റോയുടെ വ്യോമാക്രമണം ഗദ്ദാഫിയുടെ സൈനികശേഷി തകര്‍ത്തതോടെ വിമത മുന്നേറ്റം എളുപ്പമായി. ആഗസ്തില്‍ ട്രിപോളി വീണതോടെ ഗദ്ദാഫി ഒളിവിലുമായി.
പൊരുതിവീണു
സിര്‍ത്തെ: ഉത്തരാഫ്രിക്കയിലെ എണ്ണസമ്പന്ന അറബ്രാജ്യമായ ലിബിയയിലും പാശ്ചാത്യശക്തികളുടെ അട്ടിമറി പൂര്‍ത്തിയായി. അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും എതിരെ ശക്തമായ വെല്ലുവിളിയുമായി നാല് പതിറ്റാണ്ടിലധികം ലിബിയ ഭരിച്ച പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി നാറ്റോയുടെ സൈനികബലത്തോട് പൊരുതിവീണു. അറുപത്തൊമ്പതുകാരനായ ഗദ്ദാഫി, അമേരിക്കന്‍ സൈനികസഖ്യത്തിന്റെ സഹായത്തോടെ ഭരണം പിടിച്ച വിമതരുടെ സേനാ ആക്രമണത്തില്‍ ജന്മനാടായ സിര്‍ത്തെയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ , നാറ്റോയുടെ വ്യോമാക്രമണത്തിലാകാം ഗദ്ദാഫി കൊല്ലപ്പെട്ടതെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഗദ്ദാഫിയുടെ നിയന്ത്രണത്തില്‍ അവസാനംവരെ അവശേഷിച്ച സിര്‍ത്തെയും വിമതസേന പിടിച്ച് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തിന്റെ മരണം. ഗദ്ദാഫിയുടെ മകന്‍ മുത്തസിമും സേനാതലവന്‍ അബു ബക്കര്‍ യൂനസ് ജാബറും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കാക്കി പട്ടാളവേഷത്തില്‍ ഗദ്ദാഫിയുടെ ചേതനയറ്റ ശരീരത്തിന്റെ മൊബൈല്‍ഫോണ്‍ ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. കഴുത്തില്‍നിന്നും തലയില്‍നിന്നുമെല്ലാം ചോരയൊലിക്കുന്ന മൃതദേഹത്തോടുപോലും വിമതസേനാംഗങ്ങള്‍ അനാദരവ് കാണിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. മൃഗങ്ങളുടെ ജഡമെന്നപോലെ വലിച്ചിഴച്ച് കാറിന്റെ പിന്നില്‍ തള്ളിയ മൃതദേഹം അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. മൃതദേഹം കൊണ്ടുപോയ സ്ഥലം സുരക്ഷാ കാരണത്താലാണ് മറച്ചുവയ്ക്കുന്നതെന്നാണ് ഇടക്കാല ഭരണസഭയുടെ വാദം. ഗദ്ദാഫിയെ അട്ടിമറിക്കുന്നതിന് വിമതര്‍ക്ക് വഴിയൊരുക്കാന്‍ മാര്‍ച്ച് 19ന് ലിബിയയില്‍ കനത്ത വ്യോമാക്രമണം ആരംഭിച്ച നാറ്റോയുടെ യുദ്ധവിമാനങ്ങള്‍ വ്യാഴാഴ്ചയും സിര്‍ത്തെയില്‍ ബോംബുകള്‍ വര്‍ഷിച്ചു. ഗദ്ദാഫി സേനാംഗങ്ങള്‍ സഞ്ചരിച്ച രണ്ട് സൈനിക വാഹനങ്ങള്‍ വ്യാഴാഴ്ച വ്യോമാക്രമണത്തില തകര്‍ത്തതായി നാറ്റോ അറിയിച്ചു. ഗദ്ദാഫി അനുകൂലികളുടെ വാഹനവ്യൂഹത്തിലുള്‍പ്പെട്ട വാഹനങ്ങളായിരുന്നു ഇവ. ആക്രമിക്കപ്പെട്ട വാഹനങ്ങളില്‍ ഗദ്ദാഫിയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നാറ്റോ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് നാറ്റോ ആക്രമണത്തിലാകാം ഗദ്ദാഫിയുടെ മരണമെന്ന സംശയത്തിനിടയാക്കിയത്.
ചൊവ്വാഴ്ച ലിബിയയിലെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ ഗദ്ദാഫിയെ പിടിക്കുകയോ വധിക്കുകയോ ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല ഗദ്ദാഫി മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് പോരാളികളെ റിക്രൂട്ടുചെയ്ത് പോരാട്ടത്തിന് ഒരുങ്ങുന്നതായി അദ്ദേഹം കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇടക്കാല പ്രധാനമന്ത്രി മഹ്മൂദ് ജിബ്രില്‍ പറഞ്ഞതും സംശയത്തിന് ബലമേകുന്നു. എന്നാല്‍ , മാളത്തിലൊളിച്ച ഗദ്ദാഫി ഇടക്കാല സര്‍ക്കാര്‍ സേനയുടെ പിടിയിലായെന്നും അവരുടെ വെടിയേറ്റുമരിച്ചു എന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. തന്നെ വെടിവയ്ക്കല്ലേ എന്ന് ഗദ്ദാഫി അപേക്ഷിച്ചതായും കൊലയാളികള്‍ പറയുന്നു. ഏറ്റുമുട്ടലില്‍ പിടിയിലായ ഗദ്ദാഫി പരിക്കുകളെത്തുടര്‍ന്നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സിര്‍ത്തെയുടെ പതനവും ഗദ്ദാഫിയുടെ മരണവും ലിബിയയില്‍ എതിരാളികള്‍ ആഘോഷിച്ചു. തലസ്ഥാനമായ ട്രിപ്പോളിയില്‍ ഗദ്ദാഫിയുടെ ഭരണാസ്ഥാനമായ ബാബല്‍ അസീസിയ ഓഗസ്റ്റ് 23ന് വിമതരുടെ നിയന്ത്രണത്തിലായതോടെ തന്നെ അദ്ദേഹത്തിന്റെ വിധിയെഴുതപ്പെട്ടിരുന്നു. തുടര്‍ന്ന് നാടുവിടാന്‍ അവസരങ്ങളുണ്ടായിട്ടും അതിന് തയ്യാറാകാതെ അട്ടിമറിക്കെതിരെ രാജ്യത്തിനകത്തുതന്നെ തങ്ങി ചെറുത്തുനില്‍പ്പ് നയിക്കുകയായിരുന്നു ഗദ്ദാഫി.
അമേരിക്കന്‍ തിരക്കഥയിലെ അട്ടിമറി
അമേരിക്കയുടെ സാമ്രാജ്യത്വ ദുഷ്ടലാക്കും കുടിലബുദ്ധിയുമാണ് ലിബിയയില്‍ ഗദ്ദാഫി യുഗാന്ത്യത്തിനു പിന്നിലും. സദ്ദാം ഹുസൈനു വേണ്ടി നടന്ന വേട്ടയെ ഓര്‍മിപ്പിച്ച് കേണല്‍ ഗദ്ദാഫിയും ചരിത്രത്തിലേക്ക് മായുമ്പോള്‍ നിസ്സംശയം പറയാം- വിജയം ലിബിയന്‍ ജതയുടേതല്ല, അമേരിക്കയുടേതാണ്. യാങ്കികളെ വെല്ലുവിളിച്ച് ലോകത്തിന്റെ ശ്രദ്ധടേിയ ഗദ്ദാഫിക്ക് ജീവിതാന്ത്യത്തില്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാടിനോട് നീതിപുലര്‍ത്താനായില്ല. പക്ഷേ, വേട്ടയാടപ്പെടുമ്പോഴും ഓടിപ്പോകാതെ സ്വന്തം മണ്ണില്‍ നില്‍ക്കാനുള്ള ധീരത അദ്ദേഹം പ്രകടിപ്പിച്ചു. സാമ്രാജ്യത്വത്തിനെതിരായ ശക്തമായ നിലപാടില്‍ നിന്ന് പിന്നോട്ടുപോയതാണ് ഗദ്ദാഫിയെ അമേരിക്കയുടെ ചതിക്കുഴിയില്‍ വീഴ്ത്തിയതെന്നും പറയാം.
ഗദ്ദാഫിയുടെ ഭരണത്തില്‍ സുസ്ഥിരമായിരുന്ന ലിബിയ വളരെപ്പെട്ടെന്നാണ് കലാപകലുഷിതമായത്. ഗദ്ദാഫിക്കെതിരെ ചെറിയതോതില്‍ ഉയര്‍ന്ന പ്രതിഷേധത്തെ അറബ് രാജ്യങ്ങളില്‍ സ്വേച്ഛാധിപത്യവാഴ്ചകള്‍ക്കെതിരെ ഉയര്‍ന്ന ജനരാഷത്തിന്റെ മറവില്‍ അമേരിക്ക സമര്‍ഥമായി ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച പ്രതിഷേധപ്രകടങ്ങള്‍ പോലും അമേരിക്കയുടെ താല്‍പ്പര്യപ്രകാരമാണെന്നു സംശയിക്കാന്‍ പഴുതുണ്ട്. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്രവേദികള്‍ സ്വീകരിച്ച നിലപാട് ഇതിനു തെളിവാണ്. ഫെബ്രുവരി 15നാണ് തലസ്ഥാനമായ ട്രിപോളിയിലും മറ്റു നഗരങ്ങളിലും പ്രതിഷേധപ്രകടങ്ങള്‍ ആരംഭിച്ചത്. ഒരാഴ്ച മാത്രം പിന്നിട്ടപ്പോള്‍ അറബ്ലീഗില്‍ നിന്ന് ലിബിയയെ സസ്പെന്‍ഡ്ചെയ്തു. ഫെബ്രുവരി 26നു ലിബിയക്കെതിരെ ഐക്യരാഷ്ട്രസഭ ആയുധ ഉപരോധവും ഏര്‍പ്പെടുത്തി. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നുവെന്ന പേരിലായിരുന്നു ഈ നടപടി. എന്നാല്‍ , സമരക്കാരെ നേരിടാന്‍ വിദേശസേയെ നിയോഗിച്ച ബഹ്റൈ് എതിരെ ഇത്തരത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ തിരികൊളുത്തിയ ടുണീഷ്യയിലും ഈജിപ്തിലും ഇടപെടാതിരുന്ന അന്താരാഷ്ട്ര സമിതികള്‍ ഗദ്ദാഫിക്കെതിരെ മാത്രം കര്‍ക്കശമായത് സംശയമുണര്‍ത്തുന്നു. സ്വാഭാവികമായും അമേരിക്കയുടെ കരങ്ങള്‍ ഈ നടപടികള്‍ക്കുപിന്നില്‍ ദൃശ്യമാണ്.
അറബ് ദേശീയവാദത്തിലുറച്ച് തല ഉയര്‍ത്തി നിന്ന ഗദ്ദാഫി കുടുംബവാഴ്ചയുടെ അകത്തളങ്ങളില്‍ ഒതുക്കപ്പെട്ടതോടെയാണ് സ്വന്തം നിലപാടുകളില്‍ വെള്ളംചേര്‍ത്തത്. മക്കളും ബന്ധുക്കളും ഉപജാപകസംഘവും ഭരണം യന്ത്രിച്ചു. ഇതോടെ, ഗദ്ദാഫി സാമ്രാജ്യത്വവിരുദ്ധ പോരാട്ടം കൈവിടുകയായിരുന്നു. സ്വയം സുരക്ഷിതാകാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയോട് എങ്ങനെയും സന്ധിചെയ്യാായി ഒടുവില്‍ ശ്രമം. കൂട്ടക്കൊലയ്ക്കുള്ള വിനാശായുധമെല്ലാം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപം ഇതിന്റെ പേരിലായിരുന്നു. ഇറാഖില്‍ സദ്ദാം ഹുസൈെ അമേരിക്ക വേട്ടയാടി പിടിച്ചതു സൃഷ്ടിച്ച ഭീതിയില്‍ ഏതു തരത്തിലുള്ള ആയുധ പരിശോധയും ലിബിയയില്‍ ആകാമെന്നും ഗദ്ദാഫി സമ്മതിച്ചു. 2003ലെ ഈ നടപടി വിഡ്ഢിത്തമായിരുന്നെന്ന് കാലം തെളിയിച്ചു. ഗദ്ദാഫിവിരുദ്ധരെ സംരക്ഷിക്കാന്നെ പേരില്‍ ലിബിയയില്‍ വ്യോമാക്രമണംടത്തിയ നാറ്റോസേന ആക്രമിച്ചു മുന്നേറുമ്പോള്‍ തിരിച്ചടിക്കാന്‍ ഗദ്ദാഫിയുടെ ആയുധശേഖരത്തില്‍ ഏറെയൊന്നും ബാക്കിയുണ്ടായിരുന്നില്ല. ഗദ്ദാഫിക്കെതിരെ പോരാട്ടത്തിനിറങ്ങുമ്പോള്‍ വിമതരുടെ പക്കല്‍ കാര്യമായ ആയുധമോ പണമോ ഒന്നുമുണ്ടായിരുന്നില്ല. പട്ടാള അട്ടിമറി ഒഴിവാക്കാന്‍ സ്വന്തം സൈന്യത്തെ പോലും ദുര്‍ബലമാക്കി നിലനിര്‍ത്തിയ ഗദ്ദാഫി ലിബിയയില്‍ ശക്തമായ നിരീക്ഷണസംവിധാം ഏര്‍പ്പെടുത്തിയിരുന്നു. ഇതു മറികടന്ന് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ക്ക് സഹായമെത്തിച്ചത് അമേരിക്ക തന്നെയാണ്. എന്നിട്ടും വിമതര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് ഉപരോധങ്ങള്‍ കൊണ്ട് ഗദ്ദാഫിയെ വീര്‍പ്പുമുട്ടിക്കാന്‍ ശ്രമിച്ചത്.
ഒറ്റയ്ക്ക് പിടിച്ചു നില്‍ക്കാന്‍ ഗദ്ദാഫിവിമതര്‍ക്ക് കഴിയില്ലെന്നു വ്യക്തമായി അറിയാവുന്ന അമേരിക്കന്‍സഖ്യം പ്രക്ഷോഭം ഒരുമാസം പിന്നിട്ടപ്പോള്‍ മാര്‍ച്ച് 19നു ലിബിയയിലേക്ക് നാറ്റോയുടെ യുദ്ധവിമാനങ്ങള്‍ അയച്ചു. ഇതിനു മുമ്പുതന്നെ ലിബിയക്കു മുകളില്‍ യുഎന്‍ വ്യോമ രോധിതമേഖല പ്രഖ്യാപിച്ചിരുന്നു. നിരന്തരമായ വ്യോമാക്രമണം നടത്തിയാണ് അധിനിവേശസേന ലക്ഷ്യം കണ്ടത്. എന്നാല്‍ , ഏഴുമാസത്തോളം വേണ്ടിവന്നു ഗദ്ദാഫിയെ കീഴടക്കാന്‍ . ആഗസ്തില്‍ തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങളിലൂടെ തലസ്ഥാനമായ ട്രിപോളി പിടിച്ചെടുത്തു. എന്നാല്‍ , ഗദ്ദാഫിയെ കണ്ടെത്താനായില്ല. ഒരുമാസത്തികം ലിബിയയെ മോചിപ്പിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു വിമതര്‍ രൂപീകരിച്ച ദേശീയ പരിവര്‍ത്തസഭയുടെ പ്രഖ്യാപനംം. എന്നാല്‍ , ജന്മനഗരമായ സിര്‍തെയും ബനവാലിദും ഗദ്ദാഫിക്കൊപ്പം അടിയുറച്ചുനിന്നു. സര്‍വസന്നാഹവുമായി എത്തിയ ഇടക്കാല സര്‍ക്കാര്‍സേനയ്ക്ക് പലവട്ടം പിന്തിരിയേണ്ടിവന്നു. ഒടുവില്‍ , സിര്‍തെ കീഴടക്കി ഗദ്ദാഫിയുടെ അന്ത്യം കാണാനും ആക്രമണം നയിച്ചത് നാറ്റോസേന തന്നെ. പാശ്ചാത്യരാജ്യങ്ങള്‍ വിമതരെ സഹായിക്കാന്‍ സ്വന്തം പട്ടാളക്കാരെ ലിബിയന്‍ മണ്ണിലേക്ക് ഒളിച്ചുകടത്തുകയും ചെയ്തിരുന്നു.
അധികാരമേറിയത് 27-ാം വയസ്സില്‍
രാജ്യത്തിന്റെ എണ്ണസമ്പത്തില്‍ ന്നുള്ള വരുമാം കുടുംബസ്വത്താക്കിയ ഇദ്രിസ് രാജാവിതെിരെ സൈ ക അട്ടിമറി ടത്തിയാണ് 1969ല്‍ 27-ാംവയസ്സില്‍ ഗദ്ദാഫി അധികാരത്തിലെത്തിയത്. എണ്ണക്കമ്പ കളുടെ ദേശസാല്‍കരണത്തിലൂടെയും മറ്റും പാശ്ചാത്യരാജ്യങ്ങളുടെ ശത്രുതയ്ക്കിരയായ ഗദ്ദാഫി 2003ല്‍ ഇറാഖില്‍ സദ്ദാമിന്റെ പതത്തെ തുടര്‍ന്ന് വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങിയിരുന്നു. എന്നാല്‍ , ഈ വര്‍ഷം ഫെബ്രുവരി 15് ഗദ്ദാഫിയുടെ എതിരാളികള്‍ പ്രക്ഷോഭമാരംഭിച്ചത് മറയാക്കിയാണ് ാറ്റോ ആക്രമണമാരംഭിച്ചത്. ഗദ്ദാഫി ഭരണമൊഴിയുന്നതി് പാശ്ചാത്യരാജ്യങ്ങള്‍ തയ്യാറാക്കിയ മാര്‍ഗരേഖ ഏപ്രിലില്‍ അദ്ദേഹം അംഗീകരിച്ചെങ്കിലും വിമതര്‍ തള്ളി. ലിബിയന്‍ ഗോത്രത്തലവന്മാര്‍ "രാജാക്കന്മാരുടെ രാജാവ്" എന്ന പട്ടം ല്‍കി ആദരിച്ച ഗദ്ദാഫി ഖുറാും സോഷ്യലിസത്തിും സ്വന്തം വ്യാഖ്യാങ്ങള്‍ ല്‍കിയയായിരുന്നു ഭരണം ടത്തിയത്. 1963ലാണ് സൈ്യത്തിലെ വിപ്ലവകാരികളായ സഹപ്രവര്‍ത്തകരെ സംഘടിപ്പിച്ച് ഗദ്ദാഫി "ഫ്രീ ഓഫീസേഴ്സ് മൂവമെന്റ്" രൂപീകരിച്ചത്. 1969 സെപതംബര്‍ ഒന്നി് ഇദ്രിസ് രാജാവിെ അധികാരഭ്രഷ്ടാക്കി ഗദ്ദാഫി ഭരണം പിടിച്ചെടുത്തു."സോഷ്യലിസ്റ്റ് പീപ്പിള്‍സ് ലിബിയന്‍ അറബ് ജമരിയ" എന്ന ലിബിയ 1977ലാണ് ലവില്‍വന്നത്.
ഇടക്കാല സര്‍ക്കാരിന് ഭീഷണി തമ്മിലടി
നാലു പതിറ്റാണ്ട് രാജ്യം ഭരിച്ച ഗദ്ദാഫിയുടെ വീഴ്ച ലിബിയയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിനു വഴിതുറന്നു. ഗദ്ദാഫിയെ അട്ടിമറിച്ച് ഭരണം പിടിച്ച വിമതരുടെ ഇടക്കാല ഭരണസഭ തുടക്കത്തിലേ തമ്മിലടിയുടെ സൂചനകള്‍ നല്‍കുന്നുണ്ട്. ഇസ്ലാമികവാദികള്‍ , ഗോത്രവര്‍ഗക്കാര്‍ , വിമതര്‍ എന്നിങ്ങനെ ഭിന്ന രാഷ്ട്രീയ താല്‍പ്പര്യങ്ങളും അഭിപ്രായങ്ങളുമുള്ളവരെ അധികകാലം ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുമോ എന്ന ആശങ്ക ഇടക്കാല സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കുണ്ട്. പോരാട്ടം പാതിവഴിയിലെത്തിയപ്പോള്‍ തന്നെ കഴിഞ്ഞ ജൂലൈയില്‍ വിമതസേനാ തലവന്‍ മേജര്‍ അബ്ദുല്‍ ഫത്തായൂനിസ് പാളയത്തിലെ പടയില്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യം രാഷ്ട്രീയ കലാപത്തിലേക്കും അധികാര വടംവലിയിലേക്കുമാണ് നീങ്ങുകയെന്ന് എന്‍ടിസി ഉപമേധാവിയും ഇടക്കാല പ്രധാനമന്ത്രിയുമായ മഹ്മൂദ് ജിബ്രില്‍ ബുധനാഴ്ച മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഇനി ശ്രദ്ധ പരിവര്‍ത്തന കൗണ്‍സില്‍ നേതാക്കളില്‍
ഗദ്ദാഫി അനന്തരയുഗത്തിലേക്ക് ലിബിയയെ നയിക്കുകയും രാഷ്ട്രീയ, സൈനിക നേതൃത്വം നല്‍കുകയുമാണ് ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. മന്ത്രിസഭയുടെ മാതൃകയില്‍ ഒരു നിര്‍വഹണസമിയി കൗണ്‍സിലിനുണ്ട്. മുസ്തഫ മുഹമ്മദ് അബ്ദുള്‍ ജലീലാണ് അധ്യക്ഷന്‍ . കിഴക്കന്‍ നഗരമായ ബൈദയിലാണ് ജലീല്‍ ജനിച്ചത്. 2007ല്‍ ഗദ്ദാഫി ഭരണത്തില്‍ നിയമമന്ത്രിയായി ചുമതലയേറ്റു. 2010ല്‍ ഗദ്ദാഫിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് രാജിവച്ചു. എന്നാല്‍ രാജി സ്വീകരിക്കാതെ വിമതരെ നേരിടാന്‍ ജലീലിനെ ബെന്‍ഗാസിയിലേക്ക് അയച്ചു. സമാധാനപരമായ പ്രകടനത്തിനെതിരെ വെടിയുതിര്‍ത്തതിന് സാക്ഷിയായി എന്ന കാരണം പറഞ്ഞ് ജലീല്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും വിമതര്‍ക്കൊപ്പം ചേരുകയും അതിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയുംചെയ്തു. കൗണ്‍സിലില്‍ സൈനിക ചുമതല വഹിക്കുന്നത് ഒമര്‍ അല്‍ ഹരീരിയാണ്. 1969ല്‍ ഗദ്ദാഫി സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് ഹരീരിയായിരുന്നു. കൗണ്‍സില്‍ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ തലവനായ മഹ്മൂദ് ജിബ്രില്‍ പ്രധാനമന്ത്രിയായാണ് അറിയപ്പെടുന്നത്. വിദേശകാര്യ ചുമതല വഹിക്കുന്നതും ഇദ്ദേഹമാണ്.
*
കടപ്പാട്: ദേശാഭിമാനി
My Blog List
Saturday, October 22, 2011
Friday, October 21, 2011
ഗദ്ദാഫി യുഗം കഴിയുന്നു
സ്വന്തം ജനതയാല്‍ വെറുക്കപ്പെട്ട മറ്റൊരു ഭരണാധികാരി കൂടി ചരിത്രത്തിന്റെ ഭാഗമാവുന്നു. പതിറ്റാണ്ടുകളോളം ഏകാധിപതിയായി ഭരിച്ച് സാമ്രാജ്യത്വമൊരുക്കിയ ചതിക്കുഴികളിലൊന്നില്‍ ശിരസുടക്കപ്പെട്ട് കിടക്കുന്നത് ഒരു രാഷ്ട്രത്തിന്റെ തലവന്‍ . ഗദാഫിയുടെ ഭരണകാലത്ത് ലിബിയക്കാര്‍ തന്നെ ആയുധമെടുത്ത് തെരുവിലിറങ്ങേണ്ട തരത്തിലുള്ള ജനാധിപത്യധ്വംസനമാണുണ്ടായത്,സംശയമില്ല. നാല്‍പ്പതുവര്‍ഷം ഭരണത്തിലിരുന്നിട്ടും സ്വന്തം ജനങ്ങളുടെ വെറുപ്പുമാത്രം സമ്പാദിച്ചു. അധികാരത്തിന്റെ ലഹരിയില്‍ എല്ലാം മറന്നതിനുള്ള ശിക്ഷ.സൈനികശക്തികൊണ്ട് പ്രതിഷേധിച്ചവര്‍ക്കെല്ലാം മറുപടി കൊടുത്തിരുന്ന ഏകാധിപത്യകാലമാണ് ലിബിയയില്‍ കഴിയുന്നത്. നാളെ ലിബിയ പുതിയപ്രഭാതത്തിലേക്കുണരുമെന്ന പ്രതീക്ഷയൊന്നും ആര്‍ക്കുമില്ല. ഈ സാഹചര്യത്തില്‍ ലോകം ഉറ്റുനോക്കുന്നത് ലിബിയയുടെ ഭാവിയിലേക്കു തന്നെയാണ്.വിമതസേനയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് ഈ രാജ്യത്ത് ജനാധിപത്യവും പൗരവാകാശങ്ങളും സംരക്ഷിക്കാനാവുമോ. ലിബിയ ഇനി നാറ്റോയുടെ തോക്കിന്‍കുഴലിനു മുന്നിലായിരിക്കും.
പ്രകൃതിദത്ത എണ്ണ കൊണ്ട് സമ്പന്നമായ ഈ അറേബ്യന്‍രാജ്യത്തിനു മേല്‍ എന്നും അമേരിക്കയുശട കച്ചവടക്കണ്ണുണ്ടായിരുന്നു.അമേരിക്കയെയും മറ്റുപാശ്ചത്യരാജ്യങ്ങളെയുമെല്ലാം ഗദാഫി എന്നും രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറം മാത്രം നിര്‍ത്തി. ഇനി പിന്‍വാതിലിലൂടെ സാമ്രാജ്യത്വം നുഴഞ്ഞെത്തുമെന്നതില്‍ സംശയങ്ങളില്ല. ഭീകരവാദത്തിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച അമേരിക്ക അഫ്ഗാന്‍ജനതയോടു കാട്ടിയതെന്താണ്. മഹായുദ്ധത്തിനൊടുവില്‍ അവിടെ നിലവില്‍ വന്നത് അമേരിക്കയുടെ പാവസര്‍ക്കാര്‍ എന്നും സാമ്രാജ്യത്തിന് തലവേദനയായിരുന്ന സദ്ദാം ഹുസൈനും ഇറാഖിനും സംഭവിച്ചതും ലോകം കണ്ടു. ഷിയവംശക്കാരെ കൊന്നൊടുക്കിയതായി ആരോപിച്ച് നാറ്റോസൈന്യം പിടികൂടി വധശിക്ഷ വിധിച്ചപ്പോള്‍ ആഹ്ളാദിച്ച ഇറാഖ് ജനത ഇന്ന് ദു:ഖിക്കുകയാണ്. വൈദേശികാധിപത്യത്തിന്റെ നുകത്തിന്‍ കീഴിലെ സ്വാതന്ത്ര്യത്തിന്റെ പാരതന്ത്ര്യമറിയുകയാണവരിപ്പോള്‍ . അതേഗതി തന്നെയായിരിക്കും ലിബിയക്കുമെന്നതില്‍ സംശയമില്ല.
ലോകരാഷ്ട്രങ്ങളിലെല്ലാം പടരുന്ന കലാപത്തിന്റെ വേരുകള്‍ തേടിച്ചെന്നാലെത്തുന്നത് അമേരിക്കയുടെ കച്ചവടക്കണ്ണുകളിലാണ്. ഒരേ കൈകൊണ്ട് ആയുധവും അന്നവും വില്‍ക്കുന്നവരാണവര്‍ . ഒരു രാജ്യത്തിനും സ്വാതന്ത്ര്യവും നീതിയും കൊടുക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. പലസ്തീന് ഐക്യരാഷ്ട്രസഭയില്‍ സ്വതന്ത്രാംഗത്വം നല്‍കണമെന്ന ആവശ്യത്തിന് വിഘാതമായി നില്‍ക്കുന്നതും മറ്റാരുമല്ല. ആളും അര്‍ത്ഥവും കൊടുത്ത് അമേരിക്ക പൊലിപ്പിച്ചെടുത്ത ലിബിയന്‍ വിമതനീക്കത്തിന് പെട്ടെന്ന് ജനപിന്തുണ നേടാനായി. പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടുകിടന്ന ലിബിയയിലെ ജനങ്ങള്‍ക്ക് അത്രമേല്‍ തീവ്രമായിരുന്നു സ്വാതന്ത്ര്യവാഞ്ച.അറബ് ദേശീയതക്കായിരുന്നു ഗദ്ദാഫി മുന്‍തൂക്കം കൊടുത്തത്. രാജ്യത്തിന്റെ സൈനികശക്തി വര്‍ധിപ്പിക്കാനാണ് ഏകാധിപതിയായിരുന്ന ഗദ്ദാഫി ശ്രദ്ധിച്ചത്. പ്രതിഷേധത്തിന്റെ ചെറിയ അലപോലും ഭീഷണികള്‍ക്കു മുന്നില്‍ ഉയര്‍ന്നില്ല. ഇത്രകാലം അമര്‍ത്തിവെച്ചിരുന്ന രോഷമാണ് വിമതസേനയിലൂടെ പുറത്തുവന്നത്.ലിബിയയുടെ മാത്രം സ്ഥിതിയല്ലിത്. ഈജിപ്തിലും തുര്‍ക്കിയിലും പലസ്തീനിലും സുഡാനിലുമെല്ലാം ഉയര്‍ന്ന നിലവിളികള്‍ക്ക് ഒരേ ശബ്ദമായിരുന്നു. മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ വിമതസേനക്ക് താല്‍ക്കാലിക വിജയം. ഗദ്ദാഫിക്ക് അനിവാര്യമായ അന്ത്യം.ആ മരണത്തെച്ചൊല്ലി ആരും വിലപിച്ചേക്കില്ല.പക്ഷേ ചരിത്രം രേഖപ്പെടുത്തും.സ്വന്തം ചെയ്തികളാല്‍ വെറുക്കപ്പെട്ടവനായി അവസാനം ഒരു ജനതക്കുമേല്‍ സാമ്രാജ്യത്വത്തിന്റെ നുകമിട്ടുകൊടുത്തതിന്റെ പേരില്‍

കാവിഭീകരത ഹിന്ദുത്വത്തിന്റെ മൂലഭാവം
പാകിസ്ഥാന്‍ നശിക്കുകയാണെങ്കില്‍ അതിനു കാരണം ഇസ്ലാമിക വര്‍ഗീയതയും ഭീകരവാദവുമായിരിക്കും. ഇന്ത്യയുടെ കാര്യത്തില്‍ അത് ഹൈന്ദവ വര്‍ഗീയതയും ഹിന്ദുത്വ ഭീകരവാദവും ആയിരിക്കും. മെക്ക മസ്ജിദ്, മാല്‌ഗോണ്‍, സംജോദ എക്‌സ്പ്രസ് ഭീകരാക്രമണങ്ങളില്‍ മുഖ്യപ്രതികളായ സ്വാമി അസീമാനന്ദ, ഇന്ദ്രേഷ്‌കുമാര്‍, സ്വാമിനി പ്രഗ്യാസിംഗ് ടാക്കൂര്‍ തുടങ്ങിയവര്‍ നമുക്ക് തരുന്ന സൂചനയിതാണ്. 2001 ലെ ഗുജറാത്ത് വംശഹത്യയും ഗോധ്രാകേസിലെ കോടതിവിധിയിലെ പിഴവുകളും ഹരേണ്‍ പാണ്ഡ്യക്കേസിലെ കോടതിവിധിയുമെല്ലാം ഇത്തരം ഒരു ആപല്‍ സൂചന അര്‍ഥശങ്കകള്‍ക്കിടയില്ലാതെ നല്‍കികഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണുനേരെ നടന്ന ആക്രമണം ഇതിനടിവരയിടുന്നു. ഇവിടെയാണ് ജൂലി ഗിറ്റിന്‍ഗര്‍ എന്ന മതപണ്ഡിതയുടെ ഹിന്ദുത്വ ഭീകരവാദത്തെക്കുറിച്ച് ഒരു നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാകുന്നത്. കാനഡയിലെ മാക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ മതപഠനവിഭാഗത്തില്‍ പഠിപ്പിക്കുകയാണ് ഗിറ്റിന്‍ഗര്‍. 'ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍' വീക്ക്‌ലിയില്‍ അടുത്തിടെ 'കാവിഭീകരത' എന്ന പേരില്‍ അവര്‍ ശ്രദ്ധേയമായ ഒരു ചെറുപഠനം പ്രസിദ്ധീകരിക്കുകയുണ്ടായി.
മതേതരത്വത്തെക്കുറിച്ചുള്ള ആധുനികോത്തര വീക്ഷണങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് പ്രസ്തുത ലേഖനം തുടങ്ങുന്നത്. യൂറോപ്പിനെപോലെ കൃത്യമായ ഒരു മതവിശ്വാസമോ, മതാചാര്യനോ, മതസ്ഥാപനമോ ഇല്ലാത്ത ഇന്ത്യയില്‍ മതേതരത്തെക്കുറിച്ചുള്ള മതവും രാഷ്ട്രീയവും തമ്മിലുള്ള വേര്‍തിരിവ് എന്ന സങ്കല്പം അത്ര പ്രശസ്തമല്ല എന്ന് രാജീവ് ഭാര്‍ഗവയുടെയും മറ്റും വാദഗതികള്‍ ലേഖനത്തില്‍ വിശകലനവിധേയമാകുന്നുണ്ട്. സഹിഷ്ണുത, വൈവിധ്യം, ബഹുസാംസ്‌കാരികത തുടങ്ങിയവയാണ് മതേതരത്വം കൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ പരിമിതികള്‍ക്കുള്ളിലും ഈ സവിശേഷതകള്‍ വളരെ മുമ്പെ ഇന്ത്യയില്‍ നിലനിന്നിരുന്നു എന്നു കാണാം. പക്ഷേ പ്രശ്‌നം ആധുനിക കാലത്ത് ആരാണ് ഈ മഹത്തായ പൈതൃകത്തിന്റെ അവകാശികളെന്നാണ്. അത് സംഘപരിവാറും ഹിന്ദുത്വവാദികളുമല്ല എന്നും മറിച്ച് നെഹ്‌റുവും മറ്റും വിഭാവനം ചെയ്ത മതേതര ദേശീയത (secular nationalism) ആണ് എന്നു കൂടിയവര്‍ വ്യക്കമാകുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെ മതേതരവും സഹിഷ്ണുത നിലനില്‍ക്കുന്നതും അഹിംസാത്മകവുമായി ചിത്രീകരിക്കുന്ന നെഹ്‌റുവിയന്‍ വീക്ഷണത്തിന്റെ മറുപുറമായി മറ്റു സംസ്‌കാരങ്ങളെ വിശിഷ്യ മുസ്ലീങ്ങളെ സാമ്രാജ്യത്വവാദികളും മതരാഷ്ട്രീയവാദികളും അസഹിഷ്ണാലുക്കളുമായി ചിത്രീകരിക്കുന്ന പറയാതെ കിടക്കുന്ന ഒരു മറുവശം ഉണ്ട്. ഇത് പൊതുവേ ആധുനികാശയങ്ങളുടെ ഒരു പൊതുവായ ബലഹീനതയാണ്. ഒന്നിനെപ്പറ്റി പറയുമ്പോള്‍ മോശമായ രീതിയില്‍ അതിന്റെ അപരന്‍ (other) പരാമര്‍ശിക്കപ്പെടുക. ഇങ്ങനെ വ്യത്യാസങ്ങളെ (difference) അടിസ്ഥാനപ്പെടുത്തി ആത്മനിര്‍വചനം നടത്തുന്ന നെഹ്‌റുവിയന്‍ വീക്ഷണങ്ങളും മതേതര ദേശീയതയും ഉള്‍പ്പെടെയുള്ള ആധുനിക സംജ്ഞകളുടെ പ്രശ്‌നങ്ങള്‍ ആധുനികോത്തര വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തിരുത്താവുന്നതേയുള്ളൂ. പക്ഷേ അതല്ല ഹിന്ദുത്വ ഭീകരവാദത്തിന്റെ സ്ഥിതി. ആധുനികതയുടെ തെറ്റുകള്‍ അറിയാതെ വന്നുപോകുന്നതാണെങ്കില്‍ ഹിന്ദുത്വഭീകരവാദികളെ പോലെയുള്ള ഫാസിസ്റ്റുകള്‍ അറിഞ്ഞുകൊണ്ട് തന്നെ ചെയ്യാനുറച്ച് തെറ്റ് ചെയ്യുന്നവരാണ്, ഉറങ്ങുന്നവരല്ല ഉറക്കം നടിക്കുന്നവര്‍.
കാവിഭീകരതയെ ഗിറ്റിന്‍ഗര്‍ കാണുന്നത് ഒരു അപഥസഞ്ചലനമോ ഒരു ലക്ഷണമോ ആയിട്ടല്ല. മറിച്ച് സംഘപരിവാരത്തിന്റെ സജീവവും ഘടനാപരവുമായ ഭാഗമായിട്ടുതന്നെയാണ്. ഇതിന്റെ പ്രചോദനവും ശ്രോതസും വി ഡി സവര്‍ക്കറിന്റെ മതദേശീയത (religious nationalism) എന്ന സങ്കല്പമാണെന്നവര്‍ നിരീക്ഷിക്കുന്നുണ്ട്. രാമജന്മഭൂമി പ്രശ്‌നം പോലെയുള്ള എളുപ്പം ദൃശ്യമാകുന്ന ചില പ്രശ്‌നങ്ങളെ ചുറ്റിപറ്റി ഹൈന്ദവ മതപാരമ്പര്യങ്ങള്‍ക്കു നല്‍കുന്ന അങ്ങേയറ്റം സങ്കുചിതമായ ഒരു വ്യാഖ്യാനമാണ് ഹിന്ദുത്വം എന്നിവിടെ സമര്‍ഥിക്കുന്നത്. ജര്‍മന്‍ ഫാസിസ്റ്റുകളുടെ കുപ്രസിദ്ധമായ ഗീബല്‍സിയന്‍ പ്രചാരണതന്ത്രങ്ങളെ സമര്‍ഥമായി ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ ഈ സങ്കുചിത വീക്ഷണം ദേശീയതയുടെ മറവില്‍ വിജയകരമായി പ്രചരിപ്പിക്കുവാന്‍ സംഘപരിവാറിനായിട്ടുണ്ടെന്ന് ഗിറ്റിന്‍ഗര്‍ മനസിലാക്കുന്നു.
മൂന്ന് കാരണങ്ങള്‍കൊണ്ടാണ് മാലിഗോണ്‍ സ്‌ഫോടനം പോലെയുള്ള ഭീകരചെയ്തികള്‍ മതദേശീയവാദികള്‍ക്ക് പ്രിയങ്കരമാകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്നാമത്തെ കാരണം രാഷ്ട്രത്തെ ശത്രുക്കളായ അപരന്‍മാരില്‍ നിന്നും രക്ഷിക്കുകയാണ് തങ്ങളെന്ന് അവകാശപ്പെടാന്‍ ഇവര്‍ക്കാവുന്നു. കാരണം ഇന്ത്യയ്ക്ക് സുദീര്‍ഘമായ ഒരു അധിനിവേശ പാരമ്പര്യമുണ്ട്. ഇതുമൂലം മുസ്ലീംങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താനവര്‍ക്ക് എളുപ്പമാണ്. അതുകൊണ്ടുതന്നെ ഏതൊരു കലാപവും നൂറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണെന്നവര്‍ വരുത്തിതീര്‍ക്കുന്നു. 'ഈ പ്രതിരോധ ഭാവമാണ്' ഹിന്ദുത്വ ഭീകരവാദത്തിന്റെ വളര്‍ച്ചയ്‌ക്കൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ''നാം ബോംബിന് ബോംബുകൊണ്ട് മറുപടി നല്‍കും'' എന്ന അസീമാനന്ദയുടെ വാക്കുകള്‍ ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നത് കാണാം. ഇവിടെ മറ്റൊരു പ്രധാന മെച്ചം മുസ്ലീംങ്ങളെ മഹാക്രൂരന്‍മാരായി ചിത്രീകരിക്കാം എന്നുള്ളതാണ്. 9/11 അനന്തര കാലഘട്ടം ഇതിനനുസൃതമായ ഒരന്തരീക്ഷം മതദേശീയവാദികള്‍ക്ക് സൃഷ്ടിച്ചു നല്‍കിയിരുന്നു. ''അവര്‍ നിങ്ങളോട് കാട്ടും മുമ്പ് നിങ്ങള്‍ അവരോടു കാട്ടുക'' എന്ന തത്വം. പക്ഷേ ഇതിനിടയ്ക്ക് കാണാതെ പോകുന്നത് ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഇന്ത്യയിലേയ്ക്ക് കുടിയേറിയവരും; കടന്നുകയറിയവരുമാണെന്ന ശാസ്ത്രീയ-ചരിത്രവസ്തുതയാണ്.
രണ്ടാമതായി ജഫര്‍ലെയും മാളവിക മഹേശ്വരിയും ചൂണ്ടിക്കാണിച്ചതുപോലെ മുസ്ലീം ഭീകരവാദികളുടെ തന്ത്രങ്ങള്‍ കടമെടുത്തുകൊണ്ട് മുന്‍പു പറഞ്ഞ പ്രതിരോധ-തിരിച്ചടി ഭാഷ്യത്തിന് സാധുത നല്‍കുക. മുസ്ലീം ഭീകരനെപോലെ ഹിന്ദുത്വ ഭീകരര്‍ തങ്ങളുടെ ചെയ്തികളുടെ ഉത്തരവാദിത്വം പരസ്യമായി ഏറ്റെടുക്കാറില്ല എന്ന വസ്തുതകൂടി ഇതോട് ചേര്‍ത്തുവായിക്കണം. സത്യത്തില്‍ ഭീകരത സൃഷ്ടിച്ച് അതിന്റെയെല്ലാം ഉത്തരവാദിത്വം മുസ്ലീം ഭീകരവാദികളുടെമേല്‍ ആരോപിക്കപ്പെടുമ്പോഴുണ്ടാകുന്ന സാമുദായിക ധ്രുവീകരണത്തില്‍ നിന്നും മുതലെടുക്കലാണ് ഹിന്ദുത്വഭീകരവാദികളുടെ തന്ത്രം. കാരണം ഇത്തരം ഒരന്തരീക്ഷത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യാനിറങ്ങുമ്പോള്‍ കൂടുതല്‍ സ്വീകാര്യതകിട്ടും. അസീമാനന്ദ ഇതിനെ കൗടില്യന്‍ അരുളിചെയ്ത കുത-യുദ്ധതന്ത്രം (Kuta-Yudha) എന്ന നിലക്കാണ് പ്രയോഗിച്ചത്. അതായത് ധര്‍മ-ന്യായ യുദ്ധങ്ങള്‍ എന്ന അര്‍ഥശാസ്ത്രത്തിലെ ആദ്യത്തെ രണ്ട് മാതൃകകള്‍ക്കുശേഷം വരുന്ന കുതന്ത്രങ്ങളുടെ യുദ്ധതന്ത്രം. പരോക്ഷവും വൃത്തികെട്ടതുമായ ഈ യുദ്ധതന്ത്രമനുസരിച്ച് സ്വന്തം ചെയ്തികള്‍ ശത്രുക്കളുടേതാണെന്നു വരുത്തിതീര്‍ക്കാനും ഏതുവിധേനയും ശത്രുനിഗ്രഹണം നടത്തുവാനും 'അര്‍ഥശാസ്ത്ര'മനുസരിച്ച് സാധൂകരണം കണ്ടെത്താനും കഴിയും. 1930 കളില്‍ ജര്‍മനിയിലും ഇറ്റലിയിലും ഫാസിസ്റ്റുകള്‍ വന്‍തോതില്‍ ഈ തന്ത്രം പയറ്റിയിട്ടുണ്ട്. അങ്ങനെയാണ് തങ്ങളുടെ അധികാരാരോഹണത്തിന് തടസമായിനിന്ന റീഷ്സ്റ്റാഗ് എന്ന ജര്‍മന്‍ പാര്‍ലമെന്റിന് ഫാസിസ്റ്റുകള്‍ തീയിടുകയും ആ കുറ്റം ശത്രുക്കളായ കമ്മ്യൂണിസ്റ്റുകാരുടെ തലയില്‍ കെട്ടിവെയ്ക്കുകയും ചെയ്തത്.
ഇതിനു തുടര്‍ച്ചയായാണ് കാവി ഭീകരരുടെ മൂന്നാമത്തെ തന്ത്രം വരുന്നത്. മുസ്ലീംങ്ങള്‍ തന്നെയാണ് മെക്കെ മസ്ജിദ്‌പോലെയുള്ള മുസ്ലീം ആരാധനാലയങ്ങള്‍ അക്രമിച്ചതെന്നു വരുത്തിതീര്‍ത്താല്‍ സ്വന്തം ആളുകളെപോലും കൊന്നുതള്ളാന്‍ മടിയില്ലാത്ത കിരാതന്‍മാരാണ് മുസ്ലീം സമൂഹം എന്നും ഈ മതവിശ്വാസികള്‍ക്ക് ഹിംസയുടേതായ ഈ പൈതൃകത്തില്‍ നിന്നും വിട്ടുനില്‍ക്കാനാവുകയില്ലെന്നും സ്ഥാപിച്ചെടുക്കാം. ഇങ്ങനെ ഇസ്ലാം സമം ഹിംസ എന്ന ഒരു സൂത്രവാക്യം ജനമനസില്‍ രൂഢമൂലമായിക്കഴിഞ്ഞാല്‍ ഹിന്ദു എന്ന വാക്കിനെ ഒരുയര്‍ന്ന സാംസ്‌കാരികാവബോധത്തെക്കുറിക്കുന്ന മതചിഹ്നമായി ഉയര്‍ത്തിക്കാട്ടാം. അങ്ങനെ സവര്‍ക്കറും ഗോള്‍വര്‍ക്കറുമുള്‍പ്പെടെയുള്ള ഹിന്ദുത്വവാദികള്‍ നിദര്‍ശിച്ചതുപോലെ ഇന്ത്യയിലുള്ള എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയുംമേലും ഒരു സാംസ്‌കാരികാധീശത്വം സ്ഥാപിച്ചെടുക്കാം. പിന്നെ ഹിന്ദു എന്നാല്‍ ഇന്ത്യന്‍ എന്നാക്കാം. അങ്ങനെ ഇന്ത്യന്‍ എന്ന പേരില്‍ സങ്കുചിതവും ഹിംസാത്മകവുമായ ഹിന്ദുത്വവാദത്തെ മറ്റു മതസ്വത്വങ്ങളുടെ മുന്നില്‍ നിര്‍ത്തിയിട്ട് മുസ്ലീം വ്യക്തിനിയമം, ന്യൂനപക്ഷ സംവരണം തുടങ്ങിയ തത്വങ്ങള്‍ അട്ടിമറിക്കുക. ഹിറ്റ്‌ലര്‍ അയഥാര്‍ഥവും സങ്കുചിതവുമായ ജര്‍മന്‍ സ്വത്വം എന്ന ഫാസിസ്റ്റ് സങ്കല്പം ഉപയോഗിച്ചുകൊണ്ട് ജൂതരേയും ജിപ്‌സികളെയും വംശഹത്യ ചെയ്തതുപോലെ.
ഹിന്ദുത്വഭീകരവാദത്തിന്റെ യഥാര്‍ഥ ശത്രു മുസ്ലീങ്ങളല്ല. മറിച്ച് അവരുടെ ലക്ഷ്യം ഇന്ത്യയിലെ മതേതര ജനാധിപത്യവും മതേതരദേശീയതയുമാണെന്ന് ഗിറ്റിന്‍ഗര്‍ ഇങ്ങനെ കാര്യകാരണസഹിതം സമര്‍ഥിക്കുന്നു. അങ്ങനെ ഇന്ത്യയുടെ ചിരപുരാതനമായ സനാതന തത്വങ്ങള്‍ക്കെതിരെ തന്നെയാണ് ഹിന്ദുത്വഭീകരവാദികളും അവരുടെ നാനാവിധ സംഘടനകളും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ഇപ്പറഞ്ഞ മതേതരദേശീയതയോ അല്ലെങ്കില്‍ ബി ജെ പി അവകാശപ്പെടുന്നതുപോലെ സാംസ്‌കാരിക ദേശീയതയോ ആണ് തങ്ങളുടെ അടിസ്ഥാനമെന്ന് ഹിന്ദുത്വവാദികള്‍ കരുതുന്നുണ്ടെങ്കില്‍ വര്‍ഗീയവിഭജനവും സാമുദായിക ലഹളയുമുണ്ടാക്കുന്ന തരത്തിലുള്ള വാക്കുകളും പ്രവര്‍ത്തികളും അവരില്‍ നിന്നുമുണ്ടാകാന്‍ പാടില്ല എന്നുകൂടി ഗിറ്റിന്‍ഗര്‍ പറയുന്നു. പക്ഷേ ഇവ രണ്ടുമില്ലെങ്കില്‍ പിന്നെ സംഘപരിവാരം തന്നെയുണ്ടാവില്ലല്ലോ!....
ഹിന്ദുക്കള്‍ ഭീകരവാദികളാവില്ല എന്ന ഹിന്ദുത്വവാദികളുടെ ബാലിശമായ വാദത്തെയും ഗിറ്റിന്‍ഗര്‍ തള്ളിക്കളയുന്നു. ലോകത്തൊരുവര്‍ഗവും അങ്ങനെ ഹിംസക്കെതിരെ ജനിതകമായി പ്രതിരോധശേഷിയുള്ളവരല്ലെന്നവര്‍ വ്യക്തമാക്കുന്നു. ബുദ്ധമതക്കാരുടെ അരാധനാപാത്രമായ ബോധിവൃക്ഷം വെട്ടിമുറിച്ചത് ഒരു ഹിന്ദുരാജാവായിരുന്നു. മിഹിരകുലന്‍ എന്നൊരു ശൈവഭക്തനായ ഹിന്ദു രാജാവാണ് പതിനായിരക്കണക്കിന് ബുദ്ധഭിക്ഷുക്കളെയാണ് ശൂലത്തില്‍ തറച്ച് കൊന്നത്. മഹാത്മാഗാന്ധിയെ കൊന്ന ഭീകരനാരാണ്? ഗോഡ്‌സെ ഹിന്ദുത്വവാദിയായിരുന്നു. ഇനി ഗുജറാത്തിലെ വംശഹത്യയ്ക്ക് നേതൃത്വം കൊടുത്ത മോഡിയെയും പ്രവീണ്‍ തൊഗാഡിയെയും മറ്റും സംഘപരിവാരം പരസ്യമായി തള്ളിപറയുമോ? രണ്ടായിരം ആളുകളെ പൈശാചികമായി കൊന്നുതള്ളിയ, ഒരു സമൂഹത്തെ ഒറ്റ ദിവസംകൊണ്ട് ഒന്നുമല്ലാതാക്കിയ 2001 ലെ ഗുജറാത്ത് വംശഹത്യയിലും വലിയൊരു ഭീകരത സമീപകാല ഇന്ത്യ കണ്ടിട്ടില്ല. അതിനു കാരണക്കാരായവര്‍ തങ്ങള്‍ക്ക് ഭീകരാവാന്‍ പറ്റില്ലെന്ന് പറയുന്നത് താന്‍ കുഞ്ഞാടാണെന്ന് ചെന്നായ് വിളിച്ചു പറയുന്നതുപോലത്തെ കാപട്യവും അപഹാസ്യതയുമാണ്.
*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 20 ഒക്ടോബര്‍ 2011

Thursday, October 20, 2011
എഴുത്തിലെ ഉഷ്ണമേഖലകള്‍...KAKKANADAN........
ഒരു കലാപകാരിയായാണ് സാഹിത്യത്തില്‍ കാക്കനാടന്റെ ഉദയം. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബം. ചൂഷണത്തിനും ഉപചാരത്തിനും സ്വകാര്യ സ്വത്താര്‍ജ്ജനത്തിനും എതിരുനില്‍ക്കുന്നതിനൊപ്പം വ്യവസ്ഥിതിക്കെതിരെ അരാജകമായൊരു ജീവിതവീക്ഷണവും കാക്കനാടനില്‍ വളര്‍ന്നു. മതത്തിന്റെയോ മറ്റേതെങ്കിലും തത്വങ്ങളുടെയോ പ്രചാരകനോ പ്രയോക്താവോ ആയല്ല, ജീവിതയാഥാര്‍ഥ്യങ്ങളെ തന്റേതായ കണ്ണിലൂടെ നോക്കി നിശിതമായി പ്രതികരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം.
"ഉഷ്ണമേഖല"യിലും "ഏഴാംമുദ്ര"യിലും "വസൂരി"യിലും "ഈ നായ്ക്കളുടെ ലോക"ത്തിലും ഒക്കെ കലാപകാരിയുടെ സ്വരം ഉയര്‍ന്നുകേള്‍ക്കാം. പലതും അരാജകമായ രീതിയില്‍ ആണെന്നും പറയാം. "കമ്യൂണിസ്റ്റ് പാര്‍ടിയോട് വിരോധമോ നീരസമോ ഇല്ല. തീരെ എതിര്‍പ്പില്ലെന്നല്ല. എനിക്കെന്റേതായ വിമര്‍ശനമുണ്ട്. പക്ഷേ, അതിനേയൊക്കെ അതിജീവിക്കുന്ന ഇഷ്ടവുമുണ്ട്" -തന്റെ "ഉഷ്മേഖല" പുറത്തിറങ്ങിയപ്പോള്‍ പാര്‍ടി പ്രവര്‍ത്തകരില്‍ നിന്നുയര്‍ന്ന കടുത്ത വിമര്‍ശനങ്ങളെക്കുറിച്ച് പരാമര്‍ശിച്ച് ഒരിക്കല്‍ കാക്കനാടന്‍ പറഞ്ഞു.
തന്റെ നോവലുകളില്‍ അശ്ലീലം കുത്തിച്ചെലുത്തുകയും യുവാക്കളെ വഴിപിഴപ്പിക്കുകയും ചെയ്തുവെന്ന വിമര്‍ശനത്തെ കാക്കനാടന്‍ എന്നും ശക്തമായ ഭാഷയിലാണ് നേരിട്ടത്. തന്റെ നോവലുകള്‍ വായിച്ച് ആരെങ്കിലും വഴിപിഴച്ചിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി വായിക്കുന്ന ആള്‍ തന്നെ ആണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.
ജനയുഗത്തില്‍ പ്രസിദ്ധീകരണം തുടങ്ങിയ "വസൂരി" എന്ന നോവല്‍ അശ്ലീലമെന്ന പേരില്‍ ചില ഭാഗം ഒഴിവാക്കിയപ്പോള്‍ കാക്കനാടന്‍ എതിര്‍ത്തു. പകുതിക്ക് പ്രസിദ്ധീകരണം നിര്‍ത്തി.
തന്റെ ലോകവീക്ഷണം തന്റെ കൃതികളില്‍ തന്നെ അന്തലീനമായിക്കിടക്കുന്നുണ്ടെന്ന നിലപാടായിരുന്നു കാക്കനാടന്റേത്. വായനക്കാരന് അത് കണ്ടെത്താന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. യഥാര്‍ഥ രചനയാണെങ്കില്‍ അതില്‍ മണ്ണിന്റെ മണമുണ്ടാകും. ജനങ്ങളെ നേര്‍വഴിക്ക് നയിക്കാനുള്ള ഉപദേശമാണ് സാഹിത്യം എന്ന നിലപാടൊന്നും കാക്കനാടനുണ്ടായിരുന്നില്ല.
1947ന് ശേഷമുള്ള ഇന്ത്യന്‍ യൗവനത്തിന്റെ സ്വപ്നത്തകര്‍ച്ചയാണ് കാക്കനാടന്റെ നോവലുകള്‍ പ്രശ്നവല്‍ക്കരിച്ചത്. ആ വിഷയം കൈകാര്യം ചെയ്യാതിരിക്കാന്‍ ആത്മാര്‍ഥതയുള്ള ഒരെഴുത്തുകാരനും കഴിയില്ല എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ജീവിതത്തില്‍ നിന്നാണ് അദ്ദേഹം കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത്, കണ്ടെടുത്ത് ആക്കം കൂട്ടിയത്, ആവിഷ്കരിച്ചത്. ഒത്തു തീര്‍പ്പുകള്‍ക്ക് സന്നദ്ധമല്ലാത്തതും ധീരവുമായ ചുവടുവെപ്പുകളായിരുന്നു അദ്ദേത്തിന്റെത്. ആരെയും കൂസാത്ത ധിക്കാരം. എഴുത്ത് കാക്കനാടന് ജീവിത മാര്‍ഗമായിരുന്നു. ജീവനത്തിന് വേണ്ടി പക്ഷെ ഒത്തു തീര്‍പ്പുകള്‍ക്കൊന്നും അദ്ദേഹം വഴങ്ങിയില്ല.
"അജയ്യത"യുടെ അവകാശം
ഇ പി രാജഗോപാലന്‍
കാക്കനാടന്‍ മതത്തെയും രാഷ്ട്രീയത്തെയും ഗൗരവത്തോടെ നോക്കിക്കണ്ട കഥാകാരനാണ്. രണ്ടിന്റെയും ആധികാരികതയില്‍ കഥാകാരന്‍ വിമര്‍ശനം രേഖപ്പെടുത്തുകയും ചെയ്തു. മതത്തെ പാപവേലകളുടെ മുദ്രണം കൊണ്ടും രാഷ്ട്രീയത്തെ ചരിത്രത്തിന്റെ അട്ടിമറി കൊണ്ടുമാണ് കാക്കനാടന്‍ വിമര്‍ശിച്ചത്. മതത്തിനും രാഷ്ട്രീയത്തിനുമപ്പുറത്തെ സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളെ വിലപ്പെട്ടതായി കാണുക എന്നതായി കാക്കനാടന്റെ സര്‍ഗതത്വം. ശരീരത്തിന്റെ അഴിഞ്ഞുലയുന്ന വര്‍ണനകളും ലഹരിദ്രവ്യങ്ങള്‍ മുഖേനയുണ്ടാകുന്ന സ്മൃതിപ്രതീതികളുടെ തോന്നിയതുപോലുള്ള ഒഴുക്കുകളും ഈ തത്വത്തിന്റെ ഭാഗമായാണ് കാക്കനാടന്റെ കടലാസുകളില്‍ വീണ്ടും വീണ്ടും കാണാനിടവന്നത്.
മുതലാളിത്തം ഏര്‍പ്പെടുത്തുന്ന അന്യവത്കരണത്തിന്റെ ഇരകളാണ് ഓരോരുത്തരും എന്ന ബോധമാണ് കാക്കനാടന്റെ നായക സങ്കല്പത്തിലെ ബാധ. മുതലാളിത്തം എന്നതില്‍ പുതിയ കാലത്തെ (പൗരോഹിത്യ) മതത്തെയും (പ്രസ്ഥാനവത്കൃത) രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് കാക്കനാടന്‍ എഴുതിയത്. അന്യവത്കൃതനാണ് എന്ന അനുഭവത്തിന്റെ ഭാഗമായി പല കാക്കനാടന്‍ കഥകളിലും ആവര്‍ത്തിക്കുന്ന പ്രവൃത്തിയാണ് ആഖ്യാനത്തിന്റെ രേഖീയതയെ മറികടക്കുക എന്നത്. ജീവിതത്തെ വൃത്തിയായി, ചിട്ടയായി മനസ്സിലാക്കാനാവുമെന്ന് കരുതുന്നവരുടെ സങ്കേതമാണ് രേഖീയവും യഥാതഥവുമായ ആഖ്യാനം എന്ന് ഈ കഥാകാരന്‍ കരുതിവന്നു. അങ്ങനെ മനസ്സിലാക്കാനായാല്‍ പ്രതീക്ഷയുടെ പ്രമേയം കൂടി അതിലുണ്ടാവും. ഇങ്ങനെയൊരു ലോകജ്ഞാനം കാക്കനാടന് സ്വതവേ ഇല്ല. അതിനാല്‍ പലപ്പോഴും നേരെ ചൊവ്വേയുള്ള കഥാധാരയല്ല, ബോധധാരയാണ് കാക്കനാടന് സ്വാഭാവികമായിത്തീരുന്നത്.
രേഖീയാഖ്യാനത്തില്‍ സ്വാതന്ത്ര്യമില്ല, തോന്നലുകളെയും തീര്‍പ്പുകളെയും മുറിച്ചുമാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്താണ് യഥാതഥാഖ്യാനം ഉണ്ടാവുന്നത് എന്ന വിചാരം കാക്കനാടനെ നയിക്കുന്നുണ്ട്. അന്യവത്കൃതന്റെ റിയലിസം ബോധധാരയാണ് എന്നുതന്നെയും കാക്കനാടന്‍ കരുതിയിരുന്നതായി തോന്നുന്നു. അന്യവത്ക്കരണത്തിന്റെ നടുക്കത്തെ ആഖ്യാനത്തില്‍ സാധ്യമാക്കാനും അതേസമയം അതില്‍നിന്ന് രക്ഷനേടാനും ശ്രമിക്കുന്ന, കഥയിലെ "ഞാന്‍" അവലംബിക്കുന്ന രീതിയാണത്. അത് ഒരു കഥാരീതി മാത്രമാണെന്ന് മനസ്സിലാക്കുന്നത് തെറ്റാണ് - "ഞാന്‍" അനുഭവിക്കുന്ന ജീവിതാവസ്ഥയുടെ തന്നെ സ്വഭാവമാണത്.
"യൂസഫ് സരായിയിലെ ചരസ്വ്യാപാരി" എന്ന ചെറുകഥ വായിക്കുമ്പോള്‍ ഇങ്ങനെയൊക്കെയൊരു അറിവാണുണ്ടാകുന്നത്. ലഹരി ഇതില്‍ അനന്യവത്കരണത്തിന്റെ മരുന്നാണ്. ചരസ്സിന്റെ ചര്യയില്ലാത്ത ഒരു കഥാപാത്രവും ഈ ചെറുകഥയില്‍ ഇല്ല. "എന്റെ വിരലുകളെവിടെ?" എന്ന കഥയിലെ ആഖ്യാതാവിന്റെ നടുക്കത്തിന്റെ ഭൗതിക വ്യാഖ്യാനം എളുപ്പമാക്കുന്ന വിവരണം കുറച്ചുകഴിഞ്ഞ് കിട്ടുന്നുണ്ട്. "കൊണോട്ട് പ്ലേസിലെ പഴകി ദ്രവിച്ചൊരു കെട്ടിടത്തിന്റെ, ജീര്‍ണിച്ച അറയില്‍ , ചിതലു പിടിച്ച ഫയലുകള്‍ക്ക് നടുവില്‍ കുന്തിച്ചിരുന്ന് കള്ളക്കണക്കെഴുതിയുണ്ടാക്കുന്ന" ആളാണ് "ഞാന്‍". തൊഴിലിന്റെയും തൊഴിലിടത്തിന്റെയും ഈ വിവരണം അയാള്‍ അന്യവത്കൃതനാണ് എന്നതിന്റെ നല്ല തെളിവാണ്.
അന്യവത്ക്കരണത്തില്‍നിന്ന് രക്ഷ നേടാനായി അയാള്‍ പരമ്പരാഗത മതത്തെ വിമര്‍ശിക്കുന്നു. ഋഷികേശിലേക്കും ഹരിദ്വാറിലേക്കും രാമേശ്വരത്തേക്കും ബദരീനാഥിലേക്കും കാശിയിലേക്കും പോകുന്നവരെ ചരസ്സിന്റെ ധൂമപാത കാട്ടി "ഞാന്‍" വിളിക്കുന്നുണ്ട്: "ഇതിലേ, ഇതിലേ, ഇതിലേ. ഇതാണു വഴി, ശരിയായ വഴി" എന്ന്. മത-രാഷ്ട്രീയ വിമര്‍ശനം എത്തിച്ചേരുന്നത് മയക്കുമരുന്നിന്റെ പൂജാരിയിലാണ്. ഇങ്ങനെ അന്യവത്ക്കരണത്തിനെതിരായ നീക്കം പാഴായ ഒന്നായിത്തീരുന്നു.
മുതലാളിത്തത്തിലെ സാമ്പത്തിക ചൂഷണംപോലെ പ്രധാനമാണ് അതിലെ അന്യവത്ക്കരണം. ആ അനുഭവത്തിന്റെ നാടകീകരണം എന്ന നിലയില്‍ പ്രസക്തമാണ് ഈ കഥ. നിര്‍ദേശിക്കപ്പെടുന്ന പരിഹാരമാര്‍ഗമെന്ത് എന്ന കാര്യം കണക്കിലെടുക്കുമ്പോഴാണ്, അതിന് ലഹരി എന്ന ഉത്തരമാണുള്ളത് എന്ന് വായിച്ചറിയുമ്പോഴാണ് കഥയോട് പിണങ്ങേണ്ടി വരുന്നത്.
കേരളീയമായ പ്രാദേശിക സംസ്കൃതിയുടെ സൂക്ഷ്മ-സ്ഥൂല ഭാവങ്ങളുടെ കണിശമായ ഗ്രാഹ്യം, ഇന്ത്യന്‍ നഗരാനുഭവങ്ങളുടെ ജ്ഞാനം, ജര്‍മന്‍ ജീവിതം നല്കിയ യൂറോ നാഗരികതയുമായുള്ള നേരിട്ടുള്ള പരിചയം - ഇവ കാക്കനാടന്റെ സര്‍ഗത്തെ വേറിട്ട ഒന്നാക്കുന്നുണ്ട്. തീക്ഷ്ണമായ പദരാശി ഈ അനുഭവങ്ങളെ അദ്ദേഹം ഏതു തരത്തിലാണ് ഉള്‍ക്കൊള്ളുന്നത് എന്നതിന്റെ തെളിവുമാണ്.
ഒറ്റയാന്മാരുടെ പാപ്പാന്‍
ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്ന് പിറവികൊണ്ടവയായിരുന്നു കാക്കനാടന്റെ കഥകള്‍ . പ്രവാസം സമ്മാനിച്ച ചിന്താഭാരം തന്റെ കഥകളിലേക്ക് അദ്ദേഹം പകര്‍ന്നു വച്ചു. രസതന്ത്രത്തിലെ ബിരുദധാരിക്ക് വായനക്കാരന്റെ മനസ്സില്‍ അനുഭൂതികള്‍ തീര്‍ക്കാനുള്ള തന്ത്രം അനുഭവങ്ങള്‍ സമ്മാനിച്ചു. ആധുനിക കാലഘട്ടത്തിന്റെ പടനിലങ്ങളില്‍ പോരാടാന്‍ വിധിക്കപ്പെട്ട "ക്ഷത്രിയന്റെ" കഥ പൂര്‍ത്തിയാക്കാനാവാതെയാണ് കലയുടെ ധീരയോദ്ധാവ് വിടപറഞ്ഞത്. മനുഷ്യബന്ധങ്ങളെക്കുറിച്ചും കാവ്യഭാഷയെക്കുറിച്ചുമുണ്ടായിരുന്ന സാമ്പ്രദായിക സങ്കല്‍പങ്ങളെ മാനിക്കാന്‍ കലാപകാരിയായ ഈ എഴുത്തുകാരന്‍ തയ്യാറായില്ല. നാടന്‍ സംഭാഷണങ്ങളിലൂടെയും പരുക്കന്‍ ശൈലിയിലൂടെയും സദാചാരത്തിന്റെ സര്‍വസീമകളെയും തകര്‍ത്തെറിഞ്ഞ കാക്കനാടന്‍ എഴുത്തില്‍ വേറിട്ട വഴിയാണ് തുറന്നത്.
കാക്കനാടനുമായി നാരായണന്‍ കാവുമ്പായി നടത്തിയ അഭിമുഖത്തില്‍ നിന്ന്:
മലയാളത്തില്‍ പുതിയൊരു കാലഘട്ടത്തിന് തുടക്കമിട്ട എഴുത്തകാരില്‍ പ്രമുഖനാണ് കാക്കനാടന്‍ . വായന എഴുത്തിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
വായന എന്നും ലഹരിയായിരുന്നു. കുട്ടിക്കാലം മുതലുള്ള ശീലമാണത്. വീട്ടിലെ അന്തരീക്ഷത്തില്‍ നിന്നാണ് വായനയോടുള്ള താല്‍പര്യം ജനിച്ചത്. അച്ഛന്‍ സുവിശേഷകനായിരുന്നു. അദ്ദേഹത്തിന് വലിയൊരു ഗ്രന്ഥശേഖരമുണ്ട്. നന്നായി വായിക്കുകയും ഞങ്ങളെ വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു അച്ഛന്‍ .
എഴുതിത്തുടങ്ങിയതിന് പ്രത്യേകിച്ചെന്തെങ്കിലും നിമിത്തം?
അനുജന്‍ രാജന്‍ കാക്കനാടനാണ് എഴുത്തിന് നിമിത്തമെന്ന് പറയാം. രാജന് ആറേഴ് വയസായപ്പോള്‍ കഥകേള്‍ക്കാന്‍ വലിയ താല്പര്യമായിരുന്നു. ഞാന്‍ വായിച്ച കഥകള്‍ അവന് പറഞ്ഞുകൊടുത്തു. വായിച്ച കഥകളുടെ കലവറ കാലിയായപ്പോള്‍ അവയുടെ ചുവടുപിടിച്ച് ഞാന്‍ പുതിയ കള്ളക്കഥകള്‍ പടച്ചുണ്ടാക്കി.
എഴുത്ത?
എന്റെ രചനകളെപ്പറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. അതിനെ സ്വയംവിമര്‍ശനരീതിയില്‍ വിലയിരുത്താറുമുണ്ട്. എഴുത്തിന്റെ കാര്യത്തില്‍ ഞാനിന്നും തുടക്കക്കാരനാണ്. എനിക്കു തോന്നിയ കാര്യങ്ങളാണ് ഞാനെഴുതിയത്. മറ്റുള്ളവര്‍ക്കുവേണ്ടി എഴുതിയിട്ടില്ല. "മണ്ണിന്റെ മണമുള്ള എഴുത്ത്" എന്നൊക്കെ ചിലര്‍ പറയുന്നതുകേള്‍ക്കാം. അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. മണ്ണിന്റെ മണമൊക്കെ സ്വാഭാവികമായി വന്നുകൊള്ളും. ജീവിതത്തോടുള്ള എഴുത്തുകാരന്റെ പ്രതികരണമാണ് അയാളുടെ എഴുത്ത്. ജീവിതത്തെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണമാണ് എഴുത്ത്.
ആധുനികതയുടെ കാലത്തെ മറ്റ് എഴുത്തുകാരെല്ലാം തന്നെ കാലപ്പകര്‍ച്ചയ്ക്കനുസരിച്ച് എഴുത്തിന്റെ ശൈലി നവീകരിച്ചിട്ടുണ്ട്. ആധുനികത പുതിയ കാലത്തെ എഴുത്തിന് തടസ്സമാകുന്നുണ്ടോ?
ഞാന്‍ ആധുനികനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. അങ്ങനെ എഴുത്തുകാരനെ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഭാഗമാക്കി ബ്രാക്കറ്റ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. എഴുത്ത് തുടര്‍ച്ചയാണ്. ഓരോ കാലഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് എഴുത്തിന്റെ രീതിശാസ്ത്രം മാറുന്നുവെന്നേയുള്ളൂ.
"സാക്ഷി" എന്ന നോവലില്‍ നാരായണന്‍കുട്ടി എന്ന കഥാപാത്രത്തിന് ഏതെങ്കിലും പ്രോട്ടോടൈപ്പുമായി ബന്ധമുണ്ടോ?
ഡല്‍ഹിയില്‍നിന്ന് കണ്ടെത്തിയതാണ് നാരായണന്‍കുട്ടിയുടെ മാതൃക. കെ എസ് നായര്‍ . ഒരുപാട് സ്വഭാവങ്ങള്‍ നാരായണന്‍കുട്ടിയും നായരും പങ്കിടുന്നുണ്ട്. അച്ഛനെ കൃഷ്ണപിള്ളച്ചേട്ടന്‍ എന്നേ നായര്‍ വിളിക്കാറുള്ളൂ. "ചേട്ടനാ എന്റെ തന്തപ്പടി" എന്നേ പറയാറുള്ളൂ.
ഉഷ്ണമേഖലയിലെ ശിവന്‍ കാക്കനാടന്റെ ആത്മാംശം കലര്‍ന്ന കഥാപാത്രമാണെന്ന് കേട്ടിട്ടുണ്ട്?
അതെ. കൊട്ടാരക്കരയിലെ ഞങ്ങളുടെ വാടകവീട് കമ്യൂണിസ്റ്റ്നേതാക്കളുടെ ഷെല്‍ട്ടറായിരുന്നു. ചെറുപ്പം മുതല്‍തന്നെ കമ്യൂണിസ്റ്റ്കാരുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. അന്ന് അവര്‍ എന്റെ ഹീറോമാരായിരുന്നു. ഇതിനിടയില്‍ പാര്‍ടി പിളര്‍ന്നു. ആ ദുഃഖത്തില്‍ നിന്നാണ് "ഉഷ്ണമേഖല" ഉണ്ടാകുന്നത്.
ഒറോത കുടിയേറ്റത്തിന്റെ കഥയാണല്ലോ പറയുന്നത്. ഒറോതയുടെ പശ്ചാത്തലമെന്തായിരുന്നു?
അനിയന്‍ തമ്പി വിവാഹം ചെയ്തത് ചെമ്പേരിയില്‍ നിന്നാണ്. കല്യാണത്തിനുമുമ്പേ അമ്മാവന്‍ അവിടേക്ക് കുടിയേറിപ്പാര്‍ത്തിരുന്നു. അമ്മാവന്റെ ബന്ധുവിനെയാണ് തമ്പി കല്യാണം കഴിച്ചത്. ഒറോതയുടെ തുടക്കം പാലായിലാണ്. "99ലെ വെള്ളപ്പൊക്കത്തില്‍ മീനച്ചിലാറിലൂടെ ഒഴുകി വന്നതാണ് ഒറോത. ഒരു വീടങ്ങനെ ഒഴുകിവരികയാണ്. ഏതോ ഒരു വര്‍ക്കിച്ചേട്ടന്‍ നോക്കുമ്പോള്‍ ആ വീടിനകത്ത് ഒരു കൊച്ച്. ആ കുട്ടിയെ വര്‍ക്കിച്ചേട്ടന്‍ പിന്നീട് വളര്‍ത്തുന്നു. വെള്ളത്തിലൊഴുകി വന്ന, വെള്ളമന്വേഷിച്ച് പോയി അപ്രത്യക്ഷയായ ഒറോത. ഞങ്ങളുടെ അമ്മയുടെ പേരും ഒറോതയെന്നാണ്.
നാടോടിജീവിതം നയിച്ച് അലഞ്ഞുനടന്ന കാക്കനാടന് കൊല്ലം നഗരവുമായി ഒരാത്മബന്ധം തന്നെയുണ്ട്. വിശദീകരിക്കാമോ?
ശരിയാണ്. കൊട്ടാരക്കരയും കൊല്ലവും എന്നെ വളര്‍ത്തി വലുതാക്കിയ, വളര്‍ത്തി വഷളാക്കിയ എന്റെ നാടാണെന്ന് പറയാം. കൊട്ടാരക്കര ഗവണ്‍മെന്റ് ഹൈസ്കൂളും കൊല്ലം ശ്രീനാരായണ കോളേജുമായിരുന്നു എന്റെ വിദ്യാകേന്ദ്രങ്ങള്‍ . കൊട്ടാരക്കരയ്ക്കടുത്ത് മൈലം എന്ന ഗ്രാമത്തിലാണ് ഞങ്ങള്‍ താവളമുറപ്പിച്ചത്. ഓലമേഞ്ഞ ഒരു ചെറിയ വീടും 40 സെന്റ് സ്ഥലവുമായിരുന്നു ഞങ്ങളുടെ ഭൂസ്വത്ത്. ആ പ്രദേശവും അവിടെ ജീവിച്ച മനുഷ്യരും മനസ്സില്‍നിന്ന് ഒരുനാളും പറിച്ചുകളയാന്‍ വയ്യാത്ത ആത്മാംശങ്ങളായി. 55ല്‍ ഒരു ഡിഗ്രിയുമായി ഞാന്‍ കൊല്ലം വിട്ടതാണ്. ഇരുമ്പനങ്ങാട്, നൂറനാട് പടനിലം, തിരുച്ചി, മദ്രാസ്, ദില്ലി, ലൈപ്സിഗ് അങ്ങനെ പലേടങ്ങളിലും ചേക്കേറി. എല്ലാം കൊല്ലത്തേക്ക് തിരിച്ചുവരാന്‍ വേണ്ടി മാത്രം. 68ല്‍ ഞാന്‍ വീണ്ടും കൊല്ലം നിവാസിയായി.
"കമ്പോളം" സ്വന്തം നഗരമായ കൊല്ലത്തെക്കുറിച്ചുള്ള രചനയാണല്ലോ. അതിന്റെ തുടര്‍ച്ചയും പിന്നീട് പുറത്തുവന്നില്ല
"കമ്പോളം" എന്റെ വലിയൊരു ആഗ്രഹമായിരുന്നു. കൊല്ലം എന്റെ നഗരമാണ്. ചിരപുരാതനമായ ചരിത്രവും സംസ്കാരവുമുള്ള കൊല്ലത്തിന്റെ വ്യാപാരശൃംഖല ബാബിലോണിയ വരെ നീണ്ടുപോകുന്നതാണ്. വായിച്ചും കണ്ടും കേട്ടുമറിഞ്ഞും സ്വന്തമാക്കിയ വലിയൊരു അനുഭവം മനസ്സിലുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ ചരിത്രം പ്രമേയമാക്കി രണ്ടു സൃഷ്ടികള്‍ മുമ്പ് നടത്തിയിരുന്നു. അതിനുശേഷമാണ് "കമ്പോള"ത്തിന്റെ രചന തുടങ്ങിയത്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന "ക്ഷത്രിയന്‍" പുറത്തിറങ്ങിയതുമില്ല. എന്താണ് എഴുത്തിന് തടസ്സമായത്?
ഈ പറഞ്ഞ പ്രമേയങ്ങളെല്ലാം കുറേക്കൂടി വിശദമായ രചനകള്‍ക്ക് വിധേയമാക്കണമെന്ന് കരുതിയതുതന്നെയാണ്. പല കാരണങ്ങളാല്‍ നടന്നില്ല. പിന്നെ, പിശുക്കിയെഴുതുന്നത് എനിക്ക് ഇഷ്ടമല്ല. വലിയ രചനകള്‍ക്ക് സാവകാശം കിട്ടിയതുമില്ല.
സാഹിത്യത്തിനപ്പുറം ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഏതിനോടെങ്കിലും പ്രത്യേക ആഭിമുഖ്യം തോന്നിയിട്ടുണ്ടോ?
ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് മാര്‍ക്സിസമാണ്. കുട്ടിക്കാലത്തെ വീട്ടിലെ അന്തരീക്ഷം അതിന് പ്രേരിപ്പിച്ചിരിക്കാം. കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവിടങ്ങളിലൊന്നായിരുന്നു കൊട്ടാരക്കരയിലെ ഞങ്ങളുടെ വീട്. എം എന്‍ ഗോവിന്ദന്‍നായര്‍ നാഗര്‍കോവില്‍ ജയില്‍ചാടി വന്നത് കൊട്ടാരക്കരയിലെ വാടകവീട്ടിലേക്കായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഒളിവില്‍ പാര്‍ക്കുന്നവരെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകില്ല. കാരണം അപ്പന്‍ സുവിശേഷപ്രവര്‍ത്തകനാണല്ലോ.
കമ്യൂണിസ്റ്റുകാര്‍ നല്ല പുസ്തകങ്ങളും പരിചയപ്പെടുത്തി. റഷ്യയില്‍ നിന്നുള്ള ഈടുറ്റ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ . അങ്ങനെയാണ് മാര്‍ക്സിനെ വായിക്കാന്‍ അവസരമുണ്ടായത്. മിച്ചമൂല്യസിദ്ധാന്തത്തെ മൗലികമായി വിശദീകരിച്ച് എന്നെപ്പോലുള്ളവര്‍ക്ക് അധ്വാനത്തിന്റെ വിലയെന്തെന്ന് ബോധ്യപ്പെടുത്തിയത് മാര്‍ക്സാണ്. വര്‍ഗവിഘടിത സമൂഹത്തിന്റെ പ്രത്യയശാസ്ത്ര പരിസരത്തെക്കുറിച്ചുള്ള മാര്‍ക്സിയന്‍ കാഴ്ചപ്പാടിന് പകരംവെക്കാന്‍ മറ്റൊന്നില്ല.
പുതിയ ലോകസാഹചര്യത്തില്‍ കമ്യൂണിസത്തെ എങ്ങനെ വിലയിരുത്തുന്നു?
കമ്യൂണിസം തകര്‍ന്നുവെന്നോ പ്രസക്തി നഷ്ടപ്പെട്ടുവെന്നോ ഞാന്‍ കരുതുന്നില്ല. 1917ലെ ഒക്ടോബര്‍ വിപ്ലവം ലോകത്തില്‍ വലിയ സ്വാധീനമുണ്ടാക്കി. അന്നുമുതല്‍തന്നെ അതിനെ തകര്‍ക്കാനുള്ള മുതലാളിത്ത ശ്രമങ്ങളുമുണ്ടായി. അതില്‍നിന്നെല്ലാം സോഷ്യലിസത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ലെനിനും സ്റ്റാലിനുമെല്ലാം നടത്തിയത്. ഇക്കാര്യത്തില്‍ സ്റ്റാലിന്‍ ന്യായീകരിക്കപ്പെടാവുന്ന ഭരണാധികാരിയാണ്. ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ച പ്രതിവിപ്ലവകാരികളാണ് പില്‍ക്കാലത്ത് സോവിയറ്റ് യൂണിയനെ തകര്‍ത്തത്. മാര്‍ക്സിസം തകര്‍ന്നുവെന്ന് പറയുന്നത് ശരിയല്ല. അതിനെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ തെറ്റിയെന്നുവരാം

ഉത്തര്‍പ്രദേശില്‍ ആരോഗ്യമേഖലയില്‍ 8500 കോടി രൂപയുടെ അഴിമതി
അഴിമതി നമുക്ക് സുപരിചിതമായ ഒരു വാക്കായി മാറി. ഉത്തര്‍പ്രദേശില്‍ നടന്ന ഈ അഴിമതിക്കഥ വായിച്ചാല്‍ ഇങ്ങനെയും പണം തട്ടാമെന്ന് നമുക്ക് ബോധ്യപ്പെടും.
നാലുവര്‍ഷം മുമ്പാണ് സുഭദ്ര ചറാസിയ എന്ന സ്ത്രീയുടെ വലത് കണ്ണിന് തിമിരം ബാധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇടതുകണ്ണിന്റെ കാഴ്ചയും മങ്ങുകയാണ്. 75 കാരിയായ ഈ സ്ത്രീക്ക് ഉടനെ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെടും. അവര്‍ക്ക് രണ്ട് ആണ്‍മക്കള്‍. രണ്ടുപേരും വിവാഹിതര്‍. ലഖ്‌നൗവില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ ഗ്രാമത്തിലാണ് താമസം. കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനം പരിമിതിയോടെ ഉപജീവനത്തിന് മാത്രമേ തികയൂ. തിമിരത്തിന് ഓപ്പറേഷന്‍ നടത്താന്‍ പണമില്ല. ഏകദേശം 15000 രൂപ വേണ്ടിവരും. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം ഈ സ്ത്രീയുടെ ഓപ്പറേഷന്‍ നടന്നുകഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ രേഖകള്‍ പ്രകാരം ആ ഗ്രാമത്തിലെ 60 വയസ് കഴിഞ്ഞ എല്ലാവരുടെയും കണ്ണ് ഓപ്പറേഷന്‍ നടന്നു കഴിഞ്ഞു. പാവപ്പെട്ട ഗ്രാമീണര്‍ക്ക് കാഴ്ചശക്തി നല്‍കാനുള്ള പൊതുപണം സ്വകാര്യ ഏജന്‍സികളും ആശുപത്രികളും ഡോക്ടര്‍മാരും കീശയിലാക്കി. പദ്ധതി വളരെ എളുപ്പം. വോട്ടര്‍പട്ടികയില്‍ നിന്നും 60 വയസ് തികഞ്ഞവരുടെ പേരും വിലാസവും രോഗികളുടെ രജിസ്റ്ററില്‍ ചേര്‍ത്ത് ഓപ്പറേഷന്‍ നടത്തിയതായി രേഖയുണ്ടാക്കി. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം (എന്‍ ആര്‍ എച്ച് എം) കീഴിലുള്ള ഈ പദ്ധതിയുടെ ബില്ലുകള്‍ മാറിയത് അനായാസം.
ഓരോ ഓപ്പറേഷനും സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 750 രൂപ. ലഖ്‌നൗ ജില്ലയില്‍ മാത്രം എന്‍ ആര്‍ എച്ച് എം പദ്ധതി നടപ്പിലാക്കുന്ന സ്വകാര്യ ആശുപത്രികളില്‍ 3000 - 5000 ഓപ്പറേഷനുകള്‍ നടത്തിയതായി രേഖകള്‍ ഉണ്ടാക്കി. ഉത്തര്‍പ്രദേശ് പൊലീസിലെ പ്രത്യേക ദൗത്യസേനയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വളരെ പ്രധാനകാര്യങ്ങളാണ്. ലഖ്‌നൗവിലെ മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബി പി സിംഗ് ഏപ്രില്‍ രണ്ടാം തീയതി വധിക്കപ്പെട്ടു. അദ്ദേഹത്തിന് മുമ്പ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയിരുന്ന വിനോദ് ആര്യ 2010 ഒക്‌ടോബര്‍ 27-ാം തീയതി പ്രഭാത നടത്തത്തിനിടെ തന്റെ വീടിനടുത്ത് വച്ച് വധിക്കപ്പെട്ടു. ആര്യയും സിംഗും വധിക്കപ്പെട്ടത് ഒരേ തോക്ക് കൊണ്ടാണെന്ന് അന്വേഷണം തെളിയിച്ചു. ഈ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഡപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വൈ എസ് സചാന്‍ ആയിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തതാണ് വധത്തിന് കാരണം. ഡോ വൈ എസ് സച്ചാന്‍ ജയിലിലായി. ജൂണ്‍ 22 ന് നാടകീയമാംവിധം അദ്ദേഹം ജയിലില്‍ തന്നെ വധിക്കപ്പെട്ടു. ഈ കൊലപാതകം ഉന്നതങ്ങളില്‍ നടന്ന ഗൂഢാലോചനയായിരുന്നു. എന്‍ ആര്‍ എച്ച് എം പദ്ധതികളിലൂടെ തട്ടിയ പണം ഉന്നതര്‍ക്ക് കൈമാറുന്ന പ്രധാന കണ്ണിയാണ് ഡോ വൈ എസ് സചാന്‍.
2005 ല്‍ എന്‍ ആര്‍ എച്ച് എം പദ്ധതി ആരംഭിച്ചതിനുശേഷം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്നും ലഭിച്ചത് 8570 കോടി രൂപയാണ്. പാവപ്പെട്ട ഗ്രാമീണര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ക്ക് സൗജന്യചികിത്സ നല്‍കാനുള്ള പദ്ധതിയാണിത്. 2007 മുതല്‍ 2009 വരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ അധികാരപരിധിയില്‍ തന്നെയായിരുന്നു ഫണ്ടുകള്‍. അവര്‍ തന്നെയാണ് കുടുംബക്ഷേമം കൈകാര്യം ചെയ്യുന്ന മന്ത്രി. ജില്ലകള്‍ക്ക് ഫണ്ട് കൈമാറി കഴിഞ്ഞാല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരുടെ അധികാരപരിധിയിലാണ്. ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ്. ഈ പ്രശ്‌നം ഒഴിവാക്കാന്‍ കുടുംബക്ഷേമകാര്യങ്ങള്‍ക്കുവേണ്ടി പ്രത്യേക ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുകയാണ് മായാവതി ചെയ്തത്. അങ്ങിനെ എല്ലാ ജില്ലകളിലും മുഴുവന്‍ ഫണ്ടും തന്റെ പൂര്‍ണനിയന്ത്രണത്തിലാക്കാന്‍ മായാവതിക്ക് സാധിച്ചു.
യു പിയിലെ ഖയ്തി എന്ന ഗ്രാമത്തിലെ 25 കാരിയായ ബില്‍സാവതി 12 കിലോമീറ്റര്‍ അകലെയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പോകുന്നവഴിക്ക് റോഡരികിലാണ് തന്റെ കുഞ്ഞിന് ജന്‍മം നല്‍കിയത്. എന്‍ ആര്‍ എച്ച് എം സ്‌കീമില്‍ ആ സ്ത്രീക്ക് അര്‍ഹതപ്പെട്ട 1400 രൂപ ജനനി കല്യാണ യോജന നല്‍കാന്‍ അധികാരികള്‍ തയ്യാറായില്ല. ഗ്രാമപ്രദേശങ്ങളിലെ ഗര്‍ഭിണികള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയാണിത്. ലഖ്‌നൗവില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സെയ്ദ്പൂരില്‍ ഗര്‍ഭിണികള്‍ക്ക് പണം നല്‍കിയതിന്റെ വൗച്ചറുകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം വ്യാജമാണെന്ന് കണ്ടെത്തി. യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ഒരു സഹായവും ലഭിച്ചതുമില്ല. 2008 നുശേഷം ഒരു പ്രസവത്തിന് 2100 രൂപ (1400 രൂപാ പ്രസവിച്ച സ്ത്രീക്കും 700 രൂപാ മിഡ് വൈഫിനും) നല്‍കുന്ന പദ്ധതിയില്‍ 1.44 കോടി പ്രസവത്തിന് തുക ചെലവഴിച്ചതായി രേഖകളില്‍ കാണുന്നു. യഥാര്‍ഥജനനം ഇതിന്റെ 25 ശതമാനം മാത്രമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
കഴിഞ്ഞവര്‍ഷം പ്രഭാത്കുമാര്‍ യാദവ് പശുപതി നേത്ര ചികിത്സാലയത്തില്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായി. 15000 രൂപയോളം ഓപ്പറേഷന് ചെലവായി. ചെറിയ പെട്ടിക്കട നടത്തി ഉപജീവനം നയിക്കുന്ന പ്രഭാത്കുമാര്‍ കൂട്ടുകാരില്‍ നിന്നും ഒരു പലിശക്കാരനില്‍ നിന്നും കടം വാങ്ങിയാണ് ചെലവഴിച്ചത്. ഒരു വര്‍ഷം കൊണ്ട് 2000 രൂപാ മാത്രമേ വീട്ടാന്‍ സാധിച്ചുള്ളു. കടം തീരാന്‍ ചുരുങ്ങിയത് അടുത്ത അഞ്ചുവര്‍ഷം വേണ്ടിവരും. എന്നാല്‍ ഈ സ്വകാര്യ ആശുപത്രി ഈ വര്‍ഷം മാത്രം കള്ളക്കണക്കുകളിലൂടെ നേടിയത് 20 ലക്ഷം രൂപാ. ഈ ആശുപത്രിയുടെ സമീപപ്രദേശങ്ങളില്‍ 'തെഹല്‍ക' നടത്തിയ അന്വേഷണം ഗുരുതരമായ പല പ്രശ്‌നങ്ങളും പുറത്തുകൊണ്ടുവന്നു. ആശുപത്രിയുടെ ഏറ്റവും അടുത്ത മൂന്ന് ഗ്രാമങ്ങള്‍ ബിവേപൂര്‍, അബോരി, ബിഖാപൂര്‍വ. ഈ മൂന്ന് ഗ്രാമവാസികള്‍ക്കും പ്രസ്തുത ആശുപത്രി എന്‍ ആര്‍ എച്ച് എം ന് കീഴില്‍ ജില്ലാ അന്ധത നിയന്ത്രണ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തതും സൗജന്യ ചികിത്സ നടത്താന്‍ ബാധ്യതപ്പെട്ട ആശുപത്രിയാണെന്നും ഒരാള്‍ക്ക് പോലും അറിവില്ലായിരുന്നു.
വിചിത്രമായ കാര്യങ്ങള്‍ ഏറെയുണ്ട്. 2010 ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫസ്റ്റ് റിഫോര്‍മല്‍ യൂണിറ്റ് കിറ്റ് വാങ്ങാന്‍ 32 കോടി രൂപാ ചെലവഴിച്ചു. ഇതിനായി ടെണ്ടറുകള്‍ ക്ഷണിച്ചപ്പോള്‍ ഒരു കിറ്റിന് 60,000 - 70,000 രൂപാ നിരക്കില്‍ ടെണ്ടറുകള്‍ ലഭിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടെണ്ടര്‍ പരിഗണിക്കാതെ ഡല്‍ഹിയിലെ ഒരു കമ്പനിക്കാണ് ടെണ്ടര്‍ നല്‍കിയത്. അവര്‍ വാങ്ങിയ വിലയോ - ഒരു കിറ്റിന് 5.89 ലക്ഷം രൂപ. അതേവര്‍ഷം എന്‍ ആര്‍ എച്ച് എം പദ്ധതിയുടെ പ്രചരണത്തിനായി 119 കോടി രൂപയാണ് ചെലവഴിച്ചത്. ഭരണകക്ഷിയോട് അടുപ്പമുള്ള ഒരു ലോക്കല്‍ ന്യൂസ് ചാനലിനാണ് ഇത് നല്‍കിയത്. കോണ്‍ട്രാക്ട് പ്രകാരം റോഡരികില്‍ പരസ്യബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം. എന്നാല്‍ തെഹല്‍ക സന്ദര്‍ശിച്ച ഒരു സ്ഥലത്തും ഒരു ബോര്‍ഡുപോലും കണ്ടില്ല. സാമൂഹ്യപ്രവര്‍ത്തകനായ സച്ചിദാനന്ദ ആണ് അലഹബാദ് ഹൈക്കോടതിയില്‍ ഈ കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്ന് ഹര്‍ജി നല്‍കിയത്. 71 ജില്ലകളിലും വിശദമായ അന്വേഷണം നടത്തുന്നതിനു പകരം ലഖ്‌നൗവില്‍ മാത്രം സി ബി ഐ അന്വേഷണത്തിനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഓപ്പറേഷന്‍ തിയേറ്ററിലെ ഉപകരണങ്ങള്‍ വാങ്ങിയതിലും പുതിയ ആംബുലന്‍സുകള്‍ വാങ്ങിയതിലും വന്‍ അഴിമതിയാണ് നടന്നത്.
അനീതിക്കെതിരെ കലാപം ഉയര്‍ത്തുന്ന ഒരു ജനതയായി നാം ഉണരണം. ചോദ്യം ചെയ്യുക എന്നത് നാം ഒരു ശീലമാക്കണം. പൊതുപണം കൊള്ളയടിക്കുന്നവരെ ജനമധ്യത്തില്‍ വിചാരണ ചെയ്യണം. പാവപ്പെട്ടവനുവേണ്ടി കൊട്ടിഘോഷിക്കുന്ന മുഴുവന്‍ പദ്ധതികളും അന്വേഷണത്തിന് വിധേയമാക്കണം.
*
കെ ജി സുധാകരന്‍ കരിവെള്ളൂര്‍ (തെഹല്‍കയോട് കടപ്പാട്) ജനയുഗം

വിപണിയുടെ അദൃശ്യകരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയം
ഐക്യ ജനതാദള്‍ പാര്‍ട്ടി നേതാവ് ശരത്‌യാദവ് വളരെ അപൂര്‍വമായേ ഗൗരവമേറിയ കാര്യങ്ങള്‍ പറയാറുള്ളു. അത്തരത്തില്‍പ്പെടുന്നൊരു കാര്യം ഈ അടുത്തകാലത്ത് കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിനെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി. ''ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. ആരാണോ ഇംഗ്ലീഷ് സംസാരിക്കുന്നത് അവര്‍ക്കു കൂടുതല്‍ വകുപ്പുകള്‍ ലഭിക്കും''. ഉപരി-മധ്യവര്‍ഗങ്ങളുടെ സര്‍ക്കാരാണ് മന്‍മോഹന്‍സിംഗിന്റെതെന്നും അതുകൊണ്ടു തന്നെ അത്തരക്കാരുടെ ആവശ്യങ്ങളും ആവലാതികളുമാണ് അത് ചെവിക്കൊള്ളുന്നത് എന്നുമാണ് ശരത്‌യാദവ് ഭാംഗ്യന്തരേണ പറഞ്ഞുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നിരീക്ഷണത്തെ ദൃഢപ്പെടുത്തുന്നതാണ് കേന്ദ്ര പ്ലാനിംഗ് കമ്മിഷന്‍ ഈ അടുത്തകാലത്ത് സുപ്രിംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലം.
ദാരിദ്ര്യരേഖയാണ് വിഷയം. നഗരപ്രദേശങ്ങളില്‍ പ്രതിമാസം 4,324 രൂപയും ഗ്രാമങ്ങളില്‍ 3,905 രൂപയും വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍പെടുന്നവരാണെന്നാണ് സത്യവാങ്മൂലത്തില്‍ കമ്മിഷന്‍ എടുത്ത നിലപാട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നഗര-ഗ്രാമപ്രദേശങ്ങളില്‍ പ്രതിദിനം യഥാക്രമം 32 ഉം 26 ഉം രൂപ വരുമാനമുള്ളവര്‍ ദരിദ്രരല്ല എന്നു സാരം! പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരത്തോടെയാണ് പ്രസ്തുത സത്യവാങ്മൂലം കമ്മിഷന്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നത് ഇത്തരുണത്തില്‍ സ്മരണീയമാണ്. 2004-05 സാമ്പത്തിക വര്‍ഷത്തിലെ വിലനിലവാര പ്രകാരം ടെണ്ടുല്‍ക്കര്‍ കമ്മിറ്റി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ക്കൊപ്പം 2010-2011 വര്‍ഷങ്ങളിലെ വ്യവസായത്തൊഴിലാളികള്‍ക്കുള്ള ഉപഭോക്തൃ വിലസൂചിക കൂടി കണക്കിലെടുത്താണത്രെ ഇത്തരത്തിലൊരു നിഗമനത്തില്‍ കമ്മിഷന്‍ എത്തിച്ചേര്‍ന്നത്. ഇതിലും രസകരമാണ് അത് (കമ്മിഷന്‍) ഓരോ ഇനത്തിലും വകയിരുത്തിയിരിക്കുന്ന ചിലവിന്റെ തോത്. ചില ഉദാഹരണങ്ങള്‍ ഇതാ: ഭക്ഷ്യസാധനങ്ങള്‍-5 രൂപ, പരിപ്പുവര്‍ഗങ്ങള്‍-1 രൂപ, പച്ചക്കറി-1.8 രൂപ, പാല്-2-3 രൂപ, നഗരങ്ങളില്‍ പ്രതിമാസ വീട്ട് വാടക 49 രൂപ, വിദ്യാഭ്യാസ ചെലവ്-29.60 രൂപ! എത്ര ലളിതമാണ് കമ്മിഷന്റെ കണക്കുകൂട്ടല്‍. വിദ്യാഭ്യാസത്തിന് പ്രതിദിനം ഒരു രൂപ,. വീട്ടുവാടകയ്ക്ക് ഒന്നര രൂപ.
വിലക്കയറ്റം കത്തിക്കാളിനില്‍ക്കുന്ന ഈ സമയത്ത് 32/26 രൂപ കൊണ്ട് നാം എങ്ങനെയാണ് ദാരിദ്ര്യത്തെ അകറ്റിനിര്‍ത്തുന്നത്? 2004 മുതല്‍ 2011 വരെയുള്ള ഏഴ് വര്‍ഷക്കാലത്ത് പരിപ്പിന്റെ വില ഉയര്‍ന്നത് ഏതാണ്ട് 300 ശതമാനമാണ് - 34 രൂപയില്‍ നിന്നും 99 രൂപയിലേയ്ക്ക്. ഇത് അരിയുടെ കാര്യത്തില്‍ 44 ശതമാനവും ആട്ടയുടെ കാര്യത്തില്‍ 55 ശതമാനവും ഉപ്പിന്റെ കാര്യത്തില്‍ 42 ശതമാനവുമാണ്. എന്നിട്ടും നമ്മുടെ ആസൂത്രണ കമ്മിഷന്‍ പ്രധാനമന്ത്രിയുടെയും പരിവാരങ്ങളുടെയും മൗനാനുവാദത്തോടെ മൊഴി യുന്നു. 32/26 രൂപയുണ്ടെങ്കില്‍ നമുക്ക് ദാരിദ്ര്യത്തെ അകറ്റാമെന്ന്! വിലക്കയറ്റത്തെക്കുറിച്ച് കമ്മിഷന്‍ ഡപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക്ക്‌സിങ് ആലുവാലിയയോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ ഉത്തരം ഇതിലും രസകരമാണ്. ''രാജ്യം കൈവരിച്ച സമൃദ്ധിക്ക് നാം നല്‍കുന്ന വിലയാണ് വിലക്കയറ്റം''. ഈ സമൃദ്ധിയുടെ പങ്ക് ആര് പറ്റുന്നു എന്ന ചോദ്യം തല്‍ക്കാലം നമുക്ക് ഉപേക്ഷിക്കാം.
സംഗതി വിവാദമായതോടെ, രാഷ്ട്രീയമായി ഉത്തരവാദിത്വം ഇല്ലാത്തവരാണ് സത്യവാങ്മൂലം തയ്യാറാക്കിയത് എന്നു പറഞ്ഞ് തടിതപ്പാനാണ് സര്‍ക്കാര്‍ തുനിഞ്ഞത്. പോരെങ്കില്‍ മൊണ്ടേക്ക്‌സിംഗ് ആലുവാലിയയേയും ജയ്‌റാംരമേഷിനെയും ഉള്‍പ്പെടുത്തി ഒരു പത്രസമ്മേളനവും നടത്തി. അതില്‍ ഇരുവരും പറഞ്ഞത് ഇങ്ങനെ - ''സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ ദാരിദ്ര്യരേഖയുടെ അടിസ്ഥാനത്തിലല്ല നിര്‍ണയിക്കപ്പെടുന്നത്!'' നമ്മുടെ ഭരണകൂടം എത്ര ഭംഗിയായാണ് നുണ പറയുന്നത്. വളരെ ചുരുക്കം ചില കാര്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ - ഉദാഹരണത്തിന് തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസാവകാശം, സംയോജിത ശിശുക്ഷേമ പദ്ധതി - ബാക്കി ഉള്ളവ എല്ലാ - റേഷന്‍വിതരണം ഉള്‍പ്പെടെ - ദാരിദ്ര്യരേഖയുടെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത് എന്നു മനസിലാക്കുന്നവരാണ് നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍. ഭരണകൂടത്തിന് മാത്രം അത് അറിയില്ലെന്നു വരുമോ?
അപ്പോള്‍ പ്രശ്‌നം അറിവിന്റെതല്ല. വിവിധ സാമൂഹ്യവിഭാഗങ്ങളോടുള്ള ഭരണവര്‍ഗത്തിന്റെ സമീപനത്തിന്റേതാണ്. ദരിദ്ര്യരുടെ കാര്യം വരുമ്പോള്‍ സര്‍ക്കാരിന് നല്‍കാന്‍ കൈവശം പണമില്ല. അതേസമയം 60 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിക്കുകയും ചെയ്യുന്നു. ഇതിന്റെ മറുവശമാണ് സമ്പന്നര്‍ക്ക് അത് നല്‍കുന്ന കരം ഇളവും മറ്റു കാര്യങ്ങളും കഴിഞ്ഞ ആറു ബജറ്റുകളിലായി ഇവര്‍ക്ക് കരം ഇളവായി മാത്രം നല്‍കിയത് 21 ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഇതേ കാലയളവില്‍ സാധാരണക്കാര്‍ക്കുള്ള ഭക്ഷ്യ സബ്‌സിഡി സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ബജറ്റില്‍ വ്യവസായ-വാണിജ്യ പ്രമുഖര്‍ നല്‍കേണ്ട നികുതി കുടിശ്ശിക എഴുതി തള്ളിയ വകയില്‍ പൊതുഖജനാവിന് ഉണ്ടായ നഷ്ടം 5 ലക്ഷം കോടി രൂപയാണെന്ന കാര്യം കൂടി ഇവിടെ ഓര്‍ക്കുക. ഇതിന്റെ ഒരംശം മാത്രം മതി സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കാന്‍. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് സാമ്പത്തിക പ്രതിസന്ധിയെക്കാള്‍ പ്രശ്‌നം ഭരണകൂടത്തിന്റെ മനോഭാവമാണെന്ന് ഇത് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് എട്ടു ശതമാനം സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ഗവണ്‍മെന്റ് പ്രസംഗിക്കുമ്പോഴും ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ തോത് കേവലം എട്ട് ശതമാനത്തില്‍ ഒതുങ്ങിനില്‍ക്കുന്നത്.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി 'യഥാര്‍ഥ ജനകീയാസൂത്രണം' ആണെന്നാണ് പദ്ധതിയുടെ (പന്ത്രണ്ടാം പദ്ധതി) രൂപരേഖയില്‍ പറഞ്ഞിരിക്കുന്നത്. പദ്ധതിയുടെ മുദ്രാവാക്യം തന്നെ വേഗത്തിലുള്ളതും നിലനില്‍ക്കുന്നതും കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ച എന്നാണ്. ഇത്രയുമൊക്കെ വാചകകസര്‍ത്ത് നടത്തുമ്പോഴാണ് അര്‍ഹതപ്പെട്ടവനെ പല ക്ഷേമ പദ്ധതികളില്‍ നിന്നും ഒഴിവാക്കാന്‍ വേണ്ടി ആസൂത്രണകമ്മിഷന്‍ ശ്രമിക്കുന്നത് എന്ന വൈരുധ്യവുമുണ്ട് ഇവിടെ. സുപ്രിംകോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലം അനുസരിച്ചുതന്നെ ബി പി എല്‍ ലിസ്റ്റില്‍പ്പെടുത്തിയവരുടെ എണ്ണം കുറയ്ക്കുവാനാണത്രെ ഇത് ലക്ഷ്യമിട്ടിരിക്കുന്നത്. ദാരിദ്ര്യരേഖയുടെ പുത്തന്‍ നിര്‍വചനത്തെ ഇതിനുള്ള കുറുക്കുവഴിയായി വേണം കാണുവാന്‍.
നിലവിലുള്ള ബി പി എല്‍ പട്ടികയില്‍ ഒരാളെപ്പോലും അധികമായി ഉള്‍പ്പെടുത്താനാവില്ലെന്ന തിരിച്ചറിവും ഇത്തരുണത്തില്‍ നമുക്കുണ്ടാവണം. ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ ദാമ്പ്‌ളു സിംഗിന്റെ കാര്യമാണ് പെട്ടെന്ന് മനസില്‍ ഓടിയെത്തുന്നത്. ചെറുപ്പക്കാരനായ ഈ ആദിവാസി പുരപ്പുറത്തു നിന്ന് വീണ് നട്ടെല്ല് ഒടിഞ്ഞതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. അയാളെ ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇതോടെ ഉയര്‍ന്നുവന്നു. അങ്ങനെ ചെയ്യുന്നപക്ഷം കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ മുപ്പത്തിയഞ്ച് കിലോ അരിക്ക് അദ്ദേഹം അര്‍ഹനാവും.
ജില്ലാ കലക്ടറുടെ അടുത്ത് ചെന്നപ്പോഴാണ് യാഥാര്‍ഥ്യം എല്ലാവര്‍ക്കും ബോധ്യമാവുന്നത്. ഒരാളെപ്പോലും അധികമായി ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശം ഇല്ലത്രെ. ഒടുവില്‍ ലിസ്റ്റില്‍പ്പെട്ട ഒരാള്‍ മരിച്ച ഒഴിവിലാണത്രെ സിംഗിന്റെ പേര് ജില്ലാ ഭരണകൂടം എഴുതിച്ചേര്‍ത്തത്. വസ്തുത ഇതായിരിക്കെ, ദാരിദ്രരേഖയുടെ മാനദണ്ഡം പുനര്‍നിര്‍വചിക്കുവാന്‍ ആസൂത്രണ കമ്മിഷന്‍ എടുത്ത തീരുമാനത്തിന്റെ പിന്നിലെ രാഷ്ട്രീയം സുവ്യക്തമാണ്. വിപണിയുടെ അദൃശ്യകരങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്.
*
ഡോ. ജെ പ്രഭാഷ് ജനയുഗം 19 ഒക്ടോബര്‍ 2011

Subscribe to:
Posts (Atom)
Search This Blog
About Me
- AGUDAYAKUMAR
- i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER